Category: latest

പന്തീരാങ്കാവ് അടച്ചിട്ട വീട്ടിൽ മോഷണം; 10 പവനും 30000 രൂപയും ഡയമണ്ട് കമ്മലുകളും കവർന്നു

കോഴിക്കോട്: പന്തീരാങ്കാവ് പൂവാട്ടുപറമ്പിൽ അടച്ചിട്ട വീട്ടിൽ മോഷണം. പത്ത് പവനും മുപ്പതിനായിരം രൂപയും ഡയമണ്ട് കമ്മലുകളും കവർന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. ദിവ്യയും കുടുംബവും സ്വന്തം ദേശമായ തൃശ്ശൂരിലേക്ക് പോയിരുന്നു. ഇന്നലെ വൈകിട്ട് തിരിച്ചെത്തിയ സമയത്താണ് മോഷണ വിവരം അറിയുന്നത്. സംഭവത്തിൽ പന്തീരാങ്കാവ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൂടാതെ, സ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വഡും പരിധോധന നടത്തി.
Read more

പെരുമ്പാവൂരിൽ പറമ്പിലെ മാളത്തിൽ മൂർഖൻ പാമ്പിനെയും ഇരുപതോളം മുട്ടകളും കണ്ടെത്തി

എറണാകുളം: പെരുമ്പാവൂർ മണ്ണൂർ കുഴൂരിൽ മൂർഖൻ പാമ്പിനെ പിടികൂടി. ഒപ്പം ഇരുപതോളം മുട്ടകളും കണ്ടെത്തി. മണ്ണൂർ കുഴൂരിലെ നിരവത്ത് ജോസ് എന്നയാളുടെ പറമ്പിലെ മാളത്തിന് നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പുപിടിത്തക്കാരൻ എത്തി പിടികൂടി. കുട്ടികൾ പുറത്തു കളിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. ചൂട് വർധിച്ചുവരുന്ന സാഹചര്യമായതിനാൽ പാമ്പുകടി ഏൽക്കാനുള്ള സാധ്യത സാധാരണയെക്കാൾ കൂടുതലാണ്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Read more

പട്ടാപ്പകൽ കാറിൽ പീഡനശ്രമം ; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിലായി. കോവളം സ്വദേശി അശോകൻ (54 ), വെങ്ങാനൂർ സ്വദേശി അജിത് രാജ് ( 44 ) എന്നിവരാണ് അറസ്റ്റിലായത്. വിഴിഞ്ഞം – വെങ്ങാനൂർ റോഡിലെ കല്ലുവെട്ടാൻകുഴിയിൽ കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം നടന്നത്. തമ്പാനൂരിലേക്കുള്ള ബസ് കാത്ത് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു യുവതി. ഈ സമയം കാറിലെത്തിയ അശോകനും അജിത് രാജും ഷെയർ ടാക്സി ആണെന്ന് പറഞ്ഞു യുവതിയെ ക്ഷണിച്ചു. വരുന്നില്ലെന്ന് യുവതി പറഞ്ഞെങ്കിലും […]
Read more

ചൂട് കനക്കുന്നു; കൊച്ചിയില്‍ ബൈക്കിന്റെ സീറ്റ് കത്തിനശിച്ചു

കൊച്ചി: കനത്ത ചൂടില്‍ എറണാകുളം പഴങ്ങനാട് ബൈക്കിന്റെ സീറ്റ് അപ് ഹോള്‍സ്റ്ററി കത്തി നശിച്ചു. സമരിറ്റന്‍ ആശുപത്രിക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് കത്തി നശിച്ചത്. ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. അതേസമയം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശവും നൽകിയിട്ടുണ്ട്. അതേസമയം മറ്റ് ജില്ലകളിലും ഉയര്‍ന്ന താപനില തുടരുകയാണ്. സാധാരണയെക്കാൾ 4 മുതൽ 5 […]
Read more

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു”

കൊച്ചി: അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായ “മധുവിധു”വിന് ഗംഭീര പ്രേക്ഷക പ്രതികരണം. ഏപ്രിൽ 23 ന് ആഗോള തലത്തിൽ തീയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ വമ്പൻ കയ്യടിയാണ് ലഭിക്കുന്നത്. ഷറഫുദീൻ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് വിഷ്ണു അരവിന്ദ് ആണ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം ആയാണ് “മധുവിധു” […]
Read more

