Category: latest

ആര്‍.ശ്രീലേഖയുടെ രാജി; പരിഹാസ പോസ്റ്റുമായി മുന്‍ യുവമോര്‍ച്ച വൈസ് പ്രസിഡൻ്റ്

തിരുവനന്തപുരം: ആര്‍. ശ്രീലേഖയുടെ രാജിയില്‍ പ്രതികരിച്ച് മുന്‍ യുവമോര്‍ച്ച വൈസ് പ്രസിഡന്‌റ് കൈപ്പള്ളി വിഷ്ണു നാരായണന്‍. വഴിയില്‍ കൂടി പോകുന്ന സകലമാന വേസ്റ്റുകളെയും വിളിച്ച് കേറ്റുമെന്നും ഒറ്റ ദിവസം കൊണ്ട് സംസ്ഥാന ഉപാധ്യക്ഷന്‍ വരെ ആക്കുമെന്നും പരിഹസിച്ചാണ് വിഷ്ണുവിന്‌റെ ഫേസ്ബുക്ക് പോസ്റ്റ്.’അടികൊള്ളുന്നവനും ജയിലില്‍ കിടക്കുന്നവനും പുച്ഛവും പരിഹാസവും. എന്തിനേറെ പറയുന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്ത് പോലും വിവിഐപി കോര്‍പ്പറേറ്റ് മുതലാളിയാണ്. അപ്പോള്‍ ഇതല്ല ഇതിനപ്പുറവും കാണേണ്ടി വരും! ഇനിയുമെന്തൊക്കെ’, എന്ന് പറഞ്ഞാണ് വിഷ്ണു കുറിപ്പ് അവസാനിപ്പിക്കുന്നത്. […]
Read more

‘ദേവര’യിലെ ദൃശ്യങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; നിയമനടപടിയുമായി ജൂനിയർ എൻടിആർ

ദേവരയിലെ ‘ചുട്ടമല്ലെ’ ഗാനത്തിലെ ദൃശ്യങ്ങൾ ഉപയോഗിച്ച് നിർമിച്ച മോർഫ് ചെയ്ത എഐ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെതിരെ നടൻ ജൂനിയർ എൻടിആർ രംഗത്ത്. ജാൻവി കപൂറിനൊപ്പമുള്ള ഗാനരംഗങ്ങളാണ് കൃത്രിമമായി മാറ്റി പ്രചരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തെ അദ്ദേഹം ശക്തമായി അപലപിച്ചു വീഡിയോ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് ജൂനിയർ എൻടിആർ വ്യക്തമാക്കി. ഇത്തരം ഉള്ളടക്കങ്ങൾ കാണുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അഭ്യർഥിച്ചു. എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള […]
Read more

‘മയങ്ങില്ല കേരളം’ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ഷെയ്ഖ് ഹസ്സൻ ഖാൻ

ലഹരിക്കെതിരായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള എക്സൈസ് വകുപ്പ് നടപ്പാക്കുന്ന ‘മായമില്ല കേരളം’ പദ്ധതിക്ക് കീഴിൽ ഡിജിറ്റൽ സംവിധാനങ്ങൾ സജ്ജമാക്കി. ലഹരി വിൽപ്പനയും വിതരണവും സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് രഹസ്യമായി അധികൃതരെ അറിയിക്കാനുള്ള സൗകര്യവും പദ്ധതിയിലുണ്ട്. ലഹരി ഉപയോഗത്തിൽ നിന്ന് മോചനം തേടുന്നവർക്ക് ഡീ-അഡിക്ഷൻ കേന്ദ്രങ്ങളിലേക്കുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനും കൗൺസലർമാരുടെ സഹായം തേടുന്നതിനുമുള്ള സംവിധാനവും പോർട്ടലിലുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഡീ-അഡിക്ഷൻ കേന്ദ്രങ്ങളുടെ വിവരങ്ങളും ഓൺലൈനായി ലഭ്യമാണ്. ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി 18 […]
Read more

കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ വിതരണം ചെയ്തു

കൊച്ചി: കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ വിതരണം ചെയ്തു. മികച്ച സിനിമ എക്കോയാണ്. മികച്ച നടനായി മോഹൻലാലിനെയും നടിയായി അനശ്വര രാജനെയും, കല്യാണി പ്രിയദർശനെയും തിരഞ്ഞെടുത്തു. ജൂറിയുടെ പ്രത്യേക പരാമർശത്തിന് മമ്മൂട്ടി അർഹനായി. ചലച്ചിത്രരത്‌നം അവാർഡിന് പിന്നണിഗായകൻ എം.ജി. ശ്രീകുമാറും, റൂബി ജൂബിലി അവാർഡിന് സംവിധായകൻ പ്രിയദർശനും അർഹരായി. എറണാകുളം ഐ.എം.എ ഹാളിൽ നടന്ന അവാർഡുദാന ചടങ്ങ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. ജോർജ് ഓണക്കൂർ അധ്യക്ഷനായി. രേഖാചിത്രമാണ് […]
Read more

ഫ്‌ളൈ ദുബായ് വിമാനത്തിലേത് ഭീകരാക്രമണ നീക്കം; സ്ഥിരീകരിച്ച് യുഎഇ

ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റ് നടത്തിയത് ഭീകരാക്രമണ ശ്രമമെന്ന് സ്ഥിരീകരിച്ച് യുഎഇ. പൈലറ്റിനെ ക്രാഷ് ആക്സ് ഉപയോഗിച്ച് ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനായിരുന്നു സഹ പൈലറ്റിന്റെ ശ്രമം. സംഭവം അന്വേഷിക്കുന്ന യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് ആൽ ഷംസിയാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്. ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മറ്റുവിവരങ്ങൾ‍ അന്വേഷണത്തിന് ശേഷം വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ബുധനാഴ്ച (സെപ്റ്റംബർ 30) രാവിലെ ദുബായിൽനിന്ന് ടെൽ അവീവിലേക്കു പറന്ന ഫ്ലൈദുബായ് വിമാനത്തിൽ യാത്രക്കാരെ […]
Read more

പ്രായപൂർത്തിയാകാത്ത കുട്ടികളോട് 67 കാരന്‍റെ ലൈംഗിക ചൂഷണം, 2 പോക്സോ കേസുകളിലായി 10 വർഷം തടവും 30000 രൂപ പിഴയും

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസുകളിൽ പ്രതിക്ക് ആലുവ അതിവേഗ പോക്സോ കോടതി അഞ്ച് വർഷം വീതം തടവും 30,000 രൂപ പിഴയും വിധിച്ചു. ആലുവ കുഞ്ചാട്ടുകര കൈപ്പിള്ളി വീട്ടിൽ ബീരാൻ കുട്ടി (67) ആണ് ശിക്ഷിക്കപ്പെട്ടത്. രണ്ട് കേസുകളിലുമായി ആകെ 10 വർഷം തടവും 30,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2024 ഏപ്രിൽ, മെയ് മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയെ തുടർന്ന് എടത്തല പൊലീസ് സ്റ്റേഷനിൽ […]
Read more

മലപ്പുറത്ത് സിപിഎമ്മിന് അടിതെറ്റിയതെങ്ങനെ, വിപുലീകൃത ജില്ലാ കമ്മിറ്റി വിശദമായി ചർച്ച ചെയ്യും

മലപ്പുറം. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം മലപ്പുറത്ത് നേരിട്ടത് വലിയ തിരിച്ചടി. സ്വാധീനമേഖലയായ പൊന്നാനി ഉൾപ്പടെ കൈവിട്ടുപോയി.പൊന്നാനിയിൽ പ്രദേശികമായ അഭിപ്രായവ്യത്യാങ്ങൾ രൂക്ഷമാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഉൾപ്പടെ നേതൃത്വത്തിനെതിരെ വിമ‍ർശനമുണ്ട്. മന്ത്രിയായിരുന്ന അബ്ദുറഹ്മാൻ മണ്ഡലം മാറി മത്സരിച്ചതുൾപ്പടെ താഴെത്തട്ടിലുള്ള പ്രവർത്തക‍ർ വിമർശനമായ ഉന്നയിക്കുന്നു. മെസ്സിയുടെ പേരിലെ തട്ടിപ്പ് ഉൾപ്പടെ വിപുലീകൃതകമ്മിറ്റിയിൽ ഉന്നയിക്കുമോ എന്നതാണ് അറിയേണ്ടത്. ന്യൂനപക്ഷങ്ങളിലെ വിശ്വാസം നഷ്ടമായെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ പ്രസ്താനവ ആലപ്പുഴയിലെ വിപുലീകൃത ജില്ലാകമ്മിറ്റി ഉദ്ഘാടനത്തിൽ പിണറായി വിജയൻ തള്ളിപ്പറഞ്ഞിരുന്നു. പ്രസ്താവനയിലെ അന്നത്തെ നേതാക്കളുടെ നിലപാടുകൾ […]
Read more

