Category: latest

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം

ഏഷ്യൻ ഗെയിംസിൽ വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് ചരിത്ര സ്വർണം. ഫൈനലിൽ ചൈനയെ 1–0ന് തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ സ്വർണം സ്വന്തമാക്കിയത്. 1982ന് ശേഷം ഏഷ്യൻ ഗെയിംസിലെ വനിതാ ഹോക്കിയിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. ജപ്പാനിലെ ഐച്ചി–നാഗോയയിൽ നടന്ന ആവേശകരമായ ഫൈനലിൽ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. മത്സരത്തിൽ മികച്ച പ്രതിരോധം കാഴ്ചവച്ച ഇന്ത്യ ചൈനയ്ക്ക് ഗോൾ നേടാനുള്ള അവസരങ്ങൾ പരിമിതപ്പെടുത്തി. ഈ വിജയത്തോടെ ഇന്ത്യ ലോസ് ആഞ്ചലസ് 2028 ഒളിമ്പിക്സിലേക്കുള്ള യോഗ്യതയും ഉറപ്പാക്കി. 1998ലും 2018ലും ഫൈനലിലെത്തിയെങ്കിലും […]
Read more

FZ1073 വിമാനം; ‘10-7-3’ ബന്ധമെന്ന വാദവുമായി സോഷ്യൽ മീഡിയ

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനം FZ1073-ൽ കോ-പൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ച സംഭവത്തിന് പിന്നാലെ വിമാനത്തിന്റെ നമ്പറിനെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ പുതിയ സിദ്ധാന്തം പ്രചരിക്കുന്നു. FZ1073 എന്ന നമ്പർ 10-7-3 എന്ന രീതിയിൽ വായിച്ചാണ് ചിലർ ഒക്ടോബർ 7-നും 2023ലെ ഹമാസ് ആക്രമണത്തിന്റെ മൂന്നാം വാർഷികത്തിനും ബന്ധമുണ്ടെന്ന് വാദിക്കുന്നത്. ഒക്ടോബർ 7ന്റെ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് വിമാനത്തിൽ സംഭവമുണ്ടായതെന്നതും ഈ വാദത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നു. എന്നാൽ വിമാനത്തിന്റെ നമ്പർ മനഃപൂർവം തിരഞ്ഞെടുത്തതാണെന്നോ […]
Read more

കുട്ടികളുടെ മരുന്നിനും ക്ഷാമം; വിറ്റാമിൻ എ വിതരണം നിലച്ചതായി പരാതി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നതിനിടെ കുട്ടികൾക്ക് നൽകേണ്ട വിറ്റാമിൻ എ മരുന്നിന്റെയും വിതരണം തടസ്സപ്പെട്ടതായി പരാതി. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് ആറുമാസത്തിലൊരിക്കൽ നൽകേണ്ട വിറ്റാമിൻ എ മരുന്നാണ് നിലവിൽ പല ആശുപത്രികളിലും ലഭ്യമല്ലാത്തത്. കുട്ടികൾക്കുള്ള ചില വാക്സിനുകളും ആശുപത്രികളിൽ ആവശ്യത്തിന് ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി കുട്ടികളുടെ മരുന്നുകളുടെ ലഭ്യതയിൽ പ്രശ്നം നേരിടുന്നതായി മാതാപിതാക്കളും പറയുന്നു. പഞ്ഞി ഉൾപ്പെടെയുള്ള അടിസ്ഥാന മെഡിക്കൽ സാമഗ്രികൾ മുതൽ ജീവിതശൈലീ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകൾ വരെ […]
Read more

കൊച്ചി മെട്രോ തൂണുകൾക്കരികെ റോഡ് താഴുന്നു;പഠിക്കാൻ പ്രത്യേക സംഘമെത്തി.

