Category: latest

മരുന്ന് പ്രതിസന്ധി നടപടികളിലേക്ക് സർക്കാർ, റി ടെൻഡർ കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകരിച്ചു

തിരുവനന്തപുരം : ഗവൺമെന്റ് ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി അടിയന്തര നടപടികളിലേക്ക് സംസ്ഥാനത്തെ സർക്കാർ. മരുന്നുകളുടെ റി ടെൻഡർ കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകരിച്ചു. പുതിയ സ്റ്റോക്ക് മരുന്നുകൾക്കായുള്ള പർച്ചേസ് ഓ‌ഡർ വൈകിയത് തെരഞ്ഞെടുപ്പ് കാരണമെന്നായിരുന്നു സർക്കാർ വാദം. പുതിയ സർക്കാർ അധികാരത്തിലേറി മൂന്ന് മാസം കഴിഞ്ഞിട്ടാണ് പർച്ചേസ് ഓർഡർ നടപടികൾ പൂർത്തിയായത്. അതിൽ ചില മരുന്നുകൾക്ക് റീ ടെൻഡർ വിളിച്ചു. റീ ടെൻഡർ നടപടികൾ പൂർത്തിയാക്കാതെ കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ വൈകിപ്പിക്കുന്നത് […]
Read more

സ്റ്റിയറിങ്ങിൽ മകൻ, ബെല്ലിൽ അച്ഛൻ; കെഎസ്ആർടിസിയിൽ മറക്കാനാകാത്ത യാത്ര

മലപ്പുറം: മകന്റെ കൈയിൽ സ്റ്റിയറിങ്, അച്ഛന്റെ കൈയിൽ ടിക്കറ്റ് മെഷീൻ. കെഎസ്ആർടിസിയിലെ പതിവ് യാത്രയ്ക്കിടയിൽ അച്ഛനും മകനും പങ്കിട്ടത് ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസമായിരുന്നു.കൽപ്പറ്റ ഡിപ്പോയിൽ നിന്ന് തൃശൂരിലേക്കുള്ള സർവീസിലായിരുന്നു ഡ്രൈവറായി ആദർശും കണ്ടക്ടറായി അച്ഛൻ ഗിരീശനും ഒരുമിച്ച് ഡ്യൂട്ടിക്കെത്തിയത്. പുലർച്ചെ 5.30ന് യാത്ര ആരംഭിച്ചപ്പോൾ ഡ്രൈവർ സീറ്റിലിരുന്ന ആദർശ് പിന്നിലേക്ക് നോക്കി. കണ്ടക്ടറുടെ വേഷത്തിൽ സ്വന്തം അച്ഛൻ ഗിരീശൻ. മകൻ യാത്ര തുടങ്ങാൻ തയ്യാറാണോ എന്ന് ചോദിച്ചപ്പോൾ അച്ഛൻ ബെൽ മുഴക്കി യാത്രയ്ക്ക് തുടക്കമിട്ടു. 28 […]
Read more

ക്യാബിനറ്റ് റാങ്ക് പ്രഖ്യാപനം നീളുന്നു; പി ജെ ജോസഫ് കടുത്ത അതൃപ്തിയിൽ

തിരുവനന്തപുരം: ക്യാബിനറ്റ് റാങ്ക് പ്രഖ്യാപനം നീണ്ടുപോകുന്നതിൽ കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം ചെയർമാൻ പി ജെ ജോസഫിനും അതൃപ്‌തി. വയോജന കമ്മീഷൻ അധ്യക്ഷ പദവിയിലേക്ക് പി ജെ ജോസഫിനെ പരിഗണിക്കുന്നുണ്ട്. എന്നാൽ ജോസഫിന്‍റെ ക്യാബിനറ്റ് റാങ്കിൽ യുഡിഎഫ് നേതൃത്വം അന്തിമ തീരുമാനം എടുത്തിട്ടില്ല. തീരുമാനം വൈകുന്നതിൽ പി ജെ ജോസഫ് ഇന്നലെ അടൂർ പ്രകാശിനെ വിളിച്ച് അതൃപ്തി അറിയിച്ചു എന്നാണ് വിവരം. തോമസ് ഉണ്ണിയാടൻ കലാപക്കൊടി ഉയർത്തുമ്പോൾ പി ജെ ജോസഫിനു ക്യാബിനറ്റ് പദവി നൽകിയാൽ പാർട്ടിക്കുള്ളിൽ […]
Read more

