Category: latest

വി.ഡി. സതീശൻ ശൈലി മാറ്റണം; കുറച്ചുകൂടി പക്വത കാണിക്കണം: വെള്ളാപ്പള്ളി

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയിൽ മാറ്റം വേണമെന്നും കൂടുതൽ പക്വതയോടെ പ്രവർത്തിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയാണെന്ന കാര്യം ഇടയ്ക്കിടെ മറന്നുപോകരുതെന്നും അദ്ദേഹം വിമർശിച്ചു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമർശനങ്ങളെക്കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. കോൺഗ്രസിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും അടൂർ പ്രകാശും വി.ഡി. സതീശനും തമ്മിലുള്ളത് സൗന്ദര്യ പിണക്കം മാത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിഷയം ഹൈക്കമാൻഡ് പരിഹരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുഡിഎഫിലെ തീരുമാനങ്ങൾ […]
Read more

10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപണം; തിരുവനന്തപുരം സിപിഎം കൗൺസിലർക്കെതിരെ ഒളിക്യാമറ ദൃശ്യങ്ങൾ

തിരുവനന്തപുരം കോർപറേഷനിലെ സിപിഎം കൗൺസിലർക്കെതിരെ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം. തൃക്കണ്ണാപുരം വാർഡ് കൗൺസിലർ അജിൻ എസ്.എൽ. 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പേയാട് സ്വദേശി സഞ്ജുവിന്റെ പരാതി. ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കൗൺസിലർ പണം ആവശ്യപ്പെട്ടതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. കൗൺസിലർ കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ താൻ ഫോണിൽ പകർത്തിയതായും സഞ്ജു പറയുന്നു. തൃക്കണ്ണാപുരം വാർഡിലെ എംഎൽഎ റോഡിന് സമീപം സഞ്ജു വാങ്ങിയ 19 സെന്റ് സ്ഥലവുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സ്ഥലത്തിനോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമി കൂടി രജിസ്റ്റർ […]
Read more

തുരങ്കപ്പാത നിർമാണം നിലച്ചു; വിദഗ്ധ സമിതി റിപ്പോർട്ടിനായി സർക്കാർ

കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപ്പാതയുടെ നിർമാണം താൽക്കാലികമായി നിലച്ചു. കള്ളാടി ഭാഗത്ത് ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചത്. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനും നിർമാണത്തിലെ സുരക്ഷാ, പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുമായി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതുവരെ നിർമാണം പുനരാരംഭിക്കില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി ഇരട്ട തുരങ്കപാത വടക്കൻ കേരളത്തിലെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നാണ്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിനെയും വയനാട്ടിലെ […]
Read more

വിമാന ടിക്കറ്റ് നിരക്ക് വീണ്ടും ഉയരും; പ്രവാസികൾക്കും കയറ്റുമതി മേഖലയ്ക്കും തിരിച്ചടി

വിമാന ഇന്ധനവില വീണ്ടും ഉയർന്നതോടെ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്ക് വർധിക്കാൻ സാധ്യത. വിമാന ഇന്ധനമായ എടിഎഫ് (Aviation Turbine Fuel) വില ലിറ്ററിന് 16 രൂപ വർധിച്ച് 137 രൂപയായതോടെയാണ് യാത്രാനിരക്ക് ഉയരാനുള്ള സാഹചര്യം ഉണ്ടായിരിക്കുന്നത്. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിൽ വലിയൊരു പങ്ക് ഇന്ധനച്ചെലവായതിനാൽ എടിഎഫ് വില വർധന നേരിട്ട് ടിക്കറ്റ് നിരക്കുകളിലും പ്രതിഫലിക്കാനാണ് സാധ്യത. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് കൂടുതൽ ചെലവാകുമെന്ന ആശങ്കയിലാണ് പ്രവാസികൾ. അവധിക്കാലവും ഉത്സവ സീസണും അടുത്തിരിക്കെ […]
Read more

കായംകുളത്ത് മന്ത്രി എം. ലിജുവിനെതിരെ കരിങ്കൊടി പ്രതിഷേധം

കായംകുളത്ത് മന്ത്രി എം. ലിജുവിനെതിരെ ബിജെപി–യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. ഒഎൻകെ ജംഗ്ഷനിലും കൊറ്റുകുളങ്ങര ജിഡിഎം ജംഗ്ഷനിലുമാണ് മന്ത്രിക്കെതിരെ പ്രതിഷേധം നടന്നത്. ബിജെപി മണ്ഡലം പ്രസിഡന്റ് ആർ. വിനോദ്, ടൗൺ പ്രസിഡന്റ് അഖിൽ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് നിഖിൽ, പ്രവർത്തകരായ വിഘ്നേശ്, ഗോകുൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. സംസ്ഥാനത്ത് മന്ത്രിമാർക്കെതിരായ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് കായംകുളത്തും കരിങ്കൊടി പ്രതിഷേധം നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ മന്ത്രിമാർക്കെതിരെ കരിങ്കൊടി പ്രതിഷേധങ്ങളും വഴിതടയലുകളും റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിഷേധ സാധ്യത […]
Read more

