Category: latest

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ പരിശോധനയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ്; പ്രത്യേക സമിതി അന്വേഷിക്കും

തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് – എസ്എഫ്ഐ സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ പരിശോധന നടത്താൻ ഉന്നതവിദ്യാഭ്യാസ വകുപ്പ്. സംഭവത്തിൽ പ്രത്യേക സമിതി രൂപീകരിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു. യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ ഹോസ്റ്റലിൽനിന്ന് കല്ലുകളും മദ്യക്കുപ്പികളും പുറത്തേക്ക് എറിഞ്ഞെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിച്ചത്. ഇതിനു പിന്നാലെയാണ് ഹോസ്റ്റലിൽ ഇത്രയധികം മദ്യക്കുപ്പികൾ എങ്ങനെ എത്തിയെന്നത് പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചത്.ഹോസ്റ്റലിൽ വിദ്യാർഥികളല്ലാത്തവർ താമസിക്കുന്നുണ്ടെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങളും അന്വേഷണത്തിന്റെ […]
Read more

മന്ത്രിയുടെ വാഹനം അക്രമിച്ചു വെന്നത് തെറ്റായ പ്രചാരണമാണെന്ന് എം. വിജിൻ

കണ്ണൂർ: മന്ത്രിയുടെ വാഹനം അക്രമിച്ചു വെന്നത് തെറ്റായ പ്രചാരണമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ. നാടകം ഉണ്ടാക്കുകയാണെന്നും മന്ത്രിയുടെ വാഹനം പയ്യന്നൂരിലൂടെ കടന്നുപോയപ്പോൾ ഫ്ലാഗ് പോസ്റ്റ്‌ ഉണ്ടെന്നും പിന്നെങ്ങനെ ഡിവൈഎഫ്ഐ ഒടിച്ചു എന്ന് പറയുന്നുവെന്നും അദ്ദേഹം ചോദിച്ചു. കല്ല് ഉപയോഗിച്ച് ആക്രമിച്ച ദൃശ്യങ്ങൾ കാണിക്കാൻ വെല്ലുവിളിക്കുന്നു. പ്രതിഷേധം ഇനിയും തുടരും. ബിജെപി സമരത്തോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. മന്ത്രി സംഘപരിവാറിന് കീഴടങ്ങി. ജനാധിപത്യ സമരങ്ങൾ കൈയും കെട്ടി നടത്താൻ കഴിയില്ല. മന്ത്രിയെ ആക്രമിക്കാൻ ആഹ്വാനം ചെയ്തിട്ടില്ല. യൂത്ത് […]
Read more

വീണ്ടും ആ ഹിറ്റ് കോമ്പോ! മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു

മലയാള സിനിമയിലെ പ്രിയപ്പെട്ട താരജോഡികളിലൊന്ന് വീണ്ടും ഒരുമിക്കുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും വീണ്ടും നായകനും നായികയുമായി എത്തുകയാണ്.‘റൂം നമ്പർ 9’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരുടെയും ഈ തിരിച്ചുവരവ്. ജയ് മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം സിനിമാറ്റിക് ഡ്രീംസിന്റെ ബാനറിൽ വിലാസ് കുമാറാണ്.എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ ഒന്നിച്ചെത്തിയ ജഗദീഷും ഉർവശിയും വീണ്ടും ഒരുമിക്കുമ്പോൾ സിനിമാപ്രേമികൾക്കിടയിലും വലിയ കൗതുകമാണ്.പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററും ഏറെ ആകാംക്ഷ നൽകുന്നതാണ്. പോസ്റ്ററിൽ ഉർവശിയുടെ കഥാപാത്രം പടികൾ […]
Read more

തിരുത്തലോട് തിരുത്തൽ: തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി തുടങ്ങി; വോട്ടർപട്ടികയിലെ മാറ്റങ്ങൾക്ക് തടസ്സം നീക്കി

വോട്ടർപട്ടികയുമായി ബന്ധപ്പെട്ട നടപടികളിൽ തിരുത്തലുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ പുതുതായി അപേക്ഷിക്കുന്നവർ സത്യപ്രസ്താവന നൽകണമെന്ന വ്യവസ്ഥ കമ്മിഷന്റെ വെബ്സൈറ്റിൽനിന്ന് ഒഴിവാക്കി. സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (SIR) പുരോഗമിക്കുന്ന സംസ്ഥാനങ്ങളിൽനിന്നുള്ള അപേക്ഷകർ മാത്രമാണ് ഇനി സത്യപ്രസ്താവന നൽകേണ്ടത്.വോട്ടർപട്ടികയിൽ പേര് ചേർക്കൽ, നീക്കം ചെയ്യൽ, വിവരങ്ങൾ തിരുത്തൽ എന്നിവയിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ (ERO) നേരിട്ടിരുന്ന തടസ്സങ്ങളും നീക്കിയതായി കമ്മിഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഈ നടപടികൾ ECI-Net പോർട്ടൽ വഴിയാക്കിയതിനെ തുടർന്ന് നേരിട്ട സാങ്കേതിക തടസ്സങ്ങളാണ് പരിഹരിച്ചത്. […]
Read more

മന്ത്രിമാർക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് രമേശ് ചെന്നിത്തല; ‘ഗുണ്ടായിസം അനുവദിക്കില്ല

മന്ത്രിമാരെ വഴിതടഞ്ഞ് ആക്രമിക്കുന്ന സംഭവങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അധികാരം നഷ്ടപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ മന്ത്രിമാരെ ആക്രമിച്ച് സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഇത്തരം ഗുണ്ടായിസം അനുവദിക്കില്ലെന്നും സംഭവങ്ങളിൽ സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി. കായികമന്ത്രി ഒ.ജെ. ജനീഷിനെതിരെ കണ്ണൂരിലെ വിവിധയിടങ്ങളിൽ നടന്ന പ്രതിഷേധവും ആക്രമണശ്രമവും നേരത്തെയുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ […]
Read more