കൊച്ചി സഹോദരൻ അയ്യപ്പൻ റോഡിൽ മെട്രോ തൂണുകളോടു ചേർന്നുള്ള റോഡിലെ നിരപ്പുവ്യത്യാസത്തിന് പരിഹാരം തേടി കോഴിക്കോട് എൻഐടിയിലെ വിദഗ്ധ സംഘം പരിശോധന നടത്തി. മെട്രോ തൂണുകൾക്കായി പൈലിങ് നടത്തിയ ഭാഗം ഉയർന്നു നിൽക്കുന്നതാണ് റോഡിലെ നിരപ്പുവ്യത്യാസത്തിന് കാരണമാകുന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. റോഡ് തുരന്ന് മണ്ണിന്റെ സാമ്പിളുകളും സംഘം പരിശോധിച്ചു. വിശദമായ പരിശോധനകൾക്ക് ശേഷം 15 ദിവസത്തിനകം നഗരസഭയ്ക്ക് റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സ്ഥിരമായ അറ്റകുറ്റപ്പണി നടത്തുക.മനോരമ ജംക്‌ഷൻ മുതൽ വൈറ്റില മെട്രോ സ്റ്റേഷൻ വരെയുള്ള 3.10 […]
Read more

റിപ്പോ നിരക്ക് ഉയരുമോ? RBI യോഗത്തിലേക്ക് ഉറ്റുനോക്കി വിപണി

മുംബൈ: രാജ്യത്തെ വായ്പാ വിപണിയെ സ്വാധീനിക്കുന്ന നിർണായക തീരുമാനത്തിനായി റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരാനിരിക്കുകയാണ്. ഒക്ടോബർ 5 മുതൽ 7 വരെ നടക്കുന്ന യോഗത്തിൽ റിപ്പോ നിരക്കിൽ മാറ്റം വരുത്തുമോ എന്നതാണ് പ്രധാനമായും ഉറ്റുനോക്കുന്നത്. ഒക്ടോബർ 7നാണ് നയതീരുമാനം പ്രഖ്യാപിക്കുക. നിലവിൽ റിപ്പോ നിരക്ക് 5.25 ശതമാനമാണ്. കഴിഞ്ഞ നാല് നയ അവലോകനങ്ങളിലും ആർബിഐ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുകയായിരുന്നു. എന്നാൽ രാജ്യത്തെ പണപ്പെരുപ്പ സമ്മർദം വർധിച്ചതോടെ ഇത്തവണ നിരക്ക് ഉയർത്താനുള്ള സാധ്യതയാണ് സാമ്പത്തിക […]
Read more

തൂഫാന് കത്തെഴുതി വിദ്യാർഥികൾ; മറുപടിയുമായി രമേശ് ചെന്നിത്തല

സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപയിനായ ‘ഓപ്പറേഷൻ തൂഫാന്’ പിന്തുണയുമായി കത്തെഴുതിയ മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി. ചങ്ങനാശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 30ന് നടത്തിയ കത്തെഴുത്ത് മത്സരത്തിലാണ് വിദ്യാർഥികൾ പങ്കെടുത്തത്. ‘തൂഫാൻ സ്നേഹപൂർവം നന്മയ്ക്ക്’ എന്നതായിരുന്നു വിഷയം. വിദ്യാർഥികളുടെ കത്തുകളെ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ച മന്ത്രി, ലഹരിക്കെതിരായ പോരാട്ടത്തിൽ കുട്ടികൾ നൽകിയ പിന്തുണ വിലപ്പെട്ടതാണെന്ന് പ്രതികരിച്ചു. ലഹരിക്കെതിരായ വിദ്യാർഥികളുടെ കൂട്ടായ്മ സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം […]
Read more

കോടിയേരിയുടെ ഫ്‌ളക്‌സ് കീറിയത് ഗുരുതര വീഴ്ച; സംഘടനയുമായി ബന്ധമില്ലാത്തയാളെന്ന് എസ്എഫ്ഐ

കൊല്ലം: കൊല്ലത്ത് എസ്എഫ്‌ഐ പ്രകടനത്തിനിടെ കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണത്തിന്റെ ഫ്‌ളക്‌സ് പ്രവര്‍ത്തകന്‍ വലിച്ചുകീറിയതില്‍ കടുത്ത അതൃപ്തി അറിയിച്ച് സിപിഐഎം ജില്ലാ നേതൃത്വം. ഗുരുതര വീഴ്ചയാണ് സംഘടനയ്ക്ക് ഉണ്ടായതെന്നും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടിയാണെന്നുമാണ് സിപിഐഎം വിലയിരുത്തല്‍. ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടാനാണ് തീരുമാനം. സംഭവത്തില്‍ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വവും വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം ഫ്‌ളക്‌സ് കീറിയ ആള്‍ക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എസ്എഫ്‌ഐ ജില്ലാ നേതൃത്വം. ഇയാള്‍ എസ്എഫ്‌ഐയിലോ ഡിവൈഎഫ്‌ഐയിലോ പ്രാഥമിക അംഗത്വം ഇല്ലാത്തയാളാണെന്നും എസ്എഫ്‌ഐ […]
Read more

