അനീറ്റ ഡിക്രൂസ് കെഎംഎം കോളേജ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ
തൃക്കാക്കര: എറണാകുളം തൃക്കാക്കര കെ.എം.എം കോളേജിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (UUC) ആയി അനീറ്റ ഡിക്രൂസ് തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാർത്ഥി രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവും കെ.ഡി.വൈ.എഫ് സംസ്ഥാന ട്രഷററുമാണ് അനീറ്റ. വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിച്ചുള്ള പരിചയസമ്പത്താണ് കോളേജിൽ ഈ ഉന്നത വിജയം കരസ്ഥമാക്കാൻ അനീറ്റയ്ക്ക് തുണയായത്. ക്യാമ്പസിലെ വിദ്യാർത്ഥി പ്രശ്നങ്ങളിൽ ശക്തമായി ഇടപെടാനും അവരുടെ അവകാശങ്ങൾക്കായി പോരാടാനുമുള്ള മുന്നേറ്റങ്ങൾക്ക് ഈ വിജയം കൂടുതൽ കരുത്തുപകരുമെന്ന് സഹപാഠികൾ അഭിപ്രായപ്പെട്ടു.
Read more

