Category: latest

വർഷം 40 യുദ്ധവിമാനങ്ങൾ വേണം; വ്യോമസേനയുടെ ആവശ്യം വ്യക്തമാക്കി മേധാവി

ഇന്ത്യൻ വ്യോമസേനയ്ക്ക് അടുത്ത ഏതാനും വർഷങ്ങളിൽ പ്രതിവർഷം കുറഞ്ഞത് 36 മുതൽ 40 വരെ യുദ്ധവിമാനങ്ങൾ ആവശ്യമായി വരുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് വ്യക്തമാക്കി. നിലവിൽ വ്യോമസേനയ്ക്ക് 42 സ്ക്വാഡ്രണുകളാണ് അംഗീകൃത ശേഷിയെങ്കിലും 29 സ്ക്വാഡ്രണുകളാണ് പ്രവർത്തനത്തിലുള്ളത്. അഞ്ചാം തലമുറ യുദ്ധവിമാനമായ AMCA പദ്ധതിയിൽ കാലതാമസം നേരിട്ടാൽ മറ്റ് വിമാനങ്ങൾ പരിഗണിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ Su-57 വിമാനങ്ങൾക്കായുള്ള നിർദേശം ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും എ.പി. സിങ് വ്യക്തമാക്കി. അതേസമയം, […]
Read more

റിഷബ് ഷെട്ടിക്കൊപ്പം ചിദംബരം; പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് ഒരുങ്ങുന്നു

മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരം, കന്നഡ താരം റിഷബ് ഷെട്ടിയെ നായകനാക്കി പുതിയ ചിത്രം ഒരുക്കുന്നതായി റിപ്പോർട്ട്. ഇരുവരും ഒന്നിക്കുന്ന രണ്ട് ചിത്രങ്ങളുടെ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇതിൽ ആദ്യത്തേത് സ്പോർട്സ് പശ്ചാത്തലത്തിലുള്ള ചിത്രമായിരിക്കുമെന്നുമാണ് വിവരം. സിബു തമീൻസ് ആയിരിക്കും ചിത്രങ്ങൾ നിർമ്മിക്കുകയെന്നാണ് റിപ്പോർട്ടുകൾ. പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ചിത്രത്തിന്റെ മറ്റ് താരങ്ങളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ‘മഞ്ഞുമ്മൽ ബോയ്സ്’, ‘ജാൻ- എ- മൻ ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് […]
Read more

CBSE പത്താം ക്ലാസ് പരീക്ഷയിൽ പുതിയ മാറ്റങ്ങൾ; പാസാകാൻ ശ്രദ്ധിക്കേണ്ടത് ഇവ

2026 മുതൽ CBSE പത്താം ക്ലാസ് വിദ്യാർഥികൾക്ക് രണ്ട് ബോർഡ് പരീക്ഷകൾ എഴുതാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ബോർഡ് പരീക്ഷ എല്ലാ വിദ്യാർഥികൾക്കും നിർബന്ധമാണ്. ആദ്യ പരീക്ഷയിൽ വിജയിക്കുന്നവർക്ക് പരമാവധി മൂന്ന് പ്രധാന വിഷയങ്ങളിൽ മാർക്ക് മെച്ചപ്പെടുത്തുന്നതിനായി രണ്ടാം പരീക്ഷ എഴുതാം. ആദ്യ പരീക്ഷയിൽ മൂന്ന് വിഷയങ്ങളിലോ അതിലധികമോ പരീക്ഷ എഴുതാത്ത വിദ്യാർഥികൾക്ക് രണ്ടാം ബോർഡ് പരീക്ഷ എഴുതാൻ സാധിക്കില്ല. ഇവരെ അടുത്ത വർഷത്തെ പ്രധാന പരീക്ഷയിൽ ‘Essential Repeat’ വിഭാഗത്തിൽ ഉൾപ്പെടുത്തും. അതേസമയം, ആദ്യ പരീക്ഷയിൽ […]
Read more

