Category: death

സൗദിയിൽ തമിഴ്നാട് പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. പടിഞ്ഞാറൻ പ്രവിശ്യയായ യാംബുവിലെ പ്രമുഖ ഇന്ത്യൻ റെസ്റ്റോറന്റായ ‘ആര്യാസ്’ മാനേജർ മൊയ്‌ദീൻ ബാവ (55) ആണ് ഹൃദയാഘാതത്തെ തുടർന്ന് മദീനയിൽ നിര്യാതനായത്. തമിഴ്‌നാട് കായൽപട്ടണം സ്വദേശിയായ അദ്ദേഹം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സൗദിയിലെ ബിസിനസ് രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. മലയാളി കൂട്ടായ്മകൾക്കിടയിലടക്കം വലിയൊരു സൗഹൃദവലയത്തിന് ഉടമയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആഴ്ച യാംബുവിലെ താമസസ്ഥലത്ത് വെച്ച് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. […]
Read more

ഒന്നരവയസ്സുകാരനോട് യുവാവിന്റെ ക്രൂരത; കാലിൽ വെടിവച്ച് വീഴ്ത്തി പൊലീസ്

ഫിറോസാബാദ്: പിഞ്ചുകുഞ്ഞിനെ തുടർച്ചയായി നിലത്തേക്ക് എറിഞ്ഞുകൊലപ്പെടുത്തി യുവാവ്. ഉത്തർ പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. വിരാജ് എന്ന യുവാവാണ് ഈ കൊലപാതകം നടത്തിയത്. കുട്ടിയുടെ അമ്മയായ രതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന പ്രതി അവരുടെ ബന്ധത്തിനും വിവാഹത്തിനും ഈ കുഞ്ഞ് ഒരു തടസ്സമാണെന്ന് കരുതിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കുറ്റകൃത്യത്തിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. കുട്ടിയുടെ ബന്ധുവിന്റെ വീടിന് പുറത്തുള്ള വിജനമായ ഒരു വഴിയിലൂടെ പ്രതി കുഞ്ഞിനെ എടുത്തു കൊണ്ടുപോകുന്നതും, അതിനുശേഷം നിരന്തരമായി കുഞ്ഞിനെ […]
Read more

മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനില്‍ തട്ടി; വയോധിക മരിച്ചു

കോട്ടയം: വൈക്കത്ത് വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. ആറാട്ടുകുളങ്ങര സ്വദേശി രമണിയാണ് മരിച്ചത്. 62 വയസായിരുന്നു. ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെയായിരുന്നു സംഭവം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. വീട്ടിലെ പറമ്പിലുള്ള മാവില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടെ അലുമിനിയം തോട്ടി വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Read more

സുഹൃത്തിന്‍റെ ഫ്ലാറ്റിൽ മോഷണം; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒമ്പതാം നിലയിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

കെയ്‌റോ: കെയ്‌റോയിൽ സുഹൃത്തിന്‍റെ ആഡംബര ഫ്ലാറ്റിൽ വൻ കവർച്ച നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. കെയ്‌റോയിലെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്നാണ് യുവതി താഴേക്ക് വീണത്. കെട്ടിടത്തിന്റെ വെന്റിലേഷൻ ഷാഫ്റ്റിനുള്ളിൽ നിന്നുമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മൃതദേഹത്തിന് സമീപത്തുനിന്ന് ദശലക്ഷക്കണക്കിന് ഈജിപ്ഷ്യൻ പൗണ്ട് വിലമതിക്കുന്ന സ്വർണാഭരണങ്ങളും വിദേശ കറൻസികളും ഇലക്ട്രോണിക് ഉപകരണങ്ങളും അടങ്ങിയ കൈബാഗും പൊലീസ് കണ്ടെടുത്തു . സൗന്ദര്യവർദ്ധക മേഖലയിൽ ജോലി ചെയ്തിരുന്ന 39-കാരിയായ ഈജിപ്ഷ്യൻ സ്വദേശിനിയാണ് മരിച്ചത്. […]
Read more

പൂനെയില്‍ വ്യാജമദ്യ ദുരന്തം: 18 മരണം

മുംബൈ: വ്യാജമദ്യം കഴിച്ച് 18 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഏതാനും പേരുടെ കാഴ്ച ശക്തി നഷ്ടമായതായും റിപ്പോര്‍ട്ടുകളുണ്ട്. പിംപ്രി-ചിഞ്ച്വാഡിലെ ഫുഗേവാഡി പ്രദേശത്തുനിന്നും പൂനെയിലെ ഹഡപ്സര്‍ മേഖലയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫുഗേവാഡിയില്‍ 13 പേരാണ് മരിച്ചത്. യോഗേഷ് വാംഖഡെ എന്നയാളാണ് വ്യാജമദ്യം വിതരണം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജമദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് യോഗേഷിനെ കൂടാതെ, ഏഴു പേരെ കൂടി പൊലീസ് […]
Read more

ടെക്‌സസിൽ വൻ സ്ഫോടനം; ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ടെക്‌സസ്: അമേരിക്കയിലെ ടെക്സസ് ഡാളസിലുള്ള അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ ശക്തമായ സ്ഫോടനം. ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ഫ്ലാറ്റ് കെട്ടിടത്തിന് അടുത്ത് നടന്ന നിർമ്മാണ പ്രവർത്തനത്തിനിടെ പ്രകൃതിവാതക പൈപ്പ്‌ലൈൻ തകരാറിലായതാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വാതകം ചോർന്ന വിവരം അറിഞ്ഞ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. സ്‌ഫോടനത്തെ തുടർന്ന് രണ്ട് നിലകളുള്ള അപ്പാർട്ട്‌മെന്റ് സമുച്ചയം പൂർണ്ണമായും തകർന്നു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ സ്ത്രീകളാണെന്ന് ഡാളസ് ഫയർ-റെസ്ക്യൂ വിഭാഗം സ്ഥിരീകരിച്ചു. […]
Read more

നടനും സംവിധായകനുമായ സത്യേന്ദ്ര അന്തരിച്ചു

ചെന്നെെ: തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലായി അറുപതിലധികം സിനിമകളിൽ അഭിനയിച്ച മുതിർന്ന നടനും നിരൂപകനുമായ എസ്. സത്യേന്ദ്ര (65) അന്തരിച്ചു. വിജയ് ചിത്രം ലിയോയുടെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ സത്യേന്ദ്ര ഫിലിം ഫെസ്റ്റിവലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു . ചെന്നൈയിലെ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. സത്യേന്ദ്രയുടെ ബംഗളൂരുവിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടാൻ കഴിയാത്തതിനാൽ പൊലീസ് മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രജനീകാന്ത്, രഘുവരൻ തുടങ്ങിയവരുടെ ആദ്യകാല സിനിമാ യാത്രകളിൽ […]
Read more

മൈസൂരിൽ മിന്നലേറ്റ് യുവാവ് മരിച്ചു

മൈസൂരു: യുവാവിന് മിന്നലേറ്റ് ദാരുണാന്ത്യം. മടിക്കേരി സ്വദേശിയായ റോഷൻ ബാലകൃഷ്ണനാണ് (43) മിന്നലേറ്റ് മരിച്ചത്. അടുത്തിടെ ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച റോഷൻ, ഒരു സുഹൃത്തുമായി ചേർന്ന് കാർഷിക മേഖലയിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഇതോടൊപ്പം ആധുനിക കാർഷിക ഉപകരണങ്ങൾ കർഷകരിലെത്തിക്കുന്ന വിപണന പ്രവർത്തനങ്ങളിലും roshan ഏർപ്പെട്ടിരുന്നു. കൃഷി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച കുടുംബത്തോടൊപ്പം മൈസൂരുവിൽ ഒരു കൃഷിസ്ഥലം നോക്കാനെത്തിയതായിരുന്നു റോഷൻ. കൃഷിയിടത്തിന് സമീപമുള്ള ഒരു മാവിൽനിന്ന് മാമ്പഴം പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് റോഷന് മിന്നലേറ്റത്. സംഭവസ്ഥലത്ത് വെച്ചുതന്നെ റോഷൻ മരിച്ചു. […]
Read more

സൗദിയിൽ മഞ്ഞപ്പിത്തം ബാധിച്ച് മലയാളി മരിച്ചു

റിയാദ്: മഞ്ഞപ്പിത്തം ബാധിച്ച് സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരിച്ചു. മലപ്പുറം വേങ്ങര ചെറൂർ ചോലക്കൽ സ്വദേശി ഷാഹിദ് ചോലക്കൽ (52) ആണ് തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ നിര്യാതനായത്. ജിസാനിലെ ദബിയയിൽ ജോലി ചെയ്തുവരികയായിരുന്ന ഷാഹിദിനെ, മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നാണ് ജിസാൻ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മൃതദേഹം നിലവിൽ ഹയാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നുസൈബ പട്ടാണിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. മൃതദേഹം ജിസാനിൽ തന്നെ മറവുചെയ്യുന്നതിനുള്ള നിയമനടപടികൾക്കായി ഷശ്ബീറിെൻറ […]
Read more

ഒളിംപ്യന്‍ രാജാ രണ്‍ധീര്‍ സിങ് അന്തരിച്ചു

ന്യൂഡല്‍ഹി: ഒളിംപ്യനും ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യത്തെ ഷൂട്ടിങ് സ്വര്‍ണമെഡല്‍ ജേതാവും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ജനറലുമായ രാജാ രണ്‍ധീര്‍ സിങ് (79) അന്തരിച്ചു. അര്‍ജുന അവാര്‍ഡ് ജേതാവും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയംഗവുമായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം സ്വന്തം വസതിയില്‍ വെച്ചാണ് വിടവാങ്ങിയത്. കായികരംഗത്തെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ ഇന്ത്യക്കാരനായ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനായിരുന്നു രണ്‍ധീര്‍ സിങ്. 2024ലായിരുന്നു അദ്ദേഹം ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അനാരോഗ്യത്തെ തുടര്‍ന്ന് […]
Read more

Recent News