Category: death

പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ വെടിയേറ്റ് മരിച്ചു

ഇസ്ലാമാബാദ്: 2019-ലെ പുല്‍വാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ ഹംസ ബുര്‍ഹാന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ വെച്ച് അജ്ഞാതരായ അക്രമികളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. പുല്‍വാമ നിവാസിയായ ബുര്‍ഹാന്റെ യഥാര്‍ത്ഥ പേര് അര്‍ജുമന്ദ് ഗുല്‍സാര്‍ ദാര്‍ എന്നാണ്. ഡോക്ടര്‍ എന്നാണ് ഇയാള്‍ ഭീകരര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. 2022-ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുര്‍ഹാനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2019-ലെ പുല്‍വാമ ആക്രമണത്തില്‍ 40 ലേറെ സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ജമ്മു കാശ്മീരില്‍ പുല്‍വാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി […]
Read more

ട്രെയിൻ ശുചീകരണത്തിടെ തലയില്ലാത്ത യുവതിയുടെ മൃതദേഹം കണ്ടെത്തി

ലഖ്‌നൗ: ട്രെയിനിലെ ഒഴിഞ്ഞ കോച്ചിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി . ഉത്തർ പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. ഗോംതിനഗർ എക്‌സ്പ്രസിനുള്ളിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ട്രെയിൻ സ്റ്റേഷനിലെത്തിയ ശേഷം ശുചീകരണ പ്രവർത്തനങ്ങൾക്കായി എസ് വൺ സ്ലീപ്പർ കോച്ചിൽ കയറിയ ശുചീകരണ തൊഴിലാളിയാണ് ഒരു ബർത്തിന് താഴെ സംശയാസ്പദമായ രീതിയിൽ ലോഹ പെട്ടിയും ബാഗും കിടക്കുന്നത് ശ്രദ്ധിച്ചത്. അസ്വാഭാവികത തോന്നിയ അദ്ദേഹം ഉടൻ തന്നെ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഏതാണ്ട് മുപ്പതിനും മുപ്പത്തഞ്ചിനും ഇടയിൽ പ്രായം തോന്നിക്കുന്ന […]
Read more

ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ബിസി ഖണ്ഡൂരി അന്തരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മകളും ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കറുമായ ഋതു ഖണ്ഡൂരി ഭൂഷൺ ആണ് മരണവിവരം അറിയിച്ചത്. ഇന്ത്യൻ ആർമിയിൽ നിന്ന് മേജർ ജനറൽ ആയി വിരമിച്ച ശേഷമാണ് ബി സി ഖണ്ഡൂരി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ‘ജനറൽ സാഹിബ്’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. രണ്ട് തവണ […]
Read more

ദുബാരെ ആന ക്യാമ്പില്‍ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ആന ചരിഞ്ഞു

മൈസൂർ: കര്‍ണാടകയിലെ കുടക് ജില്ലയിൽ ദുബാരെ ആന ക്യാമ്പില്‍ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ആന ചരിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ‘മാര്‍ത്താണ്ഡ’ എന്ന ആനയാണ് ഇന്ന് ചരിഞ്ഞത്. ഇന്നലെയാണ് ആന ക്യാമ്പിൽ രണ്ട് ആനകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തത്. ആനകളെ കുളിപ്പിക്കുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഭവത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ മാര്‍ത്താണ്ഡയ്ക്ക് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കര്‍ണാടക വനം വകുപ്പ് വെറ്ററിനറി സംഘത്തിന്റെ നേതൃത്വത്തില്‍ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. ഏറ്റുമുട്ടലിനിടെ ചെന്നൈ സ്വദേശിനിയായ ഒരു വിനോദസഞ്ചാരി ആനകള്‍ക്കിടയില്‍പ്പെട്ട് […]
Read more

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; ദുരൂഹതയേറുന്നു, പെട്രോളുമായി യുവതി പോകുന്ന ദൃശ്യം പുറത്ത്

കോഴിക്കോട്: ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. തീപിടിച്ച കാറിനകത്ത് പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി. സോനയാണ് പെട്രോള്‍ വാങ്ങിയതെന്നാണ് സംശയം. പെട്രോളുമായി യുവതി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പാലേരി കല്ലിക്കണ്ടിയില്‍ 27കാരിയായ സോനയാണ് മരിച്ചത്. 65ശതമാനത്തിലേറെ പൊള്ളലേറ്റ ഭർത്താവ് രജിന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലാണ്. മുഖം, നെഞ്ച് എന്നിവടങ്ങളില്‍ പൊള്ളലേറ്റതിനാല്‍ രജിന്റെ ആന്തരിക അവയവങ്ങളെ ബാധിക്കാന്‍ […]
Read more

