പ്രിയദർശിനി ബസിലെ തിരക്കിൽ മൊബൈൽ മോഷണം; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
കാക്കനാട്: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകളിലെ തിരക്ക് മുതലെടുത്ത് യാത്രക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്നതായി പരാതി. സ്ത്രീ യാത്രക്കാരെ ലക്ഷ്യമിട്ട് ഒരു സംഘം പ്രവർത്തിക്കുന്നതായാണ് പരാതികൾ ഉയരുന്നത്.കലക്ടറേറ്റിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊതുമരാമത്ത് വകുപ്പ് ജീവനക്കാരായ രണ്ട് വനിതകളുടെ മൊബൈൽ ഫോണുകളാണ് വ്യത്യസ്ത ദിവസങ്ങളിൽ ബസിൽ നിന്ന് നഷ്ടപ്പെട്ടത്. ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന ഫോണുകളാണ് മോഷണം പോയത്.ബസിൽ വലിയ തിരക്കുള്ള സമയത്താണ് സംഭവങ്ങൾ നടന്നതെന്നാണ് വിവരം. സ്ത്രീ യാത്രക്കാർക്കിടയിൽ നിന്നിരുന്ന സമയത്ത് ബാഗിൽ നിന്ന് ഫോണുകൾ മോഷണം പോയതായാണ് പരാതിക്കാർ […]
Read more