കുവൈത്ത് എയർവെയ്‌സ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽനിന്നും അടുത്ത ഞായറാഴ്ച്ച മുതൽ വിമാന സർവീസുകൾ പുനരാംഭിക്കുന്നുവെന്ന് കുവൈത്ത് എയർവെയ്‌സ് അറിയിച്ചു. വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ(T4 ) നിന്നുള്ള സർവീസുകളാണ് പുനരാരംഭിക്കുന്നത്. കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ 17 പ്രധാന നഗരങ്ങളിലേക്കാണ് സർവീസുകളാണ് പുനരാംഭിക്കുന്നത്. ഫെബ്രുവരി 28 മുതൽ ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണങ്ങൾ നീക്കി വ്യോമപാത തുറന്നതായി സിവിൽ ഏവിയേഷൻ ഡയറക്റ്ററേറ്റ് ജനറൽ അറിയിച്ചതിന് പിന്നാലെയാണ് കുവൈത്ത് എയർവെയ്‌സ് ആക്ടിങ് സിഇഒ അബ്‌ദുൾ വഹാബ് അൽ- ഷാത്തി ഈ നിർണ്ണായക പ്രഖ്യാപനം […]
Read more

മെഡിക്കൽ ആവശ്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കാം; നിയമങ്ങളിൽ ഇളവുമായി യു.എസ്

വാഷിങ്‌ടൺ: ആരോഗ്യപരമായ കാര്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കുന്ന അമേരിക്കക്കാർക്ക് സന്തോഷമാകുന്ന പരിഷ്കാരവുമായി ട്രംപ് സർക്കാർ. കഞ്ചാവിനെ ഷെഡ്യൂൾ-1 ൽ നിന്നും സർക്കാർ നീക്കി. ഹെറോയിൻ, മെത്തഫിറ്റമിൻ, തുടങ്ങിയ മെഡിക്കൽ ഉപയോഗം അനുവദനീയമല്ലാത്ത മയക്കുമരുന്നുകളാണ് ഷെഡ്യൂൾ-1 ൽ ഉള്ളത്. കഞ്ചാവിനെയും ഇക്കൂട്ടത്തിലായിരുന്നു പെടുത്തിയിരുന്നത്. ഫെഡറൽ, സംസ്ഥാന ഏജൻസികൾ അനുവദിക്കുന്ന കഞ്ചാവ് ഉത്പന്നങ്ങളെ ഇനിമുതൽ മൂന്നാം ഷെഡ്യൂളിലേക്ക് മാറ്റും. മെഡിക്കൽ ഉപയോഗത്തിനുള്ളതായി കണക്കാക്കുന്ന കീറ്റമിൻ, അനാബോളിക്ക് സ്റ്റിറോയിഡുകൾ എന്നിവ ഉൾപ്പെടുന്നവയാണ് മൂന്നാം ഷെഡ്യൂൾ. 40 യു.എസ് സംസ്ഥാനങ്ങൾ ആരോഗ്യപരമായ കാര്യങ്ങൾക്ക് കഞ്ചാവ് […]
Read more

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മലപ്പുറത്ത് യുവാവിന് സൂര്യതാപമേറ്റു

പാലക്കാട്: സംസ്ഥാനത്ത് താപനില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മറ്റ് ജില്ലകളിലും ഉയര്‍ന്ന താപനില തുടരുകയാണ്. സാധാരണയെക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനമാകെ അതീവ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ വെയില്‍ ഏല്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. അതേസമയം കൊല്ലം ജില്ലയിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു. […]
Read more

തൃശ്ശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി

തൃശ്ശൂർ: തൃശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹ‍ർജിയിൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഹർജിയിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ലെന്ന് കോടതി അറിയിച്ചു. 2024ൽ ആന എഴുന്നെള്ളത്തുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ മാർഗനിർദേശം പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഇക്കാര്യവും കോടതി ചൂണ്ടിക്കാട്ടി. തൃശൂർ സ്വദേശിയായ വെങ്കിടാചലം എന്നയാൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ മറുപടി. കൊടും ചൂട് കണക്കിലെടുത്ത് ആനകളെ എഴുന്നെള്ളിക്കുന്നത് തടയണം എന്നാവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി എത്തിയത്. […]
Read more

പാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവം; വീട്ടില്‍ ‘സർപ്പ’ ടീം നടത്തിയ പരിശോധനകൾ അവസാനിപ്പിച്ചു

തൃശൂർ: തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീട്ടില്‍ ‘സർപ്പ’ ടീം നടത്തിയ പരിശോധനകൾ അവസാനിപ്പിച്ചു. വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് നടത്തിയ പരിശോധനയിൽ പാമ്പിന്റെ ഉറവിടം കണ്ടെത്താനായില്ല. വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കാണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. ബാത്ത്റൂമിന്റെ പൈപ്പിനകത്ത് കൂടെ പാമ്പ