സങ്കടക്കടലായി പാങ്ങ് സ്കൂൾ
തൃശ്ശൂർ: കളിചിരികളോടെ മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് എൽ.പി. സ്‌കൂളിൽനിന്ന് പുറപ്പെട്ട ആ വിനോദയാത്ര ഇത്രമേൽ വലിയൊരു നോവായി മാറുമെന്ന് ആരും കരുതിയതല്ല. അതിരപ്പിള്ളിയുടെ വന്യഭംഗിയും വാഴച്ചാലിന്റെ കുളിർമയും ആസ്വദിച്ച്, മലക്കപ്പാറയിലെ കാനനപാതയിലൂടെ വാൽപ്പാറ സന്ദർശിക്കാനെത്തിയതായിരുന്നു സംഘം. അധ്യാപകരും മക്കളും സ്‌കൂളിലെ പാചകക്കാരിയും അടങ്ങുന്ന സംഘത്തിന്റെ യാത്ര ഒടുവിൽ ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. പലരുടെയും മരണയാത്രയായി അത് അവസാനിച്ചു. ഒറ്റദിവസംകൊണ്ട് അനാഥമായത് ഒൻപതുകുടുംബങ്ങൾ മാത്രമല്ല ഒരു സ്കൂൾതന്നെ. പാങ്ങ് ജി.എൽ.പി. സ്കൂളിൽ ഇനി അവശേഷിക്കുന്നത് മൂന്ന് അധ്യാപികമാരും ഒരു […]
Read more

