സൗദിയിൽ മയക്കുമരുന്ന് കടത്തിയ മൂന്ന് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയിലേക്ക് വൻതോതിൽ ഹാഷിഷ് കടത്താൻ ശ്രമിച്ച മൂന്ന് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി ആഭ്യന്തര മന്ത്രാലയം. അസി അഡിസ് ആലം ​​ടെക്ലെ, ഹഫ്താം ടെക്ലെ ഗെബ്രെ ഹ്യൂട്ട്, അയൂബ് ബെർഹാൻ ഹഖ്സ് ഹെലു, എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. അസീർ പ്രവിശ്യയിൽ വെച്ചാണ് എത്യോപ്യൻ പൗരന്മാരായ മൂന്ന് പ്രതികളുടെയും പിടികൂടിയത്. രാജ്യത്തേക്ക് അനധികൃതമായി മയക്കുമരുന്ന് കടത്തുന്നതിനിടെ സുരക്ഷാ സേനയുടെ പിടിയിലാവുകയായിരുന്നു ഇവർ. അന്വേഷണത്തിൽ കുറ്റം തെളിഞ്ഞതിനെ തുടർന്ന് അസീറിലെ വിചാരണ കോടതിയാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. അപ്പീൽ കോടതിയും പരമോന്നത കോടതിയും വിധി ശരിവച്ചതോടെ ശിക്ഷ നടപ്പാക്കാൻ ഉത്തരവിട്ട് ഭരണാധികാരിയുടെ റോയൽ ഓർഡർ പുറത്തുവരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *