Category: latest

സംസ്ഥാനത്ത് വേനല്‍ മഴ തുടരും; 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴി ന്യൂനമര്‍ദമാകാന്‍ സാധ്യതയുള്ളത് മഴയെ സ്വാധീനിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ […]
Read more

പ്രഖ്യാപനം വന്നാൽ പാണക്കാടേക്ക് എത്താൻ നേതാക്കൾക്ക് നിർദേശം; നിർണായക നീക്കങ്ങളുമായി ലീഗ്

മലപ്പുറം: ഡൽഹിയിൽ കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ച നടക്കുമ്പോൾ നിർണായക നീക്കവുമായി മുസ്ലീം ലീഗ്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പാണക്കാട് വെച്ച് മുസ്ലീം ലീഗ് യോഗം ചേരും. പ്രഖ്യാപനം ഉണ്ടായാൽ പാണക്കാടേക്ക് ഉടൻ എത്താനാണ് നേതാക്കൾക്ക് നിർദേശം നൽകിയിട്ടുള്ളത്. കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശന് ഉറച്ച പിന്തുണയാണ് ലീഗ് നൽകിയിട്ടുള്ളത്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുമായി ലീഗ് ആശയവിനിമയം നടത്തിയിരുന്നു. സതീശന്‍റെ കാര്യത്തിൽ പാർട്ടി അയയില്ല എന്ന നിലപാട് പാണക്കാട് സാദിഖലി തങ്ങൾ തന്നെ സ്വീകരിച്ചു […]
Read more

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഉടന്‍ നടന്നേക്കും

ചെന്നെെ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ലോക് ഭവനിലാവും സത്യപ്രതിജ്ഞ.വിജയ് അൽപസമയത്തിനകം ലോക്ഭവനിലെത്തും. വിടുതലൈ ചിരുതൈകള്‍ കക്ഷി (vck ) തങ്ങളുടെ പിന്തുണ കത്ത് കൈമാറിയതോടെയാണ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്ക് വരുന്നത്. വിസികെയ്ക്ക് പുറമെ മുസ്ലീം ലീ​ഗും പിന്തുണച്ചതോടെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 120 ആയി. കോണ്‍ഗ്രസിന് പിന്നാലെ സിപിഐഎം, സിപിഐ, വിസികെ കക്ഷികളും വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഭരിക്കാനാവശ്യമായ 118 അംഗങ്ങളുടെ പിന്തുണ ടിവികെ ഉറപ്പാക്കി. തമിഴ്നാട് രാഷ്ട്രീയത്തില്‍ […]
Read more

മഞ്ജു വാര്യർ, ആനന്ദ് മേനൻ ചിത്രം “ഹാപ്പിലൂപ്പിന്റെ” ടൈറ്റിൽ പോസ്റ്റർ റിലീസ് ആയി

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന “ഹാപ്പിലൂപ്പ്” എന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് പോസ്റ്റർ റിലീസ് ആയി. “ഗൗതമന്റെ രഥം”, “വാഴ 1” എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമായ “ഹാപ്പിലൂപ്പ്” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മുകേഷ്, ജെ പി തുമിനാട്, മധു വാര്യർ, വി കെ പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, […]
Read more

എഐഎഡിഎംകെ പിളർപ്പിലേക്ക്? വിമത യോ​ഗം ചേർന്ന് മുപ്പതിലേറെ എംഎൽഎമാർ

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങൾക്കിടെ എഐഎഡിഎംകെയിൽ കലാപം. പാർട്ടിയിലെ ഒരു വിഭാ​ഗം എംഎൽഎമാർ യോഗം ചേരുകയാണ്. എഐഎഡിഎംകെ പിളർപ്പിലേക്കെന്നാണ് ലഭ്യമാകുന്ന സൂചന. മുൻ മന്ത്രിമാരായ എസ് പി വേലുമണി, സി വി ഷണ്മുഖം, വിജയഭാസ്കർ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. മുപ്പതിലേറെ എംഎൽഎമാർ യോ​ഗത്തിൽ പങ്കെടുക്കുന്നതായാണ് വിവരം. വിമത എംഎൽഎമാർ വിജയ്ക്ക് പിന്തുണ നൽകുമെന്നാണ് സൂചന. കൂറുമാറ്റ അയോഗ്യത ഒഴിവാക്കാൻ വേണ്ടത് 32 പേരാണ്. സർക്കാർ രൂപീകരണത്തിനുള്ള തന്ത്രങ്ങൾ ശക്തമാക്കിയ മുൻ മുഖ്യമന്ത്രി എടപ്പാടി […]
Read more

