മന്ത്രിമാർക്കെതിരെ ഇന്നും യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധമുണ്ടായി
തിരുവനന്തപുരം: കേരളത്തിൽ മന്ത്രിമാർക്കെതിരെ ഇന്നും യുവമോർച്ചയുടെ വ്യാപകമായ കരിങ്കൊടി പ്രതിഷേധം നടന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയതിൽ പ്രതിഷേധിച്ചാണ് ബിജെപിയുടെയും യുവമോർച്ചയുടെയും നേതൃത്വത്തിൽ സംസ്ഥാന മന്ത്രിമാർക്കെതിരെ കരിങ്കൊടി പ്രതിഷേധം ശക്തമാക്കിയത്. തിരുവനന്തപുരം ബാലരാമപുരത്ത് വെച്ച് കായിക മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം തടഞ്ഞ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി. നെയ്യാറ്റിൻകരയിലും മന്ത്രിക്കെതിരെ പ്രതിഷേധ ശ്രമവും തുടർന്ന് കോൺഗ്രസ്-യുവമോർച്ച പ്രവർത്തകർ തമ്മിൽ സംഘർഷവുമുണ്ടായി. മന്ത്രി എൻ. ഷംസുദ്ദീന് […]
Read more

