Category: latest

കുവൈത്തിന് 2.5 ബില്യൺ ഡോളർ പ്രതിരോധ കരാറിന് അനുമതി നൽകി അമേരിക്ക

കുവൈത്ത് : 2.5 ബില്യൺ ഡോളർ വരെ വിലമതിക്കുന്ന ഇന്റഗ്രേറ്റഡ് ബാറ്റിൽ കമാൻഡ് സിസ്റ്റങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ കുവൈത്തിന് അനുമതി നൽകി അമേരിക്ക. 2.5 ബില്യൺ ഡോളർ വിലവരുന്ന ബാറ്റിൽ കമാൻഡ് സിസ്റ്റം വിൽപ്പനയ്ക്ക് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് വെള്ളിയാഴ്ചയാണ് അനുമതി നൽകിയത്.അതോടൊപ്പം ഖത്തറിന് 4.01 ബില്യൺ ഡോളർ വിലമതിക്കുന്ന പാട്രിയറ്റ് എയർ മിസൈൽ പ്രതിരോധ സേവനങ്ങളും 992.4 മില്യൺ ഡോളർ വിലയുള്ള അഡ്വാൻസ്ഡ് പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റങ്ങൾ വിൽക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. കൂടാതെ, […]
Read more

പത്രസ്വാതന്ത്ര്യം അതീവ ഗുരുതരനിലയിൽ

പാരീസ്: 2026-ലെ ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 157-ാം സ്ഥാനത്തേക്ക് താഴ്ന്നതായി റിപ്പോർട്ട്. റിപ്പോർട്ടേഴ്‌സ് സാൻ ഫ്രണ്ടിയേഴ്‌സ് വ്യാഴാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം ആകെ 180 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2025-ൽ 151-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഈ സൂചിക പ്രസിദ്ധീകരിക്കുന്ന സന്നദ്ധ സംഘടനയുടെ കണക്കനുസരിച്ച് 2002 മുതൽ ഇന്ത്യ പത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ‘അതീവ ഗുരുതരം’ എന്ന വിഭാഗത്തിലാണ് തുടരുന്നത്. ജനാധിപത്യ രാജ്യങ്ങളിൽപ്പോലും വാർത്താമുറികളെ നിശ്ശബ്ദമാക്കാൻ നിയമസംവിധാനങ്ങൾ ആയുധമാക്കപ്പെടുന്നുണ്ടെന്നും ഇന്ത്യയിൽ നിയമപരമായിതന്നെ സ്വതന്ത്ര മാധ്യമങ്ങളെ വേട്ടയാടുകയാടുന്നത് വർധിച്ചുവരികയാണെന്നും […]
Read more

മണ്ണാർക്കാട് പപ്പട നിർമാണ തൊഴിലാളി ഷോക്കേറ്റ് മരിച്ച നിലയിൽ

പാലക്കാട്: മണ്ണാർക്കാട് പപ്പട നിർമ്മാണ തൊഴിലാളിയായ സ്ത്രീ ഷോക്കേറ്റു മരിച്ച നിലയിൽ. കാഞ്ഞിരപ്പുഴ വർമങ്കോട് സ്വദശി വത്സലയാണ് മരിച്ചത്. വീട്ടിലെ പപ്പട നിർമാണ മെഷീന് സമീപം ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടാകുന്നത്. ഇവരുടെ വീട്ടിലാണ് പപ്പട നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. ഇതിനോട് ചേർന്നാണ് വയോധികയുടെ മൃതദേഹം കാണപ്പെട്ടത്. ഭർത്താവും മകനും മരണപ്പെട്ടതിനെ തുടർന്ന് ഇവർ ഒറ്റക്കാണ് വീട്ടിൽ താമസിക്കുന്നത്. മെഷീനിൽ നിന്നും ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്ന് […]
Read more

ജബൽപൂർ ബോട്ട് അപകടം: പൈലറ്റിനെയും മറ്റ് ജീവനക്കാരെയും പിരിച്ചുവിട്ടു

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിലുണ്ടായ ക്രൂയിസ് ബോട്ടപകടത്തിൽ കടുത്ത നടപടിയുമായി അധികൃതർ. അപകടത്തിൽപ്പെട്ട ക്രൂയിസ് ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി രക്ഷപ്പെട്ടവർ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയും മൂന്ന് ജീവനക്കാരെ പുറത്താക്കുകയും ചെയ്തത്. സമാന ബോട്ടുകളുടെ പ്രവർത്തനവും നിർത്തിവെപ്പിച്ചു. ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. ഇക്കഴിഞ്ഞ 30-ാം തീയതിയാണ് ജബൽപൂരിലെ വിനോദസഞ്ചാര കേന്ദ്രമായ ബർഗി ഡാമിൻ്റെ റിസർവോയറിൽ അപകടം നടന്നത്. […]
Read more

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ” ഖലീഫ”യുടെ ആഗോള റിലീസ് തീയതി പുറത്ത്. ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ വേഷമിടുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി ചിത്രത്തിൽ അതിഥി താരമായി മോഹൻലാലും എത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ നായകനായി എത്തും. ആദ്യ ഭാഗത്തിലെ […]
Read more