വ്യോമസേനയിൽ ജെറ്റ് ക്ഷാമം; വർഷം 40 പുതിയ യുദ്ധവിമാനങ്ങൾ വേണം

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിലെ യുദ്ധവിമാനങ്ങളുടെ കുറവ് പരിഹരിക്കാൻ പ്രതിവർഷം 36 മുതൽ 40 വരെ പുതിയ ജെറ്റുകൾ ആവശ്യമാണെന്ന് എയർ ചീഫ് മാർഷൽ എ.പി. സിങ്. നിലവിലെ പോരായ്മ പരിഹരിക്കുന്നതിനൊപ്പം പഴയ വിമാനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ പുതിയ വിമാനങ്ങൾ ഉൾപ്പെടുത്തേണ്ടത്.നിലവിൽ വ്യോമസേനയ്ക്ക് 29 ഫൈറ്റർ സ്ക്വാഡ്രണുകളാണുള്ളത്. എന്നാൽ അംഗീകൃത ശേഷി 42 സ്ക്വാഡ്രണുകളാണ്. ഈ വ്യത്യാസം കുറയ്ക്കുന്നതിനാണ് പുതിയ യുദ്ധവിമാനങ്ങൾ വേഗത്തിൽ സേനയുടെ ഭാഗമാക്കേണ്ടത്. വ്യോമസേനയുടെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി വിവിധ പദ്ധതികളാണ് പരിഗണനയിലുള്ളത്. 114 […]
Read more

കണ്ണടയ്ക്ക് വിടപറയാം; നൂതന സാങ്കേതികവിദ്യയുമായി അബേറ്റ് ഐ ഹോസ്പിറ്റൽ കേരളത്തിൽ

കണ്ണടയുടെ ആശ്രയം കുറയ്ക്കാൻ സഹായിക്കുന്ന നൂതന സ്‌മൈൽ പ്രൊ ലേസർ ചികിത്സ കോഴിക്കോട് അബേറ്റ് കണ്ണാശുപത്രിയിൽ ആരംഭിച്ചു. ജർമൻ സാങ്കേതികവിദ്യയായ ZEISS VISUMAX 800 ഉപയോഗിച്ചുള്ള ചികിത്സ മലബാറിൽ ആദ്യമായാണ് ലഭ്യമാക്കുന്നതെന്ന് റിപ്പോർട്ട്. പരമ്പരാഗത ലാസിക് ചികിത്സയിൽ നിന്ന് വ്യത്യസ്തമായി കോർണിയയിൽ വലിയ ഫ്ലാപ്പ് സൃഷ്ടിക്കാതെയാണ് സ്‌മൈൽ പ്രൊ നടത്തുന്നത്. ഏകദേശം 2 മില്ലിമീറ്റർ വലുപ്പത്തിലുള്ള ചെറിയ തുറവിലൂടെ ലേസർ ഉപയോഗിച്ച് കാഴ്ചശക്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് രീതി. ഓരോ കണ്ണിലും ലേസർ പ്രവർത്തിക്കുന്ന സമയം ഏകദേശം 9 […]
Read more

ആർ. ശ്രീലേഖയുടെ രാജിക്ക് പിന്നാലെ ബിജെപി നേതൃത്വത്തിന്റെ ഇടപെടൽ

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവച്ച ആർ. ശ്രീലേഖയുമായി ചർച്ച നടത്താൻ ബിജെപി നേതൃത്വം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശ്രീലേഖയുമായി ഫോണിൽ സംസാരിച്ചതായും നേരിട്ട് കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചതായുമാണ് റിപ്പോർട്ട്. തിങ്കളാഴ്ച കൂടിക്കാഴ്ച നടക്കും. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശ്രീലേഖ മേയർക്ക് രാജിക്കത്ത് നൽകിയത്. എന്നാൽ രാജിക്കത്ത് ഔദ്യോഗികമായി നൽകേണ്ടത് നഗരസഭാ സെക്രട്ടറിക്കാണെന്നതും ഇതിനിടെ ശ്രദ്ധേയമായി. മേയർക്ക് കത്ത് ലഭിച്ച വിവരം സ്ഥിരീകരിച്ചപ്പോൾ, ഔദ്യോഗികമായി രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നാണ് നഗരസഭാ സെക്രട്ടറി അറിയിച്ചത്. […]
Read more

