Category: latest

പാതിവഴിയിൽ സ‍‍ർവീസ് നി‍‍ർത്തി കോഴിക്കോട്-ബം​ഗളൂരൂ എക്സ്പ്രസ്; മണ്ണിടിച്ചിൽ

ബം​ഗളൂരൂ : കനത്ത മഴയെത്തുട‍ർന്ന് കർണാടക സക്ലേശ്പുരിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു. യെഡകുമാരിക്കും ശിരിവാ​ഗിലുവിനും ഇടയിലാണ് സംഭവം. ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതോടെ മം​ഗളൂരുവിനും യശ്വന്ത്പുരയ്ക്കും ഇടയിൽ ട്രെയിൻ ​ഗതാ​ഗതം പൂർണമായും തടസപ്പെട്ടു. ഇതുവഴിയുള്ള ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ പാതിയിൽ യാത്ര അവസാനിപ്പിച്ചു. കനത്ത മഴയ്ക്കിടെ ശനിയാഴ്ച രാത്രി 8.45-ഓടെയാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത്. സംഭവത്തിന് പിന്നാലെ റെയിൽവേയുടെ റിലീഫ് ട്രെയിൻ അപകടസ്ഥലത്ത് എത്തിച്ചേർന്നതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ട്രാക്കിൽനിന്ന് മണ്ണ് നീക്കി […]
Read more

പ്രളയത്തിൽ വ്യാപകരികൾക്ക് കോടികളുടെ നഷ്‌ടം

പത്തനംതിട്ട: പത്തനംതിട്ടയിൽ അപ്രതീക്ഷിതമായി ഉണ്ടായ പ്രളയത്തിൽ കോടികളുടെ നഷ്ടമാണ് പത്തനംതിട്ട ജില്ലയിൽ വ്യാപാരികൾക്കുണ്ടായിരിക്കുന്നത്. ഓണവിപണി മുന്നിൽ കണ്ടെടുത്ത് സ്റ്റോക്ക് ഒറ്റരാത്രികൊണ്ട് നശിച്ചു. റാന്നി നഗരത്തിൽ വെള്ളമൊഴിഞ്ഞതിന് പിന്നാലെ റോഡും കടകളുമൊക്കെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വൃത്തിയാക്കുകയാണ്. റാന്നിയിൽ വെള്ളമൊഴിഞ്ഞെങ്കിലും ആറന്മുളയിൽ ഇനിയും വെള്ളമൊഴിഞ്ഞിട്ടില്ലാത്ത സാഹചര്യമാണ്. അവിടുത്തെ ചെളിയും മണ്ണുമൊക്കെ നീക്കി സാധാരണ നിലയിലേക്ക് കടകൾ എത്തിക്കുക, ഒപ്പം തന്നെ അവിടുത്തെ ശാശ്വതമായ ഒരു പരിഹാരവും വ്യാപാരികളടക്കം ആവശ്യപ്പെടുന്നുണ്ട്. അതേസമയം ആശ്വാസകരമായ ഒരു വാർത്തയാണ് പമ്പയിലെ ജലനിരപ്പ് കാര്യമായിത്തന്നെ കുറയുന്നു […]
Read more

നിങ്ങൾ കഴിക്കുന്ന ഭക്ഷണം സുരക്ഷിതമാണോ? ‘സേഫ് ടു ഈറ്റ്’ പദ്ധതിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: നമ്മൾ കഴിക്കുന്ന പച്ചക്കറികളും പഴങ്ങളും എത്രത്തോളം സുരക്ഷിതമാണ്? കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ കാർഷിക സർവകലാശാലയുടെ വെള്ളായണി കാർഷിക കോളേജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലബോറട്ടറിയിൽ നടപ്പിലാക്കി വരുന്ന ‘സേഫ് ടു ഈറ്റ്’ പദ്ധതിയുടെ 71-ാമത് റിപ്പോർട്ട് പുറത്തുവന്നു. 2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ പരിശോധന ഫലങ്ങളാണ് ഈ റിപ്പോർട്ടിലുള്ളത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കേരളത്തിലെ ആലപ്പുഴ, എറണാകുളം, കൊല്ലം, മലപ്പുറം, തിരുവനന്തപുരം എന്നീ അഞ്ച് […]
Read more

ജിയാനി ഇന്‍ഫാന്റിനോയ്ക്ക് കനത്ത തിരിച്ചടി

സൂറിച്ച്: ഫിഫ ടൂര്‍ണമെന്റുകളുടെ നടത്തിപ്പിന് സ്വകാര്യനിക്ഷേപകരെ കൊണ്ടുവരാനുള്ള നീക്കം പൊളിഞ്ഞതോടെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ നേരിട്ടത് കനത്ത തിരിച്ചടി. അടുത്ത വര്‍ഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെയും ഇത് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപകാലത്ത് ഫിഫയുടെ ഏറ്റവും വലിയ നീക്കമായിരുന്നു ലോകകപ്പ് ഉള്‍പ്പടെയുള്ള ടൂര്‍ണമെന്റുകളുടെ നടത്തിപ്പിന് സ്വകാര്യ പങ്കാളിത്തമെന്ന നിര്‍ദേശം. ഫിഫ ഫോര്‍വേര്‍ഡ് എന്റര്‍പ്രൈസ് എന്ന പുതിയ സ്ഥാപനം തുടങ്ങി 20% ഓഹരി സ്വകാര്യ നിക്ഷേപകര്‍ക്ക് വിറ്റ് 40,000 കോടിയുടെ നിക്ഷേപമായിരുന്നു ജിയാനി ഇന്‍ഫാന്റിനോയുടെ ലക്ഷ്യം. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ബന്ധുവടക്കം […]
Read more

തല മൊട്ടയടിച്ച് തിരുപ്പതി ക്ഷേത്ര ദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

ഹൈദരാബാദ്: തല പൂര്‍ണ്ണമായി മൊട്ടയടിച്ച പുതിയ ലുക്കില്‍ തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. സുഹൃത്ത് മഹിക ശര്‍മ്മയ്‌ക്കൊപ്പമാണ് താരം തിരുപ്പതിയിലെത്തിയത്. ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഭാത ചടങ്ങായ സുപ്രഭാത സേവയില്‍ പങ്കെടുത്ത ശേഷമാണ് ഹാര്‍ദിക് വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹം തേടിയത്. പരമ്പരാഗത വെള്ള വസ്ത്രധാരണത്തിലുണ്ടായിരുന്ന ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിക്കഴിഞ്ഞു. ഭക്തിയുടെയും നന്ദിയുടെയും ഭാഗമായി ഭക്തര്‍ സാധാരണയായി തിരുപ്പതി […]
Read more

ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ഭുവനേശ്വര്‍ കുമാര്‍

ലക്‌നൗ: ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ഇനി തന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമല്ലെന്നും, ഇന്ത്യന്‍ ടീമിന് പുറത്തുള്ള ജീവിതവുമായി താന്‍ പൊരുത്തപ്പെട്ടു കഴിഞ്ഞെന്നും വെറ്ററന്‍ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍. ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടു മാത്രമാണ് താനിപ്പോഴും കളിക്കുന്നതെന്നും താരം പറഞ്ഞു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് 36കാരനായ ഭുവനേശ്വര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2022 അവസാനമാണ് ഭുവനേശ്വര്‍ ഒടുവില്‍ ഇന്ത്യക്കായി കളിച്ചത് ഇന്ത്യക്കായി 21 ടെസ്റ്റുകളും 121 ഏകദിനങ്ങളും 87 ടി20കളും കളിച്ചിട്ടുള്ള താരം, ആര്‍സിബി […]
Read more

പാറ്റാ സമരത്തിലൂടെ യുവശക്തി തിരിച്ചറിഞ്ഞു; യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ മോദി