ചെന്നായ്ക്കളെപ്പോലെ ചാടി വീണ് വിദ്യാർത്ഥികളെ മർദ്ദിക്കാൻ ഉത്തരവിട്ടത് ആര്?: ബിനോയ് വിശ്വം

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചെന്നായ്ക്കളെപ്പോലെ ഹോസ്റ്റലില്‍ ചാടി വീണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കാന്‍ ഉത്തരവിട്ടത് ആരാണെന്ന് ബിനോയ് വിശ്വം ചോദിച്ചു. ഇതാണോ സര്‍ക്കാരിന്റെ പൊലീസ് നയം എന്നും ബിനോയ് വിശ്വം ആവര്‍ത്തിച്ചു. ‘ഇത് കേരളം പൊറുക്കില്ല. ബിജെപിയുമായുള്ള രാഷ്ട്രീയ ബന്ധം ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് പലതും മറച്ചുവെയ്ക്കാന്‍ ഉണ്ടാകും. യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തിയത് ബിജെപിക്കെതിരെയാണെന്നാണ് പറയുന്നതെങ്കിലും ഇരകള്‍ എസ്എഫ്‌ഐ സഖാക്കളാണ്. കേരളത്തില്‍ കോണ്‍ഗ്രസ്-ബിജെപി […]
Read more

ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഎമ്മിന് എന്തിനാണ് പൊള്ളുന്നത്?’: മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കോൺഗ്രസും പോഷക സംഘടനകളും സമരം ചെയ്യുമ്പോൾ കേരളത്തിലെ സിപിഎമ്മിന് എന്തിനാണ് ഇത്ര വലിയ അസ്വസ്ഥതയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംഘപരിവാറിനെതിരെ ആർജ്ജവത്തോടെ പ്രതിഷേധമുയർത്തുമ്പോൾ സിപിഎമ്മിന് എന്തിനാണ് പൊള്ളുന്നതെന്നും, സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള അക്രമപ്രവർത്തനങ്ങളോ കലാപ അന്തരീക്ഷമോ ഉണ്ടാക്കാൻ ശ്രമിച്ചാൽ അതിശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ അട്ടിമറിക്കുന്ന ബിജെപിക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെയാണ് യൂത്ത് കോൺഗ്രസ് തലസ്ഥാനത്ത് പ്രതിഷേധ സമരം നടത്തിയത്. […]
Read more

‘എല്ലാം കൂടിയാലോചിച്ചാണ് മുന്നോട്ട് പോകുന്നത്’; അടൂർ പ്രകാശിന്റെ വിമർശനത്തിന് മറുപടിയുമായി റോജി എം. ജോൺ

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. യുഡിഎഫിൽ എല്ലാ കാര്യങ്ങളും കൂടിയാലോചിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. മുന്നണിയിലെ ഉത്തരവാദിത്തപ്പെട്ടവർ ഇക്കാര്യങ്ങൾ നോക്കിക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.മുഖ്യമന്ത്രി പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്നും ചാനലുകാർ ആവശ്യപ്പെടുന്നതുപോലെ പ്രതികരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും റോജി എം. ജോൺ പറഞ്ഞു. മുന്നണിയിൽ വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നായിരുന്നു അടൂർ പ്രകാശിന്റെ വിമർശനം. ബോർഡ്-കോർപ്പറേഷൻ പദവികൾ തീരുമാനിച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. […]
Read more

കൊച്ചിയിൽ ലഹരിവേട്ട; 6.07 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ വീണ്ടും ലഹരിവേട്ട. എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 6.07 ഗ്രാം എംഡിഎംഎ പിടികൂടിയത്.എളമക്കര കറുകപ്പള്ളി ജംഗ്ഷന് സമീപത്ത് നിന്നാണ് മാവേലിക്കര സ്വദേശികളായ ദേവ മുരളിയെയും അനന്തുവിനെയും ഡാൻസാഫ് സംഘം പിടികൂടിയത്.മാവേലിക്കര കുറത്തികാട് മുരളി ഭവനത്തിൽ ദേവ മുരളി (24) , മാവേലിക്കര കോട്ടൂർ സ്വദേശി അനന്തു (25) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് […]
Read more

പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ പുതിയ ഫ്രീസർ സ്ഥാപിച്ചു

കൊച്ചി: വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ ഫ്രീസർ തകരാറിലായതിനെ തുടർന്ന് മൃതദേഹം അഴുകിയത് വിവാദമായതിന് പിന്നാലെ ഇടപെടലുമായി നഗരസഭ. ആശുപത്രി മോർച്ചറിയിൽ പുതിയ ഫ്രീസര്‍ സ്ഥാപിച്ചു. ഒരാഴ്ചയ്ക്കകം ഫ്രീസര്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. ഒരേ സമയം നാല് മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഫ്രീസറുകളാണ് സ്ഥാപിച്ചത്. രണ്ട് മൃതദേഹങ്ങള്‍ കൂടി സൂക്ഷിക്കാന്‍ കഴിയുന്ന ഫ്രീസര്‍ രണ്ടാഴ്ചയ്ക്കകം സ്ഥാപിക്കും. തകരാറിലായിരുന്ന മൊബൈല്‍ ഫ്രീസര്‍ നന്നാക്കിയതായും നഗരസഭ ചെയര്‍മാന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ആശുപത്രിയില്‍ ഫ്രീസര്‍ തകരാറിലായതിനെ […]
Read more

Recent News