Category: latest

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കവെ ഹൃദയാഘാതം; മലയാളി മരിച്ചു

മുംബൈ: സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത മലയാളി ഹൃദയാഘാതം മൂലം മരിച്ചു. താനെ നിവാസിയായ ഗോപാലകൃഷ്ണൻ എസ് പിള്ള ആണ് മരിച്ചത്. കൊല്ലം പുനലൂര്‍ സ്വദേശിയാണ്. റിട്ടയേഡ് റെയില്‍വേ ജീവനക്കാരനും സാമൂഹ്യ പ്രവര്‍ത്തകനും ആണ് ഇദ്ദേഹം. ശിവാജി പാര്‍ക്കില്‍ സമരത്തിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‌റെ രാജി ആവശ്യപ്പെട്ടായിരുന്നു കോക്രോച്ച് ജനതാ പാര്‍ട്ടി മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നെത്തിയ ആയിരങ്ങളാണ് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ അണിനിരന്നത്. മുംബൈ ശിവാജി പാർക്കിലായിരുന്നു […]
Read more

ഡൽഹിയിൽ പ്രതിഷേധം തുടരുന്നു: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രണ്ടാം ദിവസവും സമരം; യോഗേന്ദ്ര യാദവ് ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിലേക്ക് വിവിധ സംഘടനകളും പ്രതിപക്ഷ നേതാക്കളും നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തെയും വോട്ടർപട്ടികയിലെ സ്പെഷ്യൽ ഇന്റെൻസീവ് റിവിഷൻ (SIR) നടപടികളെയും ചൊല്ലിയുള്ള പ്രതിഷേധത്തിലാണ് രാജി ആവശ്യം ഉയർന്നത്. ജന്തർ മന്തറിൽ പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്തു. വിവിധ പ്രതിപക്ഷ പാർട്ടികളുടെയും വിദ്യാർഥി-യുവജന സംഘടനകളുടെയും പ്രവർത്തകർ […]
Read more

കേരളത്തിൽ ക്രിക്കറ്റ് സെന്റർ ഓഫ് എക്സലൻസ്; പുതിയ പരിശീലനകേന്ദ്രവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസിയായ കൊച്ചി ബ്ലൂ ടൈഗേഴ്സ് അങ്കമാലി ഫിസാറ്റ് കോളേജ് ഗ്രൗണ്ടിൽ ക്രിക്കറ്റ് സെന്റർ ഓഫ് എക്സലൻസ് ആരംഭിച്ചു. ആർ വൺ സിക്സുമായി സഹകരിച്ച് ഒരുക്കിയ ‘ബ്ലൂ ടൈഗേഴ്സ് ആർ16 സെന്റർ ഓഫ് എക്സലൻസ്’ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. ഫിസാറ്റിന്റെ 5.4 ഏക്കർ ഗ്രൗണ്ടിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. കേരളത്തിലെ ആദ്യ കൺവേർട്ടബിൾ നാച്ചുറൽ ടർഫാണ് പ്രധാന ആകർഷണം. മഴയുള്ളപ്പോൾ ഇൻഡോറായും മറ്റ് സമയങ്ങളിൽ ഔട്ട്ഡോറായും ഉപയോഗിക്കാവുന്ന ടർഫിൽ മൂന്ന് പിച്ചുകൾക്ക് […]
Read more

ഏഷ്യൻ ഗെയിംസ്; പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സ്വർണത്തിളക്കവുമായി ഇന്ത്യ. ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിനടുവിൽ പാകിസ്താനെ 19 റൺസിനാണ് കീഴടക്കിയത്. ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 192 റൺസ്. പാകിസ്ഥാന് വേണ്ടി ഹസൻ നവാസ് തിളങ്ങി. 51 പന്തിൽ ഏഴ് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 96 റൺസാണ് നേടിയത്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവർ 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 211 […]
Read more

ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല; കാഷ്യൂ കോർപറേഷൻ എംഡിയാകും

കൊല്ലം : ശ്രീറാം വെങ്കിട്ടരാമനെ കാഷ്യൂ കോർപറേഷൻ മാനേജിങ് ഡയറക്ടറായി നിയമിക്കാൻ തീരുമാനം. നിയമനവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്നാണ് വിവരം.നിലവിൽ സർക്കാർ സർവീസിൽ വിവിധ ചുമതലകൾ വഹിച്ചിട്ടുള്ള ശ്രീറാം വെങ്കിട്ടരാമന് പുതിയ ഉത്തരവാദിത്തമാണ് കാഷ്യൂ കോർപറേഷൻ എംഡി പദവിയിലൂടെ ലഭിക്കുന്നത്. കാഷ്യൂ കോർപറേഷന്റെ ഭരണപരമായ പ്രവർത്തനങ്ങൾക്കും സ്ഥാപനത്തിന്റെ ദൈനംദിന നടത്തിപ്പിനും നേതൃത്വം നൽകേണ്ട ചുമതലയാണ് മാനേജിങ് ഡയറക്ടർക്കുള്ളത്. ജീവനക്കാരുടെ വിഷയങ്ങൾ, ഉൽപ്പാദനം, കശുവണ്ടി സംസ്കരണം, വിപണനം തുടങ്ങിയ മേഖലകളിലും എംഡിയുടെ ഇടപെടൽ നിർണായകമാണ്.സംസ്ഥാനത്തെ കശുവണ്ടി […]
Read more

ഗ്യാനേഷ് കുമാറിനെ താഴെയിറക്കാൻ ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ ഇറങ്ങുന്നു

