Category: latest

ഒടുവിൽ പിടിയിലായി; ജമീല വധക്കേസ് പ്രതി 26 വർഷത്തിന് ശേഷം പൊലീസ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് എടച്ചേരി ജമീല വധക്കേസിലെ പ്രതി 26 വർഷത്തിന് ശേഷം പിടിയിൽ. ജമീലയുടെ ഭർത്താവ് ഹമീദ് ആണ് പൊലീസിന്റെ പിടിയിലായത്. കാസർഗോഡ് ആദൂരിൽ വെച്ചാണ് പ്രതി പിടിയിലായത്. ഒളിവിലായിരുന്ന ഇയാളുടെ ഫോട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തുന്നത്. ആദൂർ സ്‌റ്റേഷൻ പരിധിയിൽ ബോവിക്കാനത്ത് മൽസ്യ വിൽപ്പനക്കാരനായി കഴിയുകയായിരുന്നു ഇയാൾ. പല തവണ പ്രതിയ്ക്കായി പൊലീസ് വലവിരിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. അമ്മയ്ക്ക് നീതി ലഭിക്കാൻ മക്കൾ വർഷങ്ങളായി നടത്തിയ പോരാട്ടമാണ് വിജയം കണ്ടത്. ജമീലയെ ഭർത്താവ് ഹമീദ് […]
Read more

ബസിൽ പോക്കറ്റടി ; മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹാർവാനിയ ഗവർണറേറ്റിൽ ബസ് യാത്രക്കാരെ ലക്ഷ്യമിട്ട് നിരന്തരം പോക്കറ്റടി നടത്തിയിരുന്ന മൂന്ന് ബംഗ്ലാദേശികളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രലയം അധികൃതരാണ് ഇക്കാര്യം പുറത്തുവിട്ടത്. ജലീബ് അൽ ഷുയൂഖ് പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്. പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയിലെ ടിക്കറ്റ് ഇൻസ്പെക്റ്റർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ ബസ് യാത്രക്കാരിൽ നിന്ന് പണം കവർന്ന സംഭവങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ […]
Read more

വാണിജ്യ സിലിണ്ടറുകളുടെ വില വർധന: രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് CPIM പോളിറ്റ് ബ്യൂറോ

വാണിജ്യ സിലിണ്ടറുകളുടെ വില വർധനവിനെ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. വില വർധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് സിപിഐഎം പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്‌തു. കേന്ദ്ര സർക്കാരിന്റെ നടപടി അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഉപഭോക്താക്കൾക്ക് മേലുള്ള ഭാരവും പണപ്പെരുപ്പവും വർദ്ധിക്കുമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. ചെറുകിട സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാനും ഇടയാകും. അതേസമയം തൊഴിലാളികളെ പിരിച്ചുവിടുന്നത് ആശങ്കാജനകമാണെന്നും അഞ്ച് കിലോയുള്ള സിലിണ്ടറുകൾക്ക് വില വർദ്ധിപ്പിച്ചത് അതിഥി തൊഴിലാളികളെ ബാധിക്കുമെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. […]
Read more

വേളാങ്കണ്ണി പള്ളിക്കുള്ളിൽ മുദ്രാവാക്യം വിളിച്ച് TVK പ്രവർത്തകർ : അവസാന നിമിഷം യാത്ര റദ്ദാക്കി വിജയ്