യുഡിഎഫിൽ മൂന്നുമാസം കൊണ്ട് തമ്മിലടി; തെരുവിലെത്തിയെന്ന് പി. ജയരാജൻ

യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം പി. ജയരാജൻ. യുഡിഎഫിന് വോട്ട് ചെയ്തവർ നിരാശയിലാണെന്നും സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസം പിന്നിടുന്നതിനിടെ മുന്നണിയിലെ അഭിപ്രായവ്യത്യാസങ്ങൾ തെരുവിലേക്കെത്തിയെന്നും പി. ജയരാജൻ ആരോപിച്ചു. പാലായിൽ സിപിഎം വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുഡിഎഫ് കൺവീനർ തന്നെ മുഖ്യമന്ത്രിയുടെ നടപടികൾക്കെതിരെ പരസ്യമായി പ്രതികരിക്കുന്ന സാഹചര്യമാണുള്ളതെന്ന് ജയരാജൻ പറഞ്ഞു. മുന്നണിയിൽ ഐക്യമില്ലെന്നും അധികാരത്തിലെത്തി മൂന്ന് മാസംകൊണ്ട് തന്നെ തമ്മിലടി ആരംഭിച്ചെന്നും അദ്ദേഹം ആരോപിച്ചു. മുന്നണിക്ക് വോട്ട് […]
Read more

കൊല്ലത്ത് കോൺഗ്രസ് ഓഫിസ് അടിച്ചുതകർത്തു; എസ്‌എഫ്‌ഐ – ഡിവൈഎഫ്‌ഐക്കെതിരെ ആരോപണം

അഞ്ചാലുംമൂട്ടിലെ കോൺഗ്രസ് ഓഫിസിന് നേരെ രാത്രി ആക്രമണം. ഓഫിസിലെ കസേരകളും മറ്റ് സാധനസാമഗ്രികളും അടിച്ചുതകർക്കുകയും വലിച്ചുവാരിയിടുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ എസ്‌എഫ്‌ഐ – ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ ആരോപണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.ഓഫിസിലും പരിസരത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ആക്രമണത്തിൽ പങ്കെടുത്തവരെക്കുറിച്ച് സൂചന ലഭിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. തിരുവനന്തപുരത്ത് എസ്‌എഫ്‌ഐ–യൂത്ത് കോൺഗ്രസ് സംഘർഷം ഉണ്ടായതിന് പിന്നാലെ […]
Read more

ഇന്ത്യ–പാക് സ്വർണപ്പോരാട്ടത്തിന് മഴ വില്ലനാകുമോ? മത്സരം ഉപേക്ഷിച്ചാൽ മെഡൽ പങ്കിടും

നിഷിൻ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ–പാകിസ്ഥാൻ ഫൈനലിന് മഴ ഭീഷണി. ജപ്പാനിലെ നിഷിനിൽ ശനിയാഴ്ച നടക്കുന്ന മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യതയാണ് ആരാധകരെ ആശങ്കയിലാക്കുന്നത്.ശ്രീലങ്കയെ 124 റൺസിന് പരാജയപ്പെടുത്തിയാണ് ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ടീം ഫൈനലിൽ പ്രവേശിച്ചത്. സെമിയിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ഇന്ത്യൻ ബൗളർമാർ 45 റൺസിന് പുറത്താക്കി.മറുവശത്ത് ബംഗ്ലാദേശിനെ ആറ് […]
Read more

കേരളത്തിന് എയിംസ്; കേന്ദ്ര നിലപാടിൽ അപ്രതീക്ഷിത മാറ്റം

കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന സംസ്ഥാനത്തിന്റെ വർഷങ്ങളായുള്ള ആവശ്യത്തിൽ നിർണായക വഴിത്തിരിവ്. ആദ്യം കേരളത്തിന്റെ നിർദേശം പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര ആരോഗ്യ മന്ത്രാലയം പിന്നീട് കേരളത്തിലെ രണ്ട് സ്ഥലങ്ങൾ പരിഗണിക്കാമെന്ന നിലപാടിലേക്ക് മാറിയതായി റിപ്പോർട്ട്. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ കേരള സന്ദർശനത്തിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നിലപാടിൽ മാറ്റമുണ്ടായതെന്നാണ് റിപ്പോർട്ട്. കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുന്നതാണ്. 2014ൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തോട് എയിംസിനായി അനുയോജ്യമായ മൂന്ന്–നാല് സ്ഥലങ്ങൾ നിർദേശിക്കാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കിനാലൂർ, തിരുവനന്തപുരം കാട്ടാക്കട, […]
Read more

സ്കൂൾ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ 45 കുപ്പി മദ്യം; അതിർത്തി കടത്തിയതെന്ന് എക്സൈസ്

പാലക്കാട്: അട്ടപ്പാടി കോട്ടത്തറയിൽ സ്കൂൾ പരിസരത്തെ ചവറ്റുകൂനയിൽ നിന്ന് 45 കുപ്പി തമിഴ്നാട് മദ്യം എക്സൈസ് സംഘം പിടികൂടി. വിൽപ്പനയ്ക്കായി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന മദ്യമാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.കോട്ടത്തറ യു.പി സ്കൂളിന് സമീപം നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. എക്സൈസ് പരിശോധന ശ്രദ്ധയിൽപ്പെട്ടതോടെ കടത്തിക്കൊണ്ടുവന്നവർ മദ്യം ചവറ്റുകൂനയിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടതായാണ് വിവരം. അഗളി റേഞ്ച് എക്സൈസ് സംഘം ഇന്നലെ രാത്രിയാണ് പ്രദേശത്ത് പരിശോധന നടത്തിയത്. ഇന്നത്തെ ഡ്രൈ ഡേ മുന്നിൽ കണ്ടാണ് മദ്യം […]
Read more

Recent News