മസ്കത്ത്: 2026 ജൂൺ വരെയുള്ള ആദ്യ ആറു മാസങ്ങളിൽ ഒമാനിലെത്തിയത് 18 ലക്ഷം വിദേശ സഞ്ചാരികൾ. ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത് യു.എ.ഇയിൽ നിന്നാണ്. 4,91,503 എമിറാത്തിളാണ് ഒമാൻ സന്ദർശിച്ചത്. സന്ദർശകരുടെ എണ്ണത്തിൽ യു.എ.ഇക്ക് പുറമെ ഇന്ത്യ, ജർമനി, യമൻ, ചൈന എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്. ഇന്ത്യയിൽ നിന്ന് 3,82,015 പേരും ജർമനിയിൽ നിന്ന് 68,771 പേരും യമനിൽ നിന്ന് 48,813 പേരും ചൈനയിൽ നിന്ന് 48,123 പേരും ഒമാൻ സന്ദർശിച്ചു. രാജ്യത്തെ 3-5 സ്റ്റാർ ഹോട്ടലുകളിൽ 46.3 ഒക്യുപൻസിയിൽ 9,92,009 അതിഥികളാണ് താമസിച്ചത്. ഹോട്ടൽ മുറികളിൽ നിന്ന് ആകെ 12.4 കോടി ഒമാൻ റിയാൽ വരുമാനം നേടി. ഹോട്ടൽ ഒക്യുപൻസിയിൽ ഒമാൻ സ്വദേശികളാണ് ഏറ്റവും കൂടുതൽ (77,266). ജിസിസി രാജ്യങ്ങളിൽ നിന്ന് 9,916 പേരും മറ്റ് അറബ് രാജ്യങ്ങളിൽ നിന്ന് 6,792 പേരും ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് 24,336 പേരും യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് 8,997 പേരും ഹോട്ടലുകളിൽ താമസിച്ചു. അതേസമയം, ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 18,899 അന്തർദേശീയ സർവീസുകളിലും 3,619 ആഭ്യന്തര സർവീസുകളിലുമായി ഒമാനിലെത്തിയത് 25,61,847 യാത്രക്കാരാണ്.
ഒമാനിലെത്തിയത് 18 ലക്ഷം വിദേശ സഞ്ചാരികൾ
