മൈസൂരു: യുവാവിന് മിന്നലേറ്റ് ദാരുണാന്ത്യം. മടിക്കേരി സ്വദേശിയായ റോഷൻ ബാലകൃഷ്ണനാണ് (43) മിന്നലേറ്റ് മരിച്ചത്. അടുത്തിടെ ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച റോഷൻ, ഒരു സുഹൃത്തുമായി ചേർന്ന് കാർഷിക മേഖലയിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഇതോടൊപ്പം ആധുനിക കാർഷിക ഉപകരണങ്ങൾ കർഷകരിലെത്തിക്കുന്ന വിപണന പ്രവർത്തനങ്ങളിലും roshan ഏർപ്പെട്ടിരുന്നു. കൃഷി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച കുടുംബത്തോടൊപ്പം മൈസൂരുവിൽ ഒരു കൃഷിസ്ഥലം നോക്കാനെത്തിയതായിരുന്നു റോഷൻ. കൃഷിയിടത്തിന് സമീപമുള്ള ഒരു മാവിൽനിന്ന് മാമ്പഴം പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് റോഷന് മിന്നലേറ്റത്. സംഭവസ്ഥലത്ത് വെച്ചുതന്നെ റോഷൻ മരിച്ചു. അപകടസമയത്ത് അദ്ദേഹത്തിന്റെ ഭാര്യയും മകനും കൂടെയുണ്ടായിരുന്നു. റോഷന്റെ കുടുംബത്തിന് മൈസൂരു ജില്ലാ ദുരന്തനിവാരണ യൂണിറ്റ് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതിൽ നാലു ലക്ഷം രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നുമാണ് നൽകുന്നത്.
Related Posts
ഹാന്‍ഡ് ബ്രേക്ക് മാറി വാഹനം മുന്നോട്ടു നീങ്ങി; തിരുവനന്തപുരത്ത് മൂന്ന് വയസുകാരി മരിച്ചു
തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രത്തില്‍ എത്തിയ മൂന്ന് വയസുകാരി ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി മരിച്ചു. ആര്യങ്കോട് കുറ്റിയാനിക്കാട് സ്വദേശികളായ അനുപ്രസാദ്-നിസ ദമ്പതികളുടെ…
സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു
കൊച്ചി: സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കാന്‍സര്‍ ബാധിതനായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തോളമായി രോഗവുമായി പോരാടിയതിന് ശേഷമാണ് സിദ്ധാർത്ഥിന്റെ…
പാളയത്തെ കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍, ബിജുവിന്റെ ബന്ധുവെന്ന് സൂചന
കോഴിക്കോട്: പാളയം കൊലപാതകക്കേസില്‍ 22കാരന് കസ്റ്റഡിയില്‍. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധുവാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. പ്രതിയെ കസബ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. മാനസികാസ്വാസ്ഥ്യം…
