Category: latest

വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; ശിവമോഗയിൽ മൂന്ന് വയസ്സുകാരനുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

ശിവമോഗ: കർണാടക ശിവമോഗയിൽ ഉരുൾപൊട്ടൽ. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മൂന്ന് വയസ്സുകാരനുൾപ്പെടെ മൂന്ന് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്. വീട്ടിൽ ഉറങ്ങുകയായിരുന്ന മല്ലികാർജുൻ, ഭാര്യ നാഗവേണി, മകൻ സന്തോഷ് എന്നിവരാണ് മരിച്ചത്. ശിവമോഗ കൊപ്പാൽ ജില്ലയിലെ കൊക്കാരേഗരുവിലാണ് അപകടമുണ്ടായത്. രാത്രി രണ്ടരയോടെയാണ് ഇവർ താമസിക്കുന്ന വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. ഫയർ ആന്റ് എമർജൻസി സർവീസ് പ്രവർത്തകരും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത്കനത്ത മഴ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
Read more

റെയിൽ പാതയിൽ മണ്ണിടിച്ചിൽ; മംഗളൂരു-ബെംഗളൂരു ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ബെംഗളൂരൂ: റെയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം സ്തംഭിച്ചു. യെദകൂമെരിക്കും ശ്രീവാഗിലു സ്റ്റേഷനുകൾക്കുമിടയിൽ ശനിയാഴ്ച രാത്രിയാണ് മണ്ണിടിഞ്ഞത്. ഇതോടെ മംഗളൂരുവിനും യശ്വന്ത്പൂരിനുമിടയിലുള്ള ട്രെയിൻ സർവീസുകൾ പൂർണ്ണമായും തടസ്സപ്പെട്ടു. പാളത്തിലേക്ക് വൻതോതിൽ മണ്ണും കല്ലും ഇടിഞ്ഞുവീണതിനെത്തുടർന്ന് ഞായറാഴ്ച സർവീസ് നടത്തേണ്ടിയിരുന്ന മംഗളൂരു – യശ്വന്ത്പൂർ എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ ഉടൻ തന്നെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി പ്രത്യേക സംഘവും റിലീഫ് ട്രെയിനും സ്ഥലത്തെത്തിയിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുന്നത് ജോലികൾ തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും, അധിക മണ്ണുമാന്തി […]
Read more

ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം അഭ്യർത്ഥിച്ച് എംഎൽഎ അബിൻ വർക്കി

ആറന്മുള: ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം അഭ്യർത്ഥിച്ച് എംഎൽഎ അബിൻ വർക്കി. അപ്രതീക്ഷിതമായ ദുരന്തത്തിലാണ് ആറന്മുളയിലുണ്ടായത്. റാന്നിയിൽ കയറിയ വെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് ആറന്മുളയിലേക്കാണ്. ആറന്മുളയിലെ വിവിധ പഞ്ചായത്തുകളിൽ ഉണ്ടായത് വലിയ ദുരന്തമാണ്. റവന്യൂ വകുപ്പ് കുറച്ചുകൂടി കാര്യക്ഷമമായി ഇടപെടണമെന്നും ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം വേണമെന്ന് അബിൻ വർക്കി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ടാണ്. ​പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, […]
Read more