ആഗോള ഭക്ഷ്യവില നാല് വർഷത്തെ ഉയർന്ന നിലയിൽ; പഞ്ചസാരയ്ക്കും ധാന്യങ്ങൾക്കും വില കൂടി

ആഗോള ഭക്ഷ്യവില സെപ്റ്റംബറിൽ ഏകദേശം നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയായ FAOയുടെ ഭക്ഷ്യവില സൂചിക ഓഗസ്റ്റിലെ പുതുക്കിയ 134 പോയിന്റിൽ നിന്ന് 1.5 ശതമാനം ഉയർന്ന് സെപ്റ്റംബറിൽ 136 പോയിന്റിലെത്തി. 2022 നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ധാന്യങ്ങൾ, പഞ്ചസാര, സസ്യ എണ്ണകൾ എന്നിവയുടെ വിലയിലുണ്ടായ വർധനയാണ് ആഗോള ഭക്ഷ്യവില ഉയരാൻ പ്രധാന കാരണം. ധാന്യവില സൂചിക 5.1 ശതമാനവും പഞ്ചസാര വില 6.1 ശതമാനവും ഉയർന്നു. അതേസമയം മാംസവിലയിൽ […]
Read more

ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച കുതിപ്പുമായി നാനി ചിത്രം ‘ദി പാരഡൈസ്’

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്‍ത പാൻ ഇന്ത്യൻ ചിത്രമാണ് ‘ദ പാരഡൈസ്.’ വമ്പൻ റിലീസായി കേരളത്തിലെത്തിച്ചിരിക്കുന്നത് ദുൽഖറിൻ്റെ വേഫെറർ ഫിലിംസാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രമാണ് ഇത്. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദ പാരഡൈസ്’. ‘ദസറ’യുടെ നിർമ്മാതാവായ സുധാകർ ചെറുകുറി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച […]
Read more

കിഴക്കൻ സമുദ്രത്തിലേക്ക് ഉത്തര കൊറിയ മിസൈൽ തൊടുത്തതായി ദക്ഷിണ കൊറിയ

സിയോൾ: അന്താരാഷ്ട്ര മുന്നറിയിപ്പുകൾ അവഗണിച്ച് കിഴക്കൻ സമുദ്രത്തിലേക്ക് ഉത്തര കൊറിയ വീണ്ടും മിസൈൽ തൊടുത്തതായി ദക്ഷിണ കൊറിയ. ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് പ്രകോപനം . കഴിഞ്ഞ മാസം അതിർത്തിയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ മൂന്ന് ദക്ഷിണ കൊറിയൻ സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 6.30 ഓടെ ഉത്തര കൊറിയയുടെ കിഴക്കൻ തീരത്തുള്ള വോൺസാൻ മേഖലയിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. ഈ മിസൈൽ 700 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജി; പ്രതിഷേധം ശക്തമാക്കാൻ ഡിവൈഎഫ്ഐയും എസ്എഫ്ഐയും

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം ശക്തമാക്കാൻ ഡിവൈഎഫ്ഐയും എസ്എഫ്ഐയും. ഒക്ടോബർ 9ന് രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. പിന്നാലെ രാജ്യവ്യാപക പ്രതിഷേധമായി മാറ്റും. ജനാധിപത്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും. ഒക്ടോബർ പത്തിന് ജന്തർ മന്തറിലേക്ക് മാർച്ച്‌ നടത്തും. സിജെപി സമരത്തിനും ഡിവൈഎഫ്ഐയും എസ്എഫ്ഐയും പിന്തുണ പ്രഖ്യാപിച്ചു. ഡൽഹി പൊലീസ് എവിടെ തടയുന്നുവോ, ആ സ്ഥലം ജന്തർ മന്തറാക്കി മാറ്റുമെന്ന് അഭിജിത്ത് ദീപ്കെ വ്യക്തമാക്കി. അതിനിടെ, പ്രതിഷേധക്കാർക്ക് നേരെ ഡൽഹി […]
Read more

Recent News