ആറന്മുളയിൽ വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും

പത്തനംതിട്ട: ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തെ കുറിച്ച് വിശദമായ പഠനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറന്മുളയിൽ ഒരു വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും. ഒരു ആറന്മുളക്കാരനും ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ തീരുമാനമെടുക്കും. നെടുമ്പാശ്ശേരിയിൽ വിമാനത്താവളം വന്നപ്പോൾ വൻ വികസനം ഉണ്ടായി. ആറന്മുളയുടെ തനതായ എല്ലാം സംരക്ഷിച്ചുകൊണ്ട് വേണം വിമാനത്താവളം വരാൻ. ഒരു പ്രദേശത്തിൻ്റെ നന്മയാണ് വിമാനത്താവളമെന്നും അദ്ദേഹം […]
Read more

ടിവികെ സർക്കാർ രൂപീകരണം വൈകി; സ്വയം തീകൊളുത്തി വിജയ് ആരാധകൻ

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ അധികാരത്തിലെത്താൻ വൈകുന്നതിൽ മനംനൊന്ത് വിജയ് ആരാധകൻ ജീവനൊടുക്കാൻ ശ്രമിച്ചു. തിരുനെൽവേലി ജില്ലയിലെ ചെട്ടിക്കുളം സ്വദേശി ഇനക്കിയപ്പൻ എന്ന 47-കാരനാണ് സ്വയം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാളെ ആശാരിപള്ളത്തെ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30 ശതമാനം പൊള്ളലേറ്റതായാണ് വിവരം. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ടിവികെയുടെ വള്ളിയൂർ യൂണിയൻ വളൻ്റിയേർസ് വിങിൻ്റെ ഡെപ്യൂട്ടി സെക്രട്ടറിയാണ് ഇസക്കിയപ്പൻ. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ നേടിയെടുക്കാൻ […]
Read more

വ്യാജ പ്രചരണത്തിനെതിരെ അഞ്ജലി നായർ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടതിനുശേഷം തനിക്കെതിരെ വ്യാപകമായ വ്യാജപ്രചരണങ്ങൾ നടക്കുന്നതായി നടി അഞ്ജലി നായർ. തന്നെ എം.എൽ.എ ആക്കാമെന്ന് പറഞ്ഞ് ആരോ 35 ലക്ഷം രൂപ വാങ്ങിയെന്നും, വോട്ട് കിട്ടാത്തതുകൊണ്ട് അവരെ വെറുതെ വിടില്ലെന്നും അഞ്ജലി പറഞ്ഞതായാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിലുള്ളത്. ഇതിലെ വസ്തുതകൾ വ്യക്തമാക്കിക്കൊണ്ട് അഞ്ജലി ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. “കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്നെ ട്രോൾ ചെയ്തുകൊണ്ടിരുന്ന ഒരുപാട് സഹോദരങ്ങൾ എനിക്ക് വ്യക്തിപരമായി മെസ്സേജ് അയച്ചിരുന്നു. വെറുമൊരു തമാശയുടെ ഭാഗമായിട്ടാണ് ട്രോളുകൾ […]
Read more

‘കാട്ടാളൻ’ സിനിമയിലെ ‘ദ ഹണ്ടർ ആന്തം’ പുറത്തിറക്കി മോഹൻലാൽ

മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’ സിനിമയിലെ ‘ദി ഹണ്ടർ ആന്തം’ പുറത്ത്. മലയാളത്തിൻ്റെ സ്വന്തം മോഹൻലാലിൻ്റെ പേജിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് ഒരുക്കിയിരിക്കുന്ന ഇലക്ട്രിഫൈയിങ് ആന്തം ആലപിച്ചിരിക്കുന്നത് നിഹാൽ സാദിഖും ഹനാൻ ഷായും എസ്‍വിഡിപിയും മുൻസും ചേർ‍ന്നാണ്. സുഹൈൽ കോയയും വിഘ്നേഷും എസ്‍വിഡിപിയും […]
Read more

മുഖ്യമന്ത്രിയാകാൻ ഒടുവിൽ ആളെ തികച്ച് വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ രൂപീകരണം സംബന്ധിച്ചുള്ള നാടകീയതകൾക്ക് വിരാമമിട്ട് തോൽ തിരുമാവളവന്റെ പാർട്ടിയായ വിസികെ വിജയ്‌യുടെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. പിന്നാലെ മുസ്ലിം ലീഗും പിന്തുണ അറിയിച്ചു.നിരുപാധിക പിന്തുണയാണ് ഇരുപാർട്ടികളും പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സർക്കാർ രൂപീകരണത്തിന് വേണ്ട കേവലഭൂരിപക്ഷം വിജയ് സ്വന്തമാക്കി. കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പിന്തുണ ലഭിച്ചതോടെ വിജയ്ക്ക് കേവലഭൂരിപക്ഷം ഉറപ്പാക്കാൻ ഒന്നോ രണ്ടോ സീറ്റുകൾകൂടിയായിരുന്നു വേണ്ടിയിരുന്നത്. രണ്ട് സീറ്റുകളുള്ള വിസികെയുടെ തീരുമാനം വൈകീട്ടോടെയാണ് അന്തിമമായത്. രണ്ട് സീറ്റുകൾ തന്നെയാണ് ലീഗിനും ഉള്ളത്. വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള […]
Read more

Recent News