2.5 ബില്യൺ ഡോളർ പ്രതിരോധ കരാറിന് കുവൈത്തിന് അമേരിക്കയുടെ അനുമതി

കുവൈത്ത്: 2.5 ബില്യൺ ഡോളർ വരെ വിലമതിക്കുന്ന ഇന്‍റഗ്രേറ്റഡ് ബാറ്റിൽ കമാൻഡ് സിസ്റ്റങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ കുവൈത്തിന് അമേരിക്ക അനുമതി നൽകി. 2.5 ബില്യൺ ഡോളർ വിലവരുന്ന ഇന്‍റഗ്രേറ്റഡ് ബാറ്റിൽ കമാൻഡ് സിസ്റ്റം വിൽപ്പനയ്ക്ക് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്‍റ് വെള്ളിയാഴ്ചയാണ് അനുമതി നൽകിയത്. അതോടൊപ്പം ഖത്തറിന് 4.01 ബില്യൺ ഡോളർ വിലവരുന്ന പാട്രിയറ്റ് എയർ ആൻഡ് മിസൈൽ പ്രതിരോധ സേവനങ്ങളും 992.4 മില്യൺ ഡോളർ വിലയുള്ള അഡ്വാൻസ്ഡ് പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റങ്ങൾ വിൽക്കുന്നതിനും അനുമതി […]
Read more

ഒരാഴ്ചക്കിടെ ചത്തത് 44 മയിലുകൾ , അതീവ ജാഗ്രതയിൽ കർണാടകത്തിലെ ഗ്രാമങ്ങൾ

മെെസൂർ: കർണാടകത്തിലെ തുംകൂരുവിൽ പക്ഷിപ്പനി ഭീതിയെ തുടർന്ന് 33 ഗ്രാമങ്ങളിൽ അതീവ ജാഗ്രത. തുംകൂരു താലൂക്ക് പരിധിയിൽ ഒരാഴ്ചയ്ക്കിടെ മയിലുകൾ കൂട്ടത്തോടെ ചത്ത സംഭവം പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആണ് ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. രോഗബാധ മറ്റ് പക്ഷികളിലേക്ക് കൂടി വ്യാപിക്കാതിരിക്കാൻ ശക്തമായ നിരീക്ഷണം തുടരുന്നുണ്ട്. തുംകൂരു താലൂക്ക് പരിധിയിൽ വരുന്ന ബൊമ്മനഹള്ളി, മച്ചേനഹള്ളി എന്നിവിടങ്ങളിൽ ഏപ്രിൽ 16നും 24നും ഇടയിലാണ് മയിലകുകൾ ചത്തത്. കടുത്ത ചൂടാണ് പക്ഷികളുടെ മരണത്തിന് കാരണമെന്ന് ആദ്യം […]
Read more

വോട്ടെണ്ണൽ ദിനത്തിന് മുൻപ് ; മൂകാംബിക ക്ഷേത്ര ദർശനം നടത്തി വിഡി സതീശൻ

കൊല്ലൂർ: മൂകാംബിക ക്ഷേത്ര ദർശനം നടത്തി വി.ഡി സതീശൻ. വെള്ളിയാഴ്ച രാവിലെ മംഗളൂരു എയർപോർട്ടിലെത്തിയ വിഡി സതീശൻ പിന്നീട് കാർമാർഗമാണ് കൊല്ലൂരിലേക്ക് പോയത്. കർണാടക മുൻ എംഎൽഎമാരായ ഡിഎം ഫറൂഖ് കമുഹിയുദ്ദീൻ ബാവ എന്നിവർ ചേർന്ന് മംഗലാപുരം എയർപോർട്ടിൽ വി.ഡി സതീശനെ സ്വീകരിച്ചു. ശനിയാഴ്ച രാവിലെ വന്ദേ ഭാരതിൽ തിരിച്ച് തിരുവനന്തപുരത്തേക്ക് തിരിച്ചു.യുഡിഎഫിന് ഭരണം കിട്ടിയാൽ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്ന വി.ഡി സതീശൻ, യുഡിഎഫിനെ ഭരണത്തിലേറ്റാൻ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രഖ്യാപിച്ച നേതാവാണ്. ആത്മവിശ്വാസത്തോടെയാണ് വി.ഡി സതീശൻ […]
Read more

മുക്കത്ത് നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേൽപ്പിച്ച് ഓഫീസിലെത്തിയ സ്ത്രീ

കോഴിക്കോട്: പെൻഷനുമായി ബന്ധപ്പെട്ട് ഓഫീസിലെത്തിയ സ്ത്രീ നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേൽപ്പിച്ചു. കോഴിക്കോട് മുക്കം നഗരസഭയിലാണ് സംഭവം നടന്നത്. വിധവാ പെൻഷനുമായി ബന്ധപ്പെട്ടാണ് സ്ത്രീ ഓഫീസിൽ എത്തിയത്. പുനർ വിവാഹിതയല്ലെന്ന രേഖ സമർപ്പിക്കാൻ ഈ സ്ത്രീയോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ സ്ത്രീ ആക്രമിച്ചെന്നാണ് ജീവനക്കാരുടെ പരാതി. ജീവനക്കാരി ധന്യക്കാണ് കടിയേറ്റത്. സ്ത്രീക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് സൂചന.
Read more

കൂത്താട്ടുകുളം സിപിഐഎമ്മിൽ കൂട്ടരാജി; സിപിഐയിൽ ചേർന്നത് 53 പ്രവർത്തകർ

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് സിപിഐഎമ്മിൽ കൂട്ടരാജി. 53 പ്രവർത്തകർ സിപിഐയിൽ ചേർന്നു. കുത്താട്ടുകുളം പാലക്കുഴയിൽ സിപിഐഎം മുൻ ഏരിയ സെക്രട്ടറി ഷാജു ജേക്കബ് അടക്കം 53 പ്രവർത്തകരാണ് സിപിഐയിൽ ചേർന്നത്. സിപിഐഎം ലോക്കൽ സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നിവരുടെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് ഷാജു ജേക്കബ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രധാന പദവികൾ വഹിച്ചവരും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയുള്ളവരാണ് ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സി പി ഐയിലേക്ക് മാറിയത് ദീർഘകാലമായി ഷാജു […]
Read more

Recent News