ന്യൂഡൽഹി: ഒക്ടോബർ പത്തിന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവെച്ചില്ലെങ്കിൽ ജന്തർ മന്തർ മറ്റൊരു വിപ്ലവത്തിന് കേന്ദ്രമാകുമെന്ന് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി. ഗാന്ധിജയന്തി ദിനത്തിൽ ഗ്യാനേഷ് കുമാറിനെതിരേ രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികളുടെ ആഹ്വാനത്തിൽ പ്രതിഷേധമലയടിച്ചതിന് പിന്നാലെയാണ് പ്രക്ഷോഭം ശക്തമാക്കാനുള്ള സിജെപി നീക്കം. പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുമ്പ് ജന്തർ മന്തറിൽ ഒരു മാസം നീണ്ടുനിന്ന വമ്പൻ പ്രക്ഷോഭത്തിനൊടുവിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ താഴെയിറക്കിയതിന് ശേഷമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കുനേരെ പാറ്റകൾ തിരിഞ്ഞിരിക്കുന്നത്. വോട്ടർ പട്ടിക, […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 800 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 800 രൂപ കുറഞ്ഞ് 1,09,400 രൂപയിലും ഗ്രാമിന് 100 രൂപയുടെ കുറവോടെ രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയിൽ തുടർച്ചയായ ചാഞ്ചാട്ടം പ്രകടമായിരുന്നു. ഒക്ടോബർ 2ന് വീണ്ടും 1,10,000 രൂപ നിലവാരത്തിലെത്തിയതിന് പിന്നാലെയാണ് ഇന്ന് വില താഴ്ന്നത്. അമേരിക്കയിലെ തൊഴിൽ കണക്കുകൾ ദുർബലമായത് മാത്രമല്ല സ്വർണവിലയിലെ മാറ്റത്തിന് കാരണം. സാധാരണയായി തൊഴിൽ മേഖലയിലെ തളർച്ച പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതിനാൽ സ്വർണത്തിന് പിന്തുണ ലഭിക്കാം. എന്നാൽ നിലവിൽ […]
Read more

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; മിസൈൽ അവശിഷ്ടം പതിച്ച് ഒരാൾക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം. അസീർ പ്രവിശ്യയിൽ ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. എന്നാൽ, തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ച് ഒരാൾക്ക് പരിക്കേറ്റതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. അസീർ പ്രവിശ്യയിലെ അഹദ് റഫീദ ഗവർണറേറ്റിലാണ് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത്. വെള്ളിയാഴ്ച യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ തൊടുത്തുവിട്ട മിസൈലാണ് സഖ്യസേന വിജയകരമായി തടഞ്ഞത്. പരിക്കേറ്റയാൾക്ക് ആവശ്യമായ വൈദ്യസഹായം നൽകിയതായി സൗദി പ്രസ് ഏജൻസി വ്യക്തമാക്കി. […]
Read more

ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടി ‘അവറാച്ചൻ ആൻഡ് സൺസ്’

ബിജു മേനോന്റെ കുടുംബ ചിത്രം ‘അവറാച്ചൻ ആൻഡ് സൺസ്’ ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടി മുന്നേറുന്നു. ചെറിയ ഇടവേളക്ക് ശേഷം കുടുംബ പ്രേക്ഷകരിലേക്ക് വീണ്ടും ബിജു മേനോൻ നായക വേഷത്തിലെത്തുന്ന ചിത്രമാണ് ‘അവറാച്ചൻ ആൻഡ് സൺസ്’. ആദ്യദിനം പ്രേക്ഷകരുടെ ഗംഭീര അഭിപ്രായം കരസ്ഥമാക്കിയ ചിത്രം ബുക്ക് മൈ ഷോ ബുക്കിങ്ങിൽ ഓരോ മണിക്കൂറിലും ട്രെൻഡിങ് ആയിരുന്നു. ആദ്യദിനം കേരളത്തിൽ റിലീസ് കേന്ദ്രങ്ങളിലെല്ലാം ഫാസ്റ്റ് ഫില്ലിങ്, ഹൗസ് ഫുൾ ഷോകളാണ് ‘അവറാച്ചൻ ആൻഡ് സൺസി’നു ലഭിച്ചത്. പ്രേക്ഷക- […]
Read more

17-ാം വയസ്സിൽ ചരിത്രനേട്ടം; ഏഷ്യൻ ഗെയിംസിൽ കുംകുമിന് അമ്പെയ്ത്തിൽ സ്വർണം

17കാരിയായ ഇന്ത്യൻ താരം കുംകും അനിൽ മോഹോദ് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ വ്യക്തിഗത റികർവ് അമ്പെയ്ത്തിൽ സ്വർണം നേടി ചരിത്രം കുറിച്ചു. ദക്ഷിണ കൊറിയയുടെ ഒ യെജിനെതിരെ 5-5ന് മത്സരം സമനിലയായതിനെ തുടർന്ന് നടന്ന ഷൂട്ടൗട്ടിലാണ് കുംകും വിജയം സ്വന്തമാക്കിയത്. നിർണായക അമ്പിൽ കുംകും 10 പോയിന്റ് നേടിയപ്പോൾ കൊറിയൻ താരം 8 പോയിന്റിലാണ് ഒതുങ്ങിയത്. ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത റികർവ് ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി കുംകും മാറി. ഫൈനലിലേക്കുള്ള വഴിയിൽ ലോക […]
Read more

Recent News