ചെന്നെെ: പള്ളിക്കുള്ളിൽ മുദ്രാവാക്യം വിളിച്ച് TVK പ്രവർത്തകർ. വേളാങ്കണ്ണി പള്ളിക്കുള്ളിൽ മുദ്രാവാക്യം വിളിച്ച് TVK പ്രവർത്തകർ. ശുശ്രൂഷകൾ തടസപ്പെട്ടു. വിജയ് എത്തിയേക്കുമെന്ന അഭ്യൂഹത്തെ തുടർന്നാണ് പ്രവർത്തകർ പള്ളിയിലേക്ക് എത്തിയത്. ഇന്ന് പുലർച്ചെ ആണ് സംഭവം. അരമണിക്കൂറോളം വൈകിയാണ് ശുശ്രൂഷകൾ നടന്നത്. വിജയ് ഇന്ന് പള്ളിയിൽ എത്തിയില്ല. അൾത്താരയുടെ മുന്നിൽ നിന്നാണ് ടിവികെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. ഇതേത്തുടര്‍ന്ന് പള്ളിയിലെ ശുശ്രൂഷകൾ തടസ്സപ്പെട്ടു. വിശ്വാസികളെ ശല്യപ്പെടുത്തരുതെന്ന് പള്ളി അധികൃതർ ആവശ്യപ്പെട്ടു.ആയിരത്തിലേറെ പ്രവർത്തകർ പുലർച്ചെ തന്നെ വേളാങ്കണ്ണി പള്ളിയിൽ എത്തിയിരുന്നു. […]
Read more

ഇറാൻ അനുകൂലികൾക്കും തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണച്ചവർക്കും തടവുശിക്ഷ; നിയമം കടുപ്പിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്തിൻറെ സുരക്ഷയ്ക്കും സാമൂഹിക ഐക്യത്തിനും ഭീഷണിയുയർത്തുന്ന നീക്കങ്ങൾക്കെതിരെ കർശന നടപടിയുമായി കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് ടെററിസം ക്രൈംസ് കോടതി. ശത്രുരാജ്യങ്ങളോട് അനുഭാവം പ്രകടിപ്പിക്കുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ നാല് പ്രതികൾക്ക് കോടതി മൂന്ന് വർഷം കഠിനതടവ് വിധിച്ചു. ഇതേ കേസുകളിൽ ഉൾപ്പെട്ട 50 പേരെ ശിക്ഷയിൽ നിന്ന് ഒഴിവാക്കിയപ്പോൾ എട്ട് പേരെ കോടതി കുറ്റവിമുക്തരാക്കി. കൗൺസിലർ നാസർ അൽ ബദറിന്റെ നേതൃത്വത്തിലുളള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇറാൻ അനുകൂല പ്രവർത്തനങ്ങൾ, വർഗീയ […]
Read more

രോഹിത് ജയിന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണർ സ്ഥാനത്തേക്ക്

ഡൽഹി: വരുന്ന മൂന്ന് വര്‍ഷത്തേക്ക് രോഹിത് ജയിനിനെ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ RBI എക്‌സിക്യൂട്ടിവ് ഡയറക്ടറാണ് ജെയിന്‍. നാളെ ചുമതലയേല്‍ക്കുന്ന രോഹിത് ജെയിന്‍ വരുന്ന മൂന്ന് വര്‍ഷത്തേക്ക് ഡെപ്യൂട്ടി ഗവര്‍ണറായി തുടരും. കഴിഞ്ഞ മാസം ഡെപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കര്‍ വിരമിച്ച ഒഴിവിലാണ് നിയമനം.
Read more

കോഴിക്കോട് ജില്ലയിൽ മെയ് നാലിന് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ദിനമായ മെയ് 4 തിങ്കളാഴ്ച്ച കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ . മുൻകരുതലിന്റെ ഭാഗമായിട്ടാണ് കളക്ടർ സ്‌നേഹിൽ കുമാർ സിംഗിന്റെ തീരുമാനം. ആഘോഷങ്ങൾ അതിര് കടന്നാലോ സംഘർഷ സാധ്യതയുണ്ടായാലോ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. കലക്ടർക്ക് പുറമെ പൊലീസും ജില്ലയില്‍ കർശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആഹ്ലാദപ്രകടനങ്ങൾക്ക് മുൻകൂർ അനുമതി തേടണമെന്നാണ് പൊലീസിന്‍റെ നിര്‍ദേശം. രാത്രി 7 മണിക്ക് മുമ്പായി ആഹ്ലാദപ്രകടനങ്ങൾ അവസാനിപ്പിക്കണമെന്നും ആഹ്ലാദ പ്രകടനങ്ങളിൽ ഡിജെ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. […]
Read more

