സിജി സലാലയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

സലാല: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ സലാല ചാപ്റ്റർ കുടുംബ സംഗമം സംഘടിപ്പിച്ചു. സഹൽനോത്തിലെ ഫാം ഹൗസിൽ സംഘടിപ്പിച്ച മീറ്റ് ഇന്ത്യൻ സ്‌കൂൾ മുൻ പ്രസിഡണ്ട് ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുള്ള വിവിധ മത്സരങ്ങളും ഗാനമേളയും നടന്നു. മുനവ്വിർ ഹുസൈൻ പ്രാർഥന നടത്തി. ഹുസൈൻ മാസ്റ്റർ, ജാസ്മിൻ ടീച്ചർ എന്നിവർ സംസാരിച്ചു. ശിഹാബ് കാളികാവ് പരിപാടികൾ നിയന്ത്രിച്ചു. സ്വാലിഹ്, മുനവ്വിർ, ഷൗക്കത്തലി, മുക്താർ, മുനീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചീഫ് കോ ഓർഡിനേറ്റർ ഡോ. സാജിദ് നന്ദി അറിയിക്കുകയും ചെയിതു.

Leave a Reply

Your email address will not be published. Required fields are marked *