തമിഴ്നാട് ഷട്ടർ തുറന്നില്ല: കനത്ത മഴയിൽ മൺതിട്ട തകർത്ത് വെള്ളം കനാലിലേക്കൊഴുകി

കുമളി: കുളത്തുപാലം, റോസാപ്പൂക്കണ്ടം തോടുകളിൽ നിന്നുള്ള വെള്ളം തേക്കടി കനാലിൽ ചേരുന്ന ഭാഗത്തെ ഷട്ടർ തമിഴ്നാട് തുറക്കാതിരുന്നതോടെ ഷട്ടറിന് സമീപത്തെ മൺതിട്ട തകർത്ത് വെള്ളം കനാലിലേക്കൊഴുകി. കുമളി മേഖലയിൽ നിന്നുള്ള വെള്ളം പെരിയാർ കടുവസങ്കേതത്തിന്റെ ഭാഗമായ ആനവച്ചാലിലൂടെയാണ് ഒഴുകി കനാലിൽ പതിക്കുന്നത്. ഈ വെള്ളത്തിനൊപ്പം എത്തുന്ന മാലിന്യം തടയുന്നതിനാണ് ഇരുമ്പ്ഗേറ്റും ഷട്ടറും സ്ഥാപിച്ചിരിക്കുന്നത്. കാലവർഷം ദുർബലമായിരുന്നതിനാൽ തോട്ടിലൂടെ വെള്ളം കനാലിൽ എത്തിയിരുന്നില്ല. എന്നാൽ, അപ്രതീക്ഷിതമായി പെയ്ത മഴയിൽ വെള്ളം കുതിച്ചെത്തിയപ്പോൾ ഷട്ടർ അടഞ്ഞുകിടന്നതിനാൽ വെള്ളം ദിശമാറി ഒഴുകി […]
Read more

പാലം അപകടാവസ്ഥയിൽ; മൂന്നാറിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി

മൂന്നാർ: ദേശീയപാതയിൽപെട്ട മൂന്നാർ പൊലീസ് സ്റ്റേഷനു സമീപത്തെ പാലം അപകടാവസ്ഥയിലായതിനാൽ വലിയ വാഹനങ്ങൾക്ക് ഇതുവഴി നിയന്ത്രണമേർപ്പെടുത്തി. അടിമാലി, ദേവികുളം ഭാഗത്തുനിന്നു വരുന്ന ബസുകൾ പൊലീസ് സ്റ്റേഷനു സമീപം നിർത്തി യാത്രക്കാരെ ഇറക്കണം. ഇവിടെ ബസുകൾ നിർത്തിയിട്ട് യാത്രക്കാരെ കയറ്റി യാത്രതിരിക്കണം. പോസ്റ്റ് ഓഫിസ് കവലയിലെ ബസ് സ്റ്റാൻഡിലേക്ക് വാഹനങ്ങൾ പോകാൻ അനുവദിക്കില്ല. കാന്തല്ലൂർ, മറയൂർ, വട്ടവട ഭാഗത്തേക്കുള്ള ബസുകൾ മാത്രമേ പാലം വഴി ടൗണിലേക്കു കടത്തിവിടുകയുള്ളൂ. തടിലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ അപകടാവസ്ഥയിലുള്ള പാലം വഴി കടത്തിവിടില്ല. ദേശീയപാതയിലെ […]
Read more

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ; മണ്ണും വലിയ പാറകളും ഇടിഞ്ഞ് വീണു

മൂന്നാർ: കനത്തമഴയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂന്നിടത്ത് മണ്ണും വലിയ പാറകളും ഇടിഞ്ഞ് വീണു. ദേശീയപാതയിൽ പെട്ട ഹെഡ് വർക്സ് ഡാമിനും പള്ളിവാസലിനുമിടയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഹെഡ് വർക്സ് ഡാമിനു താഴെയുള്ള വളവിൽ വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. മലയുടെ ഒരു ഭാഗവും വലിയ പാറകളും റോഡിലേക്ക് വീണു. ഇന്നലെ പുലർച്ചെയും രാവിലെ 10നും രണ്ടു തവണ ഇവിടെ മലയിടിഞ്ഞു. രണ്ടു തവണയും വാഹനങ്ങളില്ലാതിരുന്നതിനാൽ വൻഅപകടം ഒഴിവായി. ഗതാഗത തടസ്സമുണ്ടാകാതെ ദേശീയപാത അധികൃതർ പാറയും മണ്ണും ഒരു വശത്തേക്ക് മാറ്റി. മഴ […]
Read more