ഗ്യാനേഷ് കുമാര്‍ രാജി വെക്കണം’; ഇന്ന് രാജ്യവ്യാപക പ്രക്ഷോഭവുമായി സംഘടനകള്‍, ഡല്‍ഹിയില്‍ നിരോധനാജ്ഞ

ന്യൂഡല്‍ഹി: ഗാന്ധി ജയന്തി ദിനത്തില്‍ വലിയ പോരാട്ടത്തിന് പടയൊരുക്കവുമായി രാജ്യം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കപ്പെടും. ഡല്‍ഹി ജന്തര്‍ മന്തറിലേക്ക് ഐസ, ഡിവൈഎഫ്‌ഐ, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികളും മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ടെന്നാണ് വിവരം. മുംബൈയിലാണ് കോക്രോച്ച് ജനതാ പാര്‍ട്ടി പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ദേശീയ പതാകയേന്തിയും ഗാന്ധിജിയുടെ ചിത്രങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ചുമാണ് യുവതി-യുവാക്കള്‍ സിജെപി സമരത്തില്‍ […]
Read more

10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് പരാതി; സിപിഐഎം കൗൺസിലർക്കെതിരെ ആരോപണം

തിരുവനന്തപുരം: തൃക്കണ്ണാപുരത്ത് സ്ഥലം വാങ്ങിയ വ്യക്തിയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പരാതിയിൽ സിപിഐഎം കൗൺസിലർ അജിനെതിരെ ആരോപണം. പണം നൽകിയില്ലെങ്കിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ഉപയോഗിച്ച് സ്ഥലത്ത് കൊടി കുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ ആരോപിച്ചു.പണം ആവശ്യപ്പെടുന്നതായി പറയുന്ന വീഡിയോയും ഓഡിയോയും പരാതിക്കാരൻ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ കൗൺസിലർ അജിൻ നിഷേധിച്ചു. ആരിൽ നിന്നെങ്കിലും ഒരു രൂപ പോലും കൈക്കൂലി വാങ്ങിയെന്ന് തെളിയിച്ചാൽ ഉടൻ രാജിവെക്കാൻ തയ്യാറാണെന്നും അദ്ദേഹം […]
Read more

ക്യാമ്പസ് റിക്രൂട്ട്‌മെന്റ്: സി.എ, സി.എസ് മേഖലയിൽ കൂടുതൽ അവസരങ്ങൾ

ഇന്ത്യയിലെ ക്യാംപസ് റിക്രൂട്ട്‌മെന്റ് രംഗത്ത് 2026-27ൽ നിയമനാവസരങ്ങൾ തുടരുമെന്ന് റിപ്പോർട്ട്. എന്നാൽ മുൻകാലത്തേക്കാൾ കഴിവുകൾക്കും ജോലി ചെയ്യാനുള്ള തയ്യാറെടുപ്പിനും കമ്പനികൾ കൂടുതൽ പ്രാധാന്യം നൽകുന്നതായാണ് വിലയിരുത്തൽ. ഇയോൺ ഇന്ത്യ നടത്തിയ 15-ാമത് ക്യാമ്പസ് പഠനം പ്രകാരം, വിവിധ വിഭാഗങ്ങളിലെ ക്യാംപസ് ശമ്പളത്തിൽ 2 മുതൽ 7 ശതമാനം വരെ വാർഷിക വർധന പ്രതീക്ഷിക്കുന്നു. ക്യാംപസ് നിയമനത്തിന്റെ പ്രധാന ഘട്ടം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ്. ആകെ നിയമനത്തിന്റെ 47 ശതമാനവും ഈ കാലയളവിലാണ് നടക്കുന്നത്. ജൂൺ-ജൂലൈ മാസങ്ങളിലെ നിയമനം 26 […]
Read more

Recent News