Tag: mysore

കെഎസ്ആർടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ചു; ഒൻപത് പേർക്ക് പരിക്ക്

മൈസൂരു: മൈസൂരുവിന് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഒൻപതുപേർക്ക് പരിക്കേറ്റു. മൈസൂരുവിനടുത്ത് ചന്നപട്ടണയിൽ ആയിരുന്നു അപകടം. ഇന്നലെ രാത്രി കണ്ണൂരിൽനിന്ന് തിരിച്ച സൂപ്പർ ഡീലക്സ് ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവർ, കണ്ടക്ടർ, ഒരു യാത്രക്കാരൻ എന്നിവർക്ക് ഗുരുതര പരിക്കേറ്റു. കണ്ണൂർ ഡിപ്പോയുടെ ബസ് ആണ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. മുന്നിൽ പോകുകയായിരുന്ന ചരക്കുലോറിയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം. നിസ്സാര പരിക്കേറ്റ മൂന്നു യാത്രക്കാർ ചികിത്സ തേടിയ ശേഷം ആശുപത്രി വിട്ടു. മറ്റുള്ളവർ ആശുപത്രിയിൽ […]
Read more

മൈസൂരുവിലെ പബ്ബിൽ തീപിടിത്തം; രണ്ട് മരണം

മൈസൂരു: മൈസൂരുവിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. അ‍ഞ്ച് പേർക്ക് പരിക്കേറ്റു. ആർടി നഗർ ദത്തഗള്ളിയിലെ പ്രശസ്തമായ ഫോക്സ് ഡെൻ ലിഖർ ഗാരേജ് എന്ന പബ്ബിലാണ് തീപിടിത്തം ഉണ്ടായത്. അടുക്കളയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പബ്ബിനകത്ത് തീ പടരുകയായിരുന്നു. അപകടത്തിൽ ഡാ‍‍ർജിലിംഗ് സ്വദേശി സഹീൻ, നേപ്പാൾ സ്വദേശി പ്രകാശ് എന്നിവരാണ് മരിച്ചത്. പബ്ബിലെ ജീവനക്കാരാണ് ഇരുവരും. പരിക്കേറ്റ അ‍ഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന് പിന്നാലെ രണ്ടാം നിലയിൽ നിന്ന് ജനൽ വഴിയും ആളുകൾ താഴേക്ക് […]
Read more

മൈസൂരിൽ മിന്നലേറ്റ് യുവാവ് മരിച്ചു

മൈസൂരു: യുവാവിന് മിന്നലേറ്റ് ദാരുണാന്ത്യം. മടിക്കേരി സ്വദേശിയായ റോഷൻ ബാലകൃഷ്ണനാണ് (43) മിന്നലേറ്റ് മരിച്ചത്. അടുത്തിടെ ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച റോഷൻ, ഒരു സുഹൃത്തുമായി ചേർന്ന് കാർഷിക മേഖലയിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഇതോടൊപ്പം ആധുനിക കാർഷിക ഉപകരണങ്ങൾ കർഷകരിലെത്തിക്കുന്ന വിപണന പ്രവർത്തനങ്ങളിലും roshan ഏർപ്പെട്ടിരുന്നു. കൃഷി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച കുടുംബത്തോടൊപ്പം മൈസൂരുവിൽ ഒരു കൃഷിസ്ഥലം നോക്കാനെത്തിയതായിരുന്നു റോഷൻ. കൃഷിയിടത്തിന് സമീപമുള്ള ഒരു മാവിൽനിന്ന് മാമ്പഴം പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് റോഷന് മിന്നലേറ്റത്. സംഭവസ്ഥലത്ത് വെച്ചുതന്നെ റോഷൻ മരിച്ചു. […]
Read more

ഹോസ്റ്റലുകളിൽ ഗുണനിലവാരം ഇല്ലാത്ത ഭക്ഷണം, മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾ ദുരിതത്തിൽ

മൈസൂരു: ജില്ലയിലെ നഴ്സിങ് കോളജ് ഹോസ്റ്റലുകളിൽ വിളമ്പുന്നത് ഗുണനിലവാരം ഇല്ലാത്ത ഭക്ഷണമെന്ന് പരാതി. ദുരിതത്തിലായി മലയാളികളടക്കമുള്ള വിദ്യാർഥികൾ. കോഴിക്കറിയിൽ തൂവലും ചോരയും, ചപ്പാത്തിയിൽ പ്ലാസ്റ്റികും ലഭിക്കാറുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. ചോറിൽ പാറ്റയെ കണ്ടെത്തിയെന്നും പരാതിയുണ്ട്. മെസ്സ് ഫീ ആയി പ്രതിവർഷം 80,000 രൂപ വാങ്ങിയിട്ടും വൃത്തിഹീനമായ ഭക്ഷണം നൽകുന്നതിൽ പ്രതിഷേധം. വിദ്യാർത്ഥികൾ പകർത്തിയ ഭക്ഷണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. കോമൺ മെസ്സിൽ നിന്ന് എത്തിക്കുന്ന ഭക്ഷണമാണ് വിദ്യാർഥികൾക്ക് നൽകുന്നത്. പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ അനുവദിക്കില്ലെന്നും ചോദ്യം ചെയ്താൽ ശിക്ഷാനടപടികൾ […]
Read more

Recent News