പ്രളയ ബാധിത സംസ്ഥാനങ്ങള്‍ക്ക് എസ്ഡിആർഫ് ഫണ്ട് അനുവദിച്ച് കേന്ദ്രം

ഡൽഹി : പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് എസ്ഡിആർഫ് ഫണ്ട് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 2117.85 കോടി രൂപയാണ് കേന്ദ്രം മുൻകൂട്ടി അനുവദിച്ചത്. പ്രളയ, മണ്ണിടിച്ചിൽ ബാധിത സംസ്ഥാനങ്ങൾക്ക് അനുവദിച്ച ധനസഹായമായാണ് തുക അനുവദിച്ചിരിക്കുന്നത്. അരുണാചൽ, അസം എന്നിവിടങ്ങളിലെ സ്ഥിതി വിലയിരുത്താൻ മന്ത്രി തലസമിതിയെയും നിയോഗിച്ചു. എന്നാല്‍, പട്ടികയിൽ കേരളം ഇല്ല. അതേസമയം, കഴിഞ്ഞ ദിവസം ഉണ്ടായ മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് സംസ്ഥാനം. മഴക്കെടുതി എട്ട് മരണം സ്ഥിരീകരിച്ചു. എട്ട് പേരെ കാണാതായി. 13 പേരാണ് പരിക്കേറ്റ് […]
Read more

സൗദിയിൽ 131 സർക്കാർ ജീവനക്കാർ പിടിയിൽ

റിയാദ്: സൗദി അറേബ്യയിൽ അഴിമതി ആരോപണത്തിന്റെ പേരിൽ 131 സർക്കാർ ജീവനക്കാരെ അറസ്റ്റ് ചെയ്ത് സൗദി ആന്റി കറപ്ഷൻ അതോറിറ്റി(നസാഹ). കഴിഞ്ഞ ജൂലൈ മാസം അതോറിറ്റി നടത്തിയ 2,338 പരിശോധനാ കാമ്പയിനുകൾക്ക് പിന്നാലെയാണ് നടപടി. ഇവർക്കെതിരെ കൈക്കൂലി വാങ്ങൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങളാണ് നസാഹ ചുമത്തിയിരിക്കുന്നത്. പരിശോധനകളുടെ ഭാ​ഗമായി 430 പേരെ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തു. മുനിസിപ്പാലിറ്റി-ഭവന നിർമാണ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, […]
Read more

ഒമാനിലെത്തിയത് 18 ലക്ഷം വിദേശ സഞ്ചാരികൾ

മസ്കത്ത്: 2026 ജൂൺ വരെയുള്ള ആദ്യ ആറു മാസങ്ങളിൽ ഒമാനിലെത്തിയത് 18 ലക്ഷം വിദേശ സഞ്ചാരികൾ. ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത് യു.എ.ഇയിൽ നിന്നാണ്. 4,91,503 എമിറാത്തിളാണ് ഒമാൻ സന്ദർശിച്ചത്. സന്ദർശകരുടെ എണ്ണത്തിൽ യു.എ.ഇക്ക് പുറമെ ഇന്ത്യ, ജർമനി, യമൻ, ചൈന എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്. ഇന്ത്യയിൽ നിന്ന് 3,82,015 പേരും ജർമനിയിൽ നിന്ന് 68,771 പേരും യമനിൽ നിന്ന് 48,813 പേരും ചൈനയിൽ നിന്ന് 48,123 പേരും ഒമാൻ സന്ദർശിച്ചു. രാജ്യത്തെ 3-5 […]
Read more

സൗദിയിൽ മയക്കുമരുന്ന് കടത്തിയ മൂന്ന് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയിലേക്ക് വൻതോതിൽ ഹാഷിഷ് കടത്താൻ ശ്രമിച്ച മൂന്ന് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി ആഭ്യന്തര മന്ത്രാലയം. അസി അഡിസ് ആലം ​​ടെക്ലെ, ഹഫ്താം ടെക്ലെ ഗെബ്രെ ഹ്യൂട്ട്, അയൂബ് ബെർഹാൻ ഹഖ്സ് ഹെലു, എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. അസീർ പ്രവിശ്യയിൽ വെച്ചാണ് എത്യോപ്യൻ പൗരന്മാരായ മൂന്ന് പ്രതികളുടെയും പിടികൂടിയത്. രാജ്യത്തേക്ക് അനധികൃതമായി മയക്കുമരുന്ന് കടത്തുന്നതിനിടെ സുരക്ഷാ സേനയുടെ പിടിയിലാവുകയായിരുന്നു ഇവർ. അന്വേഷണത്തിൽ കുറ്റം തെളിഞ്ഞതിനെ തുടർന്ന് അസീറിലെ വിചാരണ കോടതിയാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. അപ്പീൽ കോടതിയും […]
Read more

Recent News