ഡൽഹി : കോക്ക് റോച്ച് ജനത പാര്‍ട്ടി സമരത്തിന് പിന്നാലെ യുവാക്കളിലേക്ക് കൂടുതല്‍ അടുക്കാന്‍ പ്രധാനമന്ത്രി. ഒരു കോടിയിലധികം യുവാക്കളെ അണിനിരത്തി ലഹരി മുക്ത യുവതയെന്ന പേരില്‍ ലഹരിക്കെതിരെ രാജ്യ വ്യാപക പ്രചാരണത്തിന് നരേന്ദ്ര മോദി തുടക്കമിട്ടു. ഇതിനിടെ ദില്ലി പൊലീസിനെതിരെ പ്രതിഷേധക്കാര്‍ നടത്തിയ ആക്രമണം പ്രതിപക്ഷത്തെ ചെറുക്കാന്‍ ഭരണപക്ഷം പാര്‍ലമെന്‍റില്‍ ഉന്നയിക്കും. പാറ്റാ സമരത്തിലൂടെ യുവശക്തി തിരിച്ചറിഞ്ഞ് യുവാക്കളിലേക്ക് കൂടുതല്‍ അടുക്കാന്‍ പുതുവഴികള്‍ തേടുകയാണ് പ്രധാനമന്ത്രി. പുതിയ, പുതിയ ഉള്ളടക്കങ്ങളുമായി ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ ഏറ്റവും സജീവമായ […]
Read more

മുൻ മന്ത്രി വീണജോർജിനെ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് തീരുമാനം

തിരുവനന്തപുരം: കണ്ണൂരിൽ മുൻമന്ത്രി വീണജോർജിനെ ആക്രമിച്ചുവെന്ന കേസിൽ തുടരന്വേഷണത്തിന് തീരുമാനം. വീണ ജോർജിനെ കെഎസ്‍യു പ്രവത്തകർ ആയുധം കൊണ്ട് ആക്രമിച്ചുവെന്നായിരുന്നു പരാതി. പിന്നീട് ആയുധം ഒഴിവാക്കിയിരുന്നു. പ്രതികളായ കെഎസ്‍യു പ്രവർത്തകർ നൽകിയ പരാതിലാണ് തുടരന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനം. എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കും. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകിക്കഴിഞ്ഞു. ഉത്തരവ് നാളെ ഇറങ്ങും. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവവികാസങ്ങളുണ്ടായത്. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്നായിരുന്നു മുൻ […]
Read more

അസമിലും ഒഡിഷയിലും മഴക്കെടുതി; മരണം 82 ആയി

ന്യൂഡൽഹി: ഉത്തരേന്ത്യയിലും അസമിലും ഒഡിഷയിലും മഴക്കെടുതിയില്‍ മരണം 82 ആയി. ചിലസ്ഥലങ്ങളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെങ്കിലും സംസ്ഥാനത്തുടനീളം ഏകദേശം 1.93 ലക്ഷം ആളുകള്‍ ഇപ്പോഴും ദുരിതത്തിലാണെന്ന് അസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഒഡിഷയിലെ ഹിരാക്കുഡ് അണക്കെട്ടിന്റെ 22 ഗേറ്റുകള്‍ തുറന്നിതിനെ തുടര്‍ന്നാണ് താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്ക സ്ഥിതി കൂടുതല്‍ വഷളായതെന്ന് അധികൃതര്‍ പറഞ്ഞു. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും തുടര്‍ച്ചയായി മണ്ണിടിച്ചിലും മിന്നല്‍പ്രളയവും അനുഭവപ്പെട്ടു. നൂറുകണക്കിന് റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ഉത്തരാഖണ്ഡ് ചാര്‍ധാം യാത്ര താല്‍ക്കാലികമായി […]
Read more

ഇലോൺ മസ്കിന്റെ ആസ്തി താഴേക്ക്; ഒന്നര മാസത്തിനിടെ 60,000 കോടി ഡോളറിന്റെ നഷ്ടം

മുംബൈ: ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പെയ്‌സ് എക്സ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതിനു പിന്നാലെ വ്യക്തിഗത ആസ്തി കുതിച്ചുകയറിയിരുന്നു. ജൂൺ 16-നിത് 1.33 ലക്ഷം കോടി ഡോളർ (126 ലക്ഷം കോടി രൂപ) വരെയായി ഇതുയർന്നു. എന്നാൽ, ആദ്യതരംഗം തീർന്നതോടെ സ്‌പെയ്‌സ് എക്സ് ഓഹരിവില ദിവസംതോറും താഴേക്കായി. ജൂൺ 16-ന് 201.80 ഡോളർ വരെയെത്തിയ ഓഹരിക്ക് ഇപ്പോൾ വില 108.37 ഡോളർമാത്രം. 46 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മസ്കിന്റെ വൈദ്യുത വാഹന കമ്പനിയായ ടെസ്‌ലയുടെ ഓഹരിവിലയും […]
Read more

Recent News