മുഖ്യമന്ത്രിയുടെ സ്പോൺസർ ആർഎസ്എസും ബിജെപിയുമെന്ന് എംവി ഗോവിന്ദൻ

പാലക്കാട്: കേരളത്തിൽ യുഡിഎഫ് സംവിധാനം മുഴുവൻ അലങ്കോലപ്പെട്ടുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒന്നും അറിയുന്നില്ലെന്ന് കൺവീനർ തന്നെ പറയുകയാണ്. അപൂർവം ആളുകളാണ് സതീശനെ അനുകൂലിക്കുന്നത്. കോൺഗ്രസിലും യുഡിഎഫിലും വലിയ വിഭജനം ഉണ്ടായിരിക്കുകയാണ്. ബിജെപിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ സ്പോൺസർ ആർഎസ്എസും ബിജെപിയുമാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. അടൂർ പ്രകാശിനെ പിന്തുണക്കുന്നവരാണ് പാർട്ടിയിൽ കൂടുതൽ. മുഖ്യമന്ത്രിക്ക് അനുകൂലമായി അധികം ആരും പറയുന്നില്ല. കൂടിയാലോചന ഇല്ലാതെ എങ്ങനെയാണ് യുഡിഎഫ് കാര്യങ്ങൾ നടക്കുന്നത്. വിഡി സതീശൻ സർക്കാർ […]
Read more

ചിറയിന്‍കീഴ് കയ്യാങ്കളി വിവാദം: എതിര്‍വിഭാഗത്തിന് എതിരെ നല്‍കിയ പരാതി പിന്‍വലിക്കാതെ രമ്യ ഹരിദാസ്

തിരുവനന്തപുരം: ഇനിയും അവസാനിക്കാതെ ചിറയിന്‍കീഴിലെ കയ്യാങ്കളി വിവാദം. രമ്യ ഹരിദാസ് എംഎല്‍എ നല്‍കിയ പരാതി പിന്‍വലിക്കാത്തതില്‍ എതിര്‍വിഭാഗത്തിന് കടുത്ത അതൃപ്തി. പരാതി പിന്‍വലിക്കണമെന്ന പാര്‍ട്ടി നിര്‍ദേശം അവഗണിച്ചതായാണ് ആക്ഷേപം. വിഷയം കെപിസിസി നിയോഗിച്ച അന്വേഷണ സമിതിയെ അറിയിക്കാനൊരുങ്ങുകയാണ് എതിര്‍വിഭാഗം. ഇരുവിഭാഗങ്ങളും നല്‍കിയ പരാതികള്‍ പിന്‍വലിക്കണമെന്നായിരുന്നു പാര്‍ട്ടി നേതൃത്വം നല്‍കിയ നിര്‍ദേശം. എന്നാല്‍, തന്നെ ആക്രമിച്ചെന്ന പരാതിയില്‍ രമ്യ ഹരിദാസ് എംഎല്‍എ നിലപാട് മാറ്റിയില്ലെന്നാണ് എതിര്‍വിഭാഗത്തിന്റെ ആരോപണം.രമ്യയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമടക്കം 14 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. […]
Read more

മമ്മൂട്ടിയെ നേരിൽ കണ്ട് കാർത്തിക് സുബ്ബരാജ്; ‘ഡൊറോത്തിക്ക്’ ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ച് സംവിധായകൻ

തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് നടൻ മമ്മൂട്ടിയെ നേരിൽ കണ്ടു. ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. സിനിമയുമായി ബന്ധപ്പെട്ട പുതിയ വിശേഷങ്ങളാണ് കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിയുടെ പുതിയ സിനിമാ വിശേഷങ്ങൾക്കിടെയാണ് കാർത്തിക് സുബ്ബരാജുമായുള്ള കൂടിക്കാഴ്ചയും ചർച്ചയാകുന്നത്. കാർത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രം ‘ഡൊറോത്തി’യും നിലവിൽ സിനിമാ ചർച്ചകളിൽ സജീവമാണ്. സെപ്റ്റംബർ 25നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ചിത്രത്തെ പ്രേക്ഷകർ സ്വീകരിച്ചതിൽ നന്ദി അറിയിച്ച് കാർത്തിക് നേരത്തെ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. മമ്മൂട്ടിയുടെയും […]
Read more

Recent News