Category: latest

ഗാന്ധിജിയെ വധിച്ച ​ഗോഡ്സെയെ വാഴ്ത്തുന്ന ​ഗുണ്ടകൾ ഇവിടെ ഉണ്ടെന്ന് മറക്കരുത്’; പ്രകാശ് രാജ്

ചെന്നെെ: മഹാത്മാ​ ​ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുമ്പോൾ‍ അദ്ദേഹത്തെ വധിച്ച വ്യക്തിയെ വാഴ്ത്തുന്ന ചില ​ഗുണ്ടകൾ ഇവിടെയുണ്ടെന്ന് മറക്കരുതെന്ന് നടൻ പ്രകാശ് രാജ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെ തുറന്ന സമരം പ്രഖ്യാപിച്ച കോക്രോച്ച് പാർട്ടിക്ക് പിന്തുണ അറിയിച്ച് പങ്കുവച്ച വിഡിയോയിലാണ് പ്രകാശ് രാജ് ഇക്കാര്യം പറഞ്ഞത്. അവകാശങ്ങൾക്ക് വേണ്ടിയുള്ള സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുക്കാനും വിഡിയോയിലൂടെ പ്രകാശ് രാജ് പറഞ്ഞു. പ്രധാനമന്ത്രി ജെൻ സി തലമുറയെ അഭിസംബോധന ചെയ്യുന്നതിനെ അനുകരിച്ച് ‘ഹായ് ഫ്രണ്ട്സ്’ എന്നു പറഞ്ഞു കൊണ്ടാണ് പ്രകാശ് […]
Read more

NOCAP വിലക്ക്:’അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണം : പിണറായി

തിരുവനന്തപുരം: മലയാള സ്വതന്ത്ര ഡിജിറ്റല്‍ മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് മെറ്റ ഇന്ത്യയില്‍ വിലക്കിയതിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് പ്രമുഖ ഡിജിറ്റല്‍ മാധ്യമമായ നോക്യാപിന് (NOCAP) നേരിടേണ്ടി വന്നതെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സമൂഹമാധ്യമങ്ങളിലെ സെന്‍സര്‍ഷിപ്പില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് നിരന്തരം പറയുമ്പോഴാണ് മാധ്യത്തിന് വിലക്ക് നേരിട്ടതെന്നും സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലാണ് ഈ വിലക്കിന് പിന്നിലെന്ന് മെറ്റ തന്നെ […]
Read more

ബിജെപി പ്രവർത്തകർ വാഹനം തടഞ്ഞതിൽ പൊലീസിന് സുരക്ഷാവീഴ്ച പറ്റിയിട്ടില്ല: മന്ത്രി കെ.എം. ഷാജി

കൊച്ചി: തിരുവനന്തപുരത്ത് വെച്ച് ബിജെപി പ്രവർത്തകർ തന്റെ ഔദ്യോഗിക വാഹനം തടഞ്ഞതിലും റോഡിലൂടെ നടന്നുപോകേണ്ടി വന്നതിലും പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. മുൻകൂട്ടി നിശ്ചയിച്ച സമയത്തേക്കാൾ അരമണിക്കൂർ നേരത്തെ താൻ പെട്ടെന്ന് ഓഫീസിൽ നിന്ന് ഇറങ്ങിയതാണ് സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതിരുന്നതിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമായിരുന്നു തലസ്ഥാനത്തെ വാൻറോസ് ജംഗ്ഷനിൽ വെച്ച് ബിജെപി പ്രവർത്തകർ മന്ത്രിയുടെ വാഹനം തടഞ്ഞത്. […]
Read more

കേരളത്തിലെ സ്വർണ വിലയിൽ വർധനവ്, ഇന്ന് ഒരു പവന് കൂടിയത് 760 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 95 രൂപയും പവന് 760 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണം 13,775 രൂപയിലും ഒരു പവൻ 1,10,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നതെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലെ സംസ്ഥാനത്ത് പവന് 240 രൂപയോശളം കുറഞ്ഞ് ഗ്രാമിന് 13,680 രൂപയും പവന് 1,09,440 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് കേരളത്തിലും […]
Read more

ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വധിച്ചു

ചണ്ഡീഗഡ്: പഞ്ചാബിലെ തരൺ തരണിൽ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വധിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.ഉച്ചയോടെയാണ് അതിർത്തിയിൽ സംശയാസ്പദമായ രീതിയിൽ ആളനക്കം ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന സേനാംഗങ്ങൾ ഇവർക്ക് മുന്നറിയിപ്പ് നൽകി. നിൽക്കാൻ ആവശ്യപ്പെട്ടിട്ടും നുഴഞ്ഞുകയറ്റക്കാർ അത് വകവെക്കാതെ ഇന്ത്യൻ അതിർത്തിയിലേക്ക് തന്നെ മുന്നോട്ട് വരികയായിരുന്നു. അപകടം മണത്തതോടെയാണ് ബിഎസ്എഫ് ഇവർക്ക് നേരെ വെടിയുതിർത്തത്. […]
Read more

മമതയ്ക്ക് കോൺഗ്രസിലേയ്ക്ക് ക്ഷണം: ഒരു നിബന്ധന പാലിക്കണമെന്ന് അധീർ രഞ്ജൻ ചൗധരി

കൊൽക്കത്ത: പഴയ തർക്കങ്ങൾ മറന്ന് കോൺഗ്രസിലേക്ക് മടങ്ങിയെത്താൻ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയെ ക്ഷണിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. മമത കോൺഗ്രസിൽ ചേർന്നാൽ ബംഗാളിൽ പാർട്ടിയെ നയിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ മമതാ ബാനർജിയുടെ അധികാരഭാരം ഒഴിവാക്കിയിട്ട് വേണം വരാനെന്ന നിബന്ധനയും അധീർ രഞ്ജൻ ചൗധരി മുന്നോട്ട് വെച്ചിട്ടുണ്ട്. അഭിഷേക് ബാനർജിയെ ഉദ്ദേശിച്ചാണ് അധികാരഭാ​രം എന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞെതെന്നും വിലയിരുത്തലുകളുണ്ട്. ‘മമത ബാനർജിയ്ക്ക് ഒരു ഉപദേശം നൽകാനുണ്ട്. […]
Read more

റോഡ് സൂചനാബോർഡിൽ ഹിന്ദിയിൽ സ്ഥലപ്പേര്, തമിഴ്‌നാട്ടിൽ വിവാദം.

