Category: latest

വേനൽച്ചൂട് കനത്തു; കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ വൈദ്യുതി ഉപയോഗവും കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് എത്തി. വൈകുന്നേരം 6 നും പത്തിനുമിടയിലെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോർഡിലേക്ക് ഉയർന്നു. ഏപ്രിൽ 23ന് രാത്രി 10.30ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യകത കൂടുകയുണ്ടായി. കണക്കുകൾ സൂചിപ്പിക്കുന്നതുപോലെ പ്രതീക്ഷകൾക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ആഭ്യന്തര […]
Read more

ഒറ്റപ്പാലത്ത് അങ്കണവാടി ടീച്ചർക്ക് പാമ്പുകടിയേറ്റു

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം ശ്രീകൃഷ്ണപുരത്ത് അങ്കണവാടി ടീച്ചർക്ക് പാമ്പുകടിയേറ്റു. വിശാലക്ക് (57) ആണ് പാമ്പു കടിയേറ്റത്. അങ്കണവാടി പരിസരം വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. എന്നാൽ കടിച്ചത് വിഷപാമ്പല്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. കുഴിമണലി എന്ന ഇനത്തിൽപെട്ട പാമ്പാണ് കടിച്ചത്. രാവിലെ 11 മണിയോടെ അങ്കണവാടിയുടെ മുറ്റം അടിച്ചുവാരുന്നതിനിടെയായിരുന്നു സംഭവം. കൈവിരലിനാണ് കടിയേറ്റത്. ഉടനെ നാട്ടുകാർ വിശാലയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കടിച്ച പാമ്പിനെയും പിടികൂടി കൊണ്ടുപോയിരുന്നു. വിഷപാമ്പല്ലെന്ന് ഡോക്ടർ പറഞ്ഞു. പ്രാഥമിക ചികിത്സ നൽകി വിശാലയെ തിരിച്ചയച്ചു.
Read more

സംസ്ഥാനത്ത് പാമ്പുകടി കൂടുന്നു; കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലും പാമ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതോടൊപ്പം പാമ്പിന്റെ ശല്യവും വര്‍ധിക്കുന്നു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലും പാമ്പിനെ കണ്ടെത്തി. പാമ്പ് കടിച്ചെന്ന സംശയത്തില്‍ രോഗിയുടെ കൂട്ടിരിപ്പുകാരി ചികിത്സ തേടിയിട്ടുണ്ട്. കൊല്ലം സ്വദേശിനി ഷംനയാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം. 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരാനാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. കോഴിക്കോട് ഉള്ള്യേരിയില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലി സ്ഥലത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടി. പാമ്പിനെ കണ്ട് പേടിച്ചോടിയ തൊഴിലാളിക്ക് വീണ് പരിക്കേൽക്കുകയും ചെയ്തു. കായംകുളത്ത് 15 വയസ്സുകാരിയെ പാമ്പുകടിച്ചു. കായംകുളം എരുവ […]
Read more

ഭക്ഷ്യധാന്യ ശേഖരം സുരക്ഷിതമാക്കാൻ ഒരുങ്ങി സൗദി; 7.10 ലക്ഷം ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യാൻ ടെൻഡർ ക്ഷണിച്ചു

റിയാദ്: രാജ്യത്തെ ഭക്ഷ്യധാന്യ ശേഖരം സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി ഈ വർഷത്തെ മൂന്നാമത്തെ ഗോതമ്പ് ഇറക്കുമതി ടെൻഡർ സൗദി പുറപ്പെടുവിച്ചു . ഭക്ഷ്യസുരക്ഷാ അതോറിറ്റിയാണ് ടെൻഡർ പുറപ്പെടുവിച്ചത്. വിവിധ ഘട്ടങ്ങളിലായി ആകെ 7.10 ലക്ഷം ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. ഈ വർഷം ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലായി വിതരണം പൂർത്തിയാക്കേണ്ട ഈ ഗോതമ്പ്, 12 കപ്പലുകളിലായി വിവിധ സൗദി തുറമുഖങ്ങളിൽ എത്തിച്ചേരുമെന്ന് അധികൃതർ അറിയിച്ചു. 5 കപ്പലുകൾ ജിദ്ദ ഇസ്ലാമിക് […]
Read more

പുതിയ പാർട്ടി രൂപീകരിച്ച് കെ. കവിത; അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കും

ഹൈദരാബാദ്: തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളും മുന്‍ ബിആര്‍എസ് നേതാവുമായ കെ കവിത പുതിയ പാർട്ടി രൂപീകരിച്ചു. ബിആർഎസിൽ നിന്ന് രാജിവച്ച് ഏഴ് മാസത്തിന് ശേഷമാണ് പുതിയ പാർട്ടി രൂപീകരിച്ചിരിക്കുന്നത്. തെലങ്കാന രാഷ്ട്ര സേന (ടിആർഎസ്) എന്നാണ് പാർട്ടിയുടെ പേര്. മുനീറാബാദിൽ നടന്ന പൊതുസമ്മേളനത്തിൽ വെച്ചാണ് പാർട്ടി രൂപീകരിച്ചത്. പാർട്ടിയുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടി പതാകയും അനാച്ഛാദനം ചെയ്തു. തെലങ്കാനയുടെ വികസനമാണ് ലക്ഷ്യമെന്നും ടിആർഎസ് 2029ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കവിത പറഞ്ഞു. […]
Read more