തിരുവനന്തപുരം സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി എസ്എഫ്‌ഐ

തിരുവനന്തപുരം: തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് എസ്എഫ്‌ഐ പരാതി നല്‍കി. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ പൊലീസ് നടപടിയില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മുന്‍മന്ത്രി വി ശിവന്‍കുട്ടി, എസ്എഫ്‌ഐ നേതാക്കളായ പി എസ് സഞ്ജീവ്, ശിവപ്രസാദ് എന്നിവരാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് പരാതി നല്‍കിയത്. പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. കന്റോണ്‍മെന്റ് സിഐ, എസ്‌ഐ എന്നിവരുടെ നടപടികള്‍ […]
Read more

മുണ്ടംവേലി ഫ്ളാറ്റ് നിർമാണം: ടിഡിഎൽസിക്ക് അഡ്വാൻസ് നൽകിയതിലും ക്രമക്കേട്

കൊച്ചി: മുണ്ടംവേലി ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് തൃശ്ശൂർ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്(ടി‍ഡിഎൽസിസിഎസ്) മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതിലും വൻ ക്രമക്കേട്. 2.48 കോടി രൂപയാണ് ലൈഫ് മിഷനിൽനിന്ന് ടിഡിഎൽസിക്ക് സ്ഥിരീകരണം ഇല്ലാതെ നൽകിയത്. മുൻ ചെയർമാൻ വി.സലിം ജിസിഡിഎ ഓഡിറ്റിംഗ് വിഭാഗത്തിന് പരിശോധനയ്ക്ക് സമയം അനുവദിക്കാതെ പണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ധൃതിപ്പെട്ട് ഓൺലൈൻ പെയ്മെൻറിന് പകരം ചെക്കായാണ് 2.49 കോടി രൂപ അനുവദിച്ചത്. ക്രമക്കേടിന്റെ വിവരങ്ങൾ ഉൾക്കൊള്ളുന്ന GCDA നോട്ട് ഷീറ്റിന്റെ പകർപ്പ് പുറത്ത്. മുണ്ടംവേലി ഫ്ലാറ്റ് സമുച്ചയത്തിന്റെ […]
Read more

സി ജെ പി പ്രൊട്ടസ്ററ്: ‘ചരിത്രം തിരുത്തും’; മുംബൈയിൽ വൻ പ്രതിഷേധം, കനത്ത സുരക്ഷ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഗാന്ധിജയന്തി ദിനത്തിൽ ശിവാജി പാർക്കിന് സമീപമാണ് പ്രതിഷേധം പ്രഖ്യാപിച്ചിരുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തിലും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുതുക്കൽ (SIR) നടപടികളിലും സുതാര്യത വേണമെന്നാണ് സി ജെ പി യുടെ പ്രധാന ആവശ്യങ്ങൾ. SIR നടപടികൾ മരവിപ്പിക്കണമെന്നും 2025ലെ വോട്ടർപട്ടിക ഉപയോഗിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധത്തിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും സി ജെ പി സമരവുമായി […]
Read more

തമിഴ്നാട്ടിൽ സ്ത്രീകൾക്ക് കൂടുതൽ ബസുകളിൽ സൗജന്യ യാത്ര; ‘വെട്രി പയനം’ പദ്ധതിക്ക് തുടക്കം

ചെന്നൈ : തമിഴ്നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിനും കൂടുതൽ സർക്കാർ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘വെട്രി പയനം’ പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ചെന്നൈയിലെ കോയമ്പേട് ബസ് ടെർമിനലിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. നേരത്തെ സാധാരണ ടൗൺ ബസുകളിൽ മാത്രമായിരുന്നു സ്ത്രീകൾക്ക് സൗജന്യ യാത്രയുടെ ആനുകൂല്യം ലഭിച്ചിരുന്നത്. പുതിയ വിപുലീകരണത്തോടെ നഗരമേഖലകളിലെ എക്സ്പ്രസ്, എൽ.എസ്.എസ്, ഡീലക്സ് ബസുകളിലും അന്തർജില്ലാ സർവീസുകളിലെ സാധാരണ നിരക്കുള്ള മോഫുസിൽ ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം. മലമ്പ്രദേശങ്ങളിലെ നിശ്ചിത […]
Read more

