ഇനി കേസെടുക്കുന്നതിൽ വീഴ്ചയുണ്ടായാൽ കോടതിയെ സമീപിക്കാം
ന്യൂഡൽഹി: ബി.എൻ.എസ്. വ്യവസ്ഥകൾപ്രകാരം ഗുരുതര കുറ്റകൃത്യങ്ങളിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നതിൽ പോലീസ് വീഴ്ചവരുത്തിയാൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാവുന്നതാണെന്ന് സുപ്രീംകോടതി അറിയിച്ചു. പൊതുസേവകരോ ജഡ്ജിമാരോ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും മുൻകൂർ അനുമതിയില്ലാതെത്തന്നെ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ നിർദേശിക്കാവുന്നതാണെന്നും കോടതി കൂട്ടിച്ചേർത്തു. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതാക്കളുടെപേരിൽ കേസെടുക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയതിനെതിരായ സി.പി.എം. നേതാവ് വൃന്ദാ കാരാട്ടിന്റെ ഹർജിയിലാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം. സി.എ.എ. വിരുദ്ധ സമരം നടത്തിയവരെ […]
Read more