തമിഴ്നാട്ടിലെ സംസ്ഥാന പാതയിലെ ദിശാസൂചക ബോർഡിൽ ഹിന്ദി ഉൾപ്പെടുത്തിയതിനെ തുടർന്ന് രണ്ട് ഹൈവേ വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. തൂത്തുക്കുടി ജില്ലയിലെ സാത്താങ്കുളം–നസറത്ത് റോഡിൽ സ്ഥാപിച്ച പുതിയ ബോർഡിലാണ് തമിഴിനും ഇംഗ്ലീഷിനും പുറമെ ഹിന്ദിയിലും സ്ഥലനാമങ്ങൾ രേഖപ്പെടുത്തിയത്. തിരുനെൽവേലി, ആഴ്വാർതിരുനഗരി, തൂത്തുക്കുടി, തിരുച്ചെന്തൂർ തുടങ്ങിയ സ്ഥലങ്ങളുടെ പേരുകളാണ് മൂന്ന് ഭാഷകളിൽ ബോർഡിൽ ഉണ്ടായിരുന്നത്. സംസ്ഥാനത്തെ ദ്വിഭാഷാ നയത്തിന് വിരുദ്ധമായ നടപടിയാണിതെന്ന വിമർശനം ഉയർന്നതോടെ സംഭവം വിവാദമായി. വിവാദത്തിന് പിന്നാലെ ബോർഡിൽനിന്ന് ഹിന്ദി എഴുത്ത് നീക്കം ചെയ്തു. സംഭവത്തിൽ […]
Read more

അടൂർ പ്രകാശിന്റെ വിമർശനം: മുസ്ലിംലീഗ് കടുത്ത അതൃപ്തിയിൽ; `, കൺവീനറിന്റെ പ്രതികരണം ശരിയായില്ല’

തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ നിയമനം അടക്കമുള്ള കാര്യങ്ങളിൽ മുന്നണിയിൽ കൂടിയാലോചനകൾ ഉണ്ടായില്ലെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനത്തിൽ മുസ്ലിംലീഗ് കടുത്ത അതൃപ്തിയിൽ. അടൂർ പ്രകാശിന്റെ പരാമർശങ്ങൾ അനാവശ്യവും അനവസരത്തിലും എന്നാണ് ലീഗ് നേതാക്കളുടെ വിലയിരുത്തൽ. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ഡോ. എം കെ മുനീറിന് നൽകാൻ നേരത്തെ ധാരണ ആയതാണ്. എന്നിട്ടും മുന്നണി യോഗം വിളിക്കാൻ ചുമതലയുള്ള കൺവീനർ തന്നെ ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടുമായി പരസ്യ പ്രതികരണങ്ങൾ നടത്തിയത് ശരിയായില്ല എന്നാണ് ലീഗ് […]
Read more

നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം:ഫാര്‍മസിസ്റ്റിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ 21 ദിവസം പ്രായമുള്ള നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയത്തില്‍ ഫാര്‍മസിസ്റ്റിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി. വകുപ്പ് തലത്തില്‍ നടന്ന അന്വേഷണത്തിലാണ് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. കുഞ്ഞിന് നല്‍കിയ ഓയിന്‍മെന്റിന്റെ പുതിയ സ്റ്റോക്ക് മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. എന്നിട്ടും പഴയ സ്റ്റോക്കില്‍ നിന്നാണ് ഓയിന്‍മെന്റ് നല്‍കിയത്. പുതിയ സ്റ്റോക്ക് നീല നിറത്തിലുള്ള കവറിലായിരുന്നു വെച്ചിരുന്നത്. എന്നാല്‍ പഴയ സ്റ്റോക്കായ വെള്ള നിറത്തിലുള്ള കവറിലെ ഓയിന്‍മെന്റാണ് ഫാര്‍മസിസ്റ്റ് നല്‍കിയത്. അന്വേഷണത്തിന്റെ പ്രാഥമിക […]
Read more

കെപിസിസി എക്സിക്യൂട്ടീവ് യോഗം വൈകുന്നതിൽ അതൃപ്തി; അടൂർ പ്രകാശിന് പിന്തുണയുമായി ജെബി മേത്തർ

കൊച്ചി: കെപിസിസി എക്സിക്യൂട്ടീവ് യോഗം വിളിക്കണമെന്ന ആവശ്യം കഴിഞ്ഞ മൂന്ന് മാസമായി ഉന്നയിക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ജെബി മേത്തർ. യോഗം വിളിക്കാത്തതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച വിമർശനങ്ങളെ പിന്തുണച്ചാണ് ജെബി മേത്തറിന്റെ പ്രതികരണം.പാർട്ടിയുടെ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും സംഘടനാപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനും കെപിസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യമാണ്. എന്നാൽ യോഗം ചേരുന്നത് വൈകുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ അതൃപ്തിയുണ്ടെന്നാണ് ജെബി മേത്തറിന്റെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്. അടൂർ പ്രകാശ് ഉന്നയിച്ച […]
Read more

Recent News