ജയസൂര്യ നായകനാകുന്ന ഓപ്പറേഷൻ ത്രാള്‍, ഫസ്റ്റ് ലുക്ക് പുറത്ത്

കൊച്ചി: മലയാള സിനിമയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്താൻ കഴിവുള്ള ഒരു ബിഗ് ബജറ്റ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഒരുങ്ങുന്നു. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഓപ്പറേഷൻ ത്രാളിന്റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിർവഹിക്കുന്നത്. ജമ്മു കശ്‍മീരിലെ ത്രാളില്‍ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്ന ‘ഓപ്പറേഷൻ ത്രാൾ’, മലയാള സിനിമയുടെ പാൻ-ഇന്ത്യൻ വ്യാപ്തി […]
Read more

ഐ.സി.എഫിൽ നിന്ന് അഞ്ച് അമൃത് ഭാരത് തീവണ്ടികൾകൂടിമണിക്കൂറുകൾക്കുള്ളിൽ കൂടിയത് 800 രൂപ

ചെന്നൈ: ചെന്നൈ പെരമ്പൂരിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി യിൽനിന്ന് കൂടുതൽ അമൃത് ഭാരത് തീവണ്ടികൾകൂടി പുറത്തിറങ്ങും. നിലവിൽ അഞ്ച് അമൃത് ഭാരത് തീവണ്ടികൾ നിർമിക്കാൻ റെയിൽവേ ബോർഡിൽനിന്ന് ഐ.സി.എഫിന് അനുമതി ലഭിച്ചു. ഐ.സി.എഫ്. പ്ലാന്റിൽനിന്ന് മൊത്തം 200 അമൃത് ഭാരത് തീവണ്ടികൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ രാജ്യത്തുടനീളമായി 30 റൂട്ടുകളിൽ 60 അമൃത് ഭാരത് തീവണ്ടികൾ സർവീസ് നടത്തുന്നുണ്ട്. യാത്രക്കാരുടെ എണ്ണം കുതിച്ചുയരുന്ന ദക്ഷിണ റെയിൽവേക്ക്‌ കീഴിലായിരിക്കും പുതിയ അഞ്ച് അമൃത് ഭാരത് തീവണ്ടികൾ സർവീസ് നടത്തുകയെന്നാണ് […]
Read more

മണിക്കൂറുകൾക്കുള്ളിൽ കൂടിയത് 800 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 14,120 രൂപയും 1 പവൻ സ്വർണത്തിന് 1,12,960 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ രാവിലെ സ്വർണ വില 1,12,160 രൂപയായിരുന്നു. വൈകീട്ടും വില മാറിയിരുന്നു. അക്ഷയ തൃതീയ ദിവസമായിരുന്ന ഏപ്രിൽ 19 ന് ആയിരുന്നു ഈ മാസം കേരളത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,14,240 രൂപയായിരുന്നു വില. സ്വർണവിലയിൽ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടം ഇനി എത്ര കാലം […]
Read more

‘ഡോസ്’ ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചു

സിജു വില്‍സണ്‍ നായകനാകുന്ന പുതിയ ചിത്രം ഡോസിന്റെ റിലീസ് നീട്ടിവെച്ചു. ചിത്രം ഏപ്രിൽ 24ന് തിയേറ്ററുകളിൽ എത്തും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. നവാഗതനായ അഭിലാഷ് ആര്‍. നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം എസിനിമാറ്റിക്ക് പിക്‌ചേഴ്‌സിൻ്റെ ബാനറിൽ വണ്ടർ മൂഡ്‌സിനൊപ്പം ചേർന്ന് ഷാന്റോ തോമസ് ആണ് നിർമിക്കുന്നത്. ഡോസില്‍ ജഗദീഷ്, അശ്വിന്‍ കുമാര്‍, കൃഷ്‍ണശങ്കർ, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, മധുപാൽ, റോണി […]
Read more

പൂനെയിലും മധ്യപ്രദേശിലും തിളങ്ങി എ പ്രെഗ്നന്റ് വിഡോയും നടി റ്റ്വിങ്കിൾ ജോബിയും

ദ ബുദ്ധാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പൂനെയിലും , ഏഴാമത് വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മധ്യപ്രദേശിലും മികച്ച ഫീച്ചർ ഫിലിമിനും ,മികച്ച നടിക്കും ഉള്ള അവാർഡ് സ്വന്തമാക്കി മലയാള സിനിമ -എ പ്രെഗ്നന്റ് വിഡോ . ദ ബുദ്ധാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പൂനെയിൽ , മികച്ച നടിക്ക് ഉള്ള അവാർഡ് നടി റ്റ്വിങ്കിൾ ജോബിക്കും , മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് “എ പ്രെഗ്നന്റ് വിഡോ”-ക്കും ലഭിച്ചു. ഏഴാമത് മധ്യപ്രദേശ് വിന്ധ്യ ഇന്റര്‍നാഷണല്‍ ഫിലിം […]
Read more

Recent News