മരത്തില്‍ കയറുന്നതിനിടെ കാല്‍ വഴുതിവീണു; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: മഞ്ചേരി പന്തല്ലൂരില്‍ ഞാവല്‍പ്പഴം പറിക്കാൻ മരത്തിൽ കയറുന്നതിനിടെ കാൽ വഴുതി വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പന്തല്ലൂര്‍ കടമ്പോടിലെ ബിസ്മി ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാരി പുളിക്കല്‍ റുഷ്ദയുടെയും വെള്ളില സ്വദേശി ജാഫറിന്‍റെയും മകന്‍ അഹില്‍ ഷാന്‍ (13) ആണ് മരണപ്പെട്ടത്. പന്തല്ലൂര്‍ ജി.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ഞാവല്‍പ്പഴം പറിക്കാനായി മരത്തില്‍ കയറിയ അഹില്‍ ഷാന്‍, മുകളില്‍ വെച്ച് അബദ്ധത്തില്‍ കാല്‍വഴുതി നിലത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ബന്ധുക്കളും […]
Read more

ഗൃഹപ്രവേശന ദിവസം വീട്ടുമുറ്റത്തെ പന്തലിന്റെ തൂണില്‍ നിന്ന് ഷോക്കേറ്റു, ഗൃഹനാഥന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു. പൊടിക്കുണ്ട് രാമതെരുവിലെ വയലിച്ചേരി രാജേഷാണ് (52) മരിച്ചത്.പുതിയ വീടിന്റെ ഗൃഹ പ്രവേശമായിരുന്നു ഇന്ന് . ഇതിന്റെ ഭാഗമായി വീട്ടുമുറ്റത്ത് സ്ഥാപിച്ച പന്തലിന്റെ തൂണില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചു തീവ്ര പരിചരണ വിഭാഗത്തില്‍ എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.രാഘവന്‍, :രാധ ദമ്പതികളുടെ മകനാണ് ഭാര്യ :ശ്രീജ എടക്കടന്‍. മകന്‍ :ആദിത്ത് രാജേഷ്. സഹോദരങ്ങള്‍ :മഹേഷ്, ഷൈന, ലേഖ. സംസ്‌കാരം ബിക്കിരിയന്‍ പറമ്പ് പൊതുശ്മശാനത്തില്‍ നടന്നു.
Read more

വിവാഹ ദിവസം വരനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ വിവാഹ ദിവസം വരനെ മരിച്ച നിലയിൽ കണ്ടെത്തി. ജമ്മു കശ്മീരിൽ എസ്എസ്ബി ബോർഡർ പോലീസ് ഉദ്യോഗസ്ഥനായ ഏച്ചൂർ മാവിലാച്ചാലിൽ നാരായണീയത്തിൽ ഷബിനിനെ (27) ആണ് തിങ്കളാഴ്ച വിവാഹം നടക്കാനിരിക്കേ മരിച്ച നിലയിൽ കണ്ടെത്തിയത്.പുലർച്ചെ മൂന്നു മണിയോടെയാണ് ഷബിനിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read more

ബന്തിയോട്ടിൽ വാഹനാപകടം; ഒരാൾ മരിച്ചു, 2 പേർക്ക് പരിക്ക്

കാസർകോട് : കുമ്പള – മംഗളൂരു ദേശീയപാതയിലെ ബന്തിയോട്ടിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. കർണ്ണാടക പടുബിദ്രി ബങ്കരെ റോഡിലെ അബ്ദുൽ റഹീമിന്റെ മകൻ മുഹമ്മദ് റാഹിൽ (34) ആണ് മരിച്ചത്. സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്തുക്കളായ അബ്ദുൽ ജസീർ, മുഹമ്മദ് റൈസ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരെയും മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.​ഉപ്പള ഭാഗത്തുനിന്നും ബന്തിയോട്ടേക്ക് വരികയായിരുന്ന സ്കൂട്ടറിൽ അതേ ദിശയിൽ നിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദ് […]
Read more

കണ്ണൂരില്‍ വിവാഹ ദിവസം വരന്‍ വീട്ടില്‍ മരിച്ചനിലയില്‍

കണ്ണൂര്‍: കണ്ണൂരില്‍ വിവാഹ ദിവസം വരനെ മരിച്ച നിലയില്‍ കണ്ടെത്തി. ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഏച്ചൂര്‍ മാവിലാച്ചാലില്‍ നാരായണീയത്തില്‍ ഷബിനെയാണ് (29) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജമ്മു കശ്മീരില്‍ എസ്എസ്ബി ബോര്‍ഡര്‍ പൊലീസായി ജോലി ചെയ്തു വരികയായിരുന്നു. ഇന്നാണ് ഷബിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്.വിവാഹത്തിന് ഒരുങ്ങിയ വരന്റെ വീട്ടില്‍ അവിചാരിതമായി എത്തിയ ദുരന്തം ഏച്ചൂര്‍ ഗ്രാമത്തെ നടുക്കി. ചക്കരക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
Read more

Recent News