കുമളി: കുളത്തുപാലം, റോസാപ്പൂക്കണ്ടം തോടുകളിൽ നിന്നുള്ള വെള്ളം തേക്കടി കനാലിൽ ചേരുന്ന ഭാഗത്തെ ഷട്ടർ തമിഴ്നാട് തുറക്കാതിരുന്നതോടെ ഷട്ടറിന് സമീപത്തെ മൺതിട്ട തകർത്ത് വെള്ളം കനാലിലേക്കൊഴുകി. കുമളി മേഖലയിൽ നിന്നുള്ള വെള്ളം പെരിയാർ കടുവസങ്കേതത്തിന്റെ ഭാഗമായ ആനവച്ചാലിലൂടെയാണ് ഒഴുകി കനാലിൽ പതിക്കുന്നത്. ഈ വെള്ളത്തിനൊപ്പം എത്തുന്ന മാലിന്യം തടയുന്നതിനാണ് ഇരുമ്പ്ഗേറ്റും ഷട്ടറും സ്ഥാപിച്ചിരിക്കുന്നത്. കാലവർഷം ദുർബലമായിരുന്നതിനാൽ തോട്ടിലൂടെ വെള്ളം കനാലിൽ എത്തിയിരുന്നില്ല. എന്നാൽ, അപ്രതീക്ഷിതമായി പെയ്ത മഴയിൽ വെള്ളം കുതിച്ചെത്തിയപ്പോൾ ഷട്ടർ അടഞ്ഞുകിടന്നതിനാൽ വെള്ളം ദിശമാറി ഒഴുകി കനാലിൽ പതിക്കുകയായിരുന്നു.
Related Posts
സതീശനെ പൂട്ടി കെ സി
തിരുവനന്തപുരം: നിയമസഭാകക്ഷിയിലെ ബലാബലം മന്ത്രിസഭയിലും പ്രതിഫലിച്ചു. 63 അംഗ കോൺഗ്രസ് നിയമസഭാകക്ഷിയിൽ 47 പേരുടെ പിന്തുണ നേടിയ കെ.സി. വേണുഗോപാലിന്റെ…
തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ നടന്ന കൊലപാതകം; മുഖ്യപ്രതി പിടിയില്‍
തൃശൂര്‍: അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകക്കേസില്‍ മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍. അസമില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിന് ശേഷം ഭൂട്ടാന്…
പയ്യന്നൂര്‍ സിപിഐഎമ്മിലെ വിഭാഗീയത; നഗരത്തില്‍ വീണ്ടും ഫ്ളക്സ് ബോര്‍ഡുകള്‍
കണ്ണൂർ: പയ്യന്നൂര്‍ സിപിഐഎമ്മിലെ വിഭാഗീയത തെരുവിലേക്കും നീങ്ങുന്നു. വിഭാഗീയത വ്യക്തമാക്കി നഗരത്തില്‍ വീണ്ടും വ്യാപകമായി ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. സിപിഐഎം…