”നേതാക്കളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ എന്റെ പേരിൽ കെട്ടിവെക്കരുത് ”കെ.സി. വേണുഗോപാൽ

നേതാക്കൾ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ വ്യക്തിപരമായ നിലപാടുകളാണെന്നും അവയെ അതേ രീതിയിൽ കാണണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസിലെ വിവിധ നേതാക്കൾ ഉന്നയിക്കുന്ന അഭിപ്രായങ്ങളിൽ പാർട്ടിയുടെ ഔദ്യോഗിക നിലപാട് വേർതിരിച്ച് കാണേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ വിഷയങ്ങളിൽ നേതാക്കൾക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഓരോ നേതാവിന്റെയും അഭിപ്രായം പാർട്ടിയുടെ ഔദ്യോഗിക നിലപാടായി വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് വേണുഗോപാലിന്റെ പ്രതികരണം. കേരളത്തിലെ കോൺഗ്രസിൽ വിവിധ വിഷയങ്ങളിൽ നേതാക്കൾ പരസ്യമായി പ്രതികരിക്കുന്നതിനിടെയാണ് വേണുഗോപാലിന്റെ വിശദീകരണം. നേതാക്കളുടെ അഭിപ്രായങ്ങൾ സംബന്ധിച്ച് […]
Read more

തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമപരിരക്ഷ ചോദ്യം ചെയ്ത് ഹർജി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കും മറ്റ് തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്കും ഔദ്യോഗിക നടപടികളുടെ പേരിൽ ലഭിക്കുന്ന നിയമപരിരക്ഷ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച് ഇന്ത്യാ ബ്ലോക്ക് നേതാക്കൾ. തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്കെതിരായ സിവിൽ, ക്രിമിനൽ നടപടികൾ തടയുന്ന 2023ലെ നിയമത്തിലെ വ്യവസ്ഥയാണ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്. 2023ലെ ചീഫ് ഇലക്ഷൻ കമ്മിഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്‌സ് (CHIEF COMMISSIONER AND OTHER ELECTION COMMISSIONERS )അപ്പോയ്ന്റ്മെന്റ് , കോണ്ടോഷൻസ് ഓഫ് സേർവീസ് ആൻഡ് ടെം ഓഫ് ഓഫീസ് (Appointment, […]
Read more

വമ്പൻ തിരിച്ചുവരവിൽ സുജീത്തിന് സ്വർണം; ഇന്ത്യയ്ക്ക് 15-ാം സ്വർണം

ഏഷ്യൻ ഗെയിംസിൽ ഗുസ്തിയിൽ ഇന്ത്യയ്ക്ക് സ്വർണനേട്ടം. പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ തജിക്കിസ്ഥാന്റെ അബ്ദുൽമജിദ് കുദിയേവിനെ തോൽപ്പിച്ചാണ് സുജീത് കൽക്കൽ സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ തുടക്കത്തിൽ പിന്നിലായിരുന്ന സുജീത് നിർണായക ഘട്ടത്തിൽ നടത്തിയ തകർപ്പൻ തിരിച്ചുവരവിലൂടെയാണ് വിജയം പിടിച്ചെടുത്തത്. ഒരു ഘട്ടത്തിൽ 2-9ന് പിന്നിലായിരുന്ന താരം അവസാന മിനിറ്റുകളിൽ തുടർച്ചയായ ടേക്ക്‌ഡൗണുകളിലൂടെ സ്കോർ ഉയർത്തി. ഒടുവിൽ 10-9ന് വിജയം സ്വന്തമാക്കുകയായിരുന്നു. 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന ഗുസ്തിയിലെ ആദ്യ സ്വർണമാണിത്. 65 കിലോഗ്രാം വിഭാഗത്തിൽ […]
Read more

Recent News