‘സ്‌ട്രോങ് റും തുറന്നിട്ടില്ല’; UDF ആരോപണം തള്ളി കോഴിക്കോട് ജില്ലാ കളക്ടർ

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതായി കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍. ചട്ടലംഘനമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചതായി ജില്ലാ കളക്ടര്‍ പറഞ്ഞു. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും മറ്റ് നടപടികളുണ്ടാകില്ലെന്നും കളക്ടര്‍ അറിയിച്ചു. കൊയിലാണ്ടി വരണാധികാരി സ്‌ട്രോങ് റൂമിനടുത്ത് പോയത് പതിവ് പരിശോധനയ്ക്കുവേണ്ടിയാണ്. ചട്ട ലംഘനമുണ്ടായിട്ടില്ല. സ്‌ട്രോങ് റും തുറന്നിട്ടില്ല. വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നും ക്രമക്കേട് നടന്നിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. അതേസമയം വോട്ടെണ്ണല്‍ ദിനമായ […]
Read more

ബംഗാളിൽ റീപോളിങ്ങിനിടെയും സംഘർഷം

കൊൽക്കത്ത: റീപോളിങ്ങിനിടെ പശ്ചിമ ബംഗാളിൽ സംഘർഷം. സൗത്ത് 24 പർഗാനസ് ജില്ലയിലെ ഫൽത്തയിൽ തൃണമൂൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീ പോളിങ്ങ് പുരോഗമിക്കവേയാണ് സംഭവം. ഏപ്രിൽ 29ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീനിൽ ടേപ്പ് ഒട്ടിച്ച് ബട്ടൺ മറച്ചത് അടക്കം നിരവധി പരാതികളുയർന്നിരുന്നു. ഇതേത്തുടർന്നാണ് മഗ്രാഹത്ത് പശ്ചിം, ഡയമൺഡ് ഹാർബർ എന്നീ രണ്ടു മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ റീ പോളിങ് നടത്തിയത്. […]
Read more

നടപടികൾ നിർത്തിവെക്കാൻ നിർദേശം; മണിയാര്‍ ജല വൈദ്യുത പദ്ധതി KSEB ഏറ്റെടുക്കില്ല

പത്തനംതിട്ട: മണിയാർ ജല വൈദ്യുത പദ്ധതി കെഎസ്ഇബി ഏറ്റെടുക്കില്ല. പദ്ധതി ഏറ്റെടുക്കാനുള്ള നടപടികൾ നിർത്തിവെക്കാൻ വ്യവസായ വകുപ്പ് നിർദേശം നൽകി. കാർബൊറണ്ടം കമ്പനിയുമായി 30 വർഷത്തെ കാലാവധി പൂർത്തിയായി 14 മാസം കഴിഞ്ഞതോടെ പദ്ധതി ഏറ്റെടുക്കാൻ കെഎസ്ഇബി നിർദേശം നൽകിയിരുന്നു. എന്നാൽ ഇന്ന് നടന്ന മന്ത്രിസഭ യോഗത്തിൽ കെഎസ്ഇബി നടപടിയെ പി രാജീവ് വിമർശിച്ചിരുന്നു . പിന്നാലെയാണ് പദ്ധതി നിർത്തിവെക്കാൻ ചീഫ് സെക്രട്ടറി കെഎസ്ഇബി എംഡിക്ക് നിർദേശം നൽകിയത്. വ്യവസായ വകുപ്പിന്റെ സമ്മർദ്ദത്തിലാണ് കെഎസ്ഇബി പദ്ധതി ഉപേക്ഷിച്ചത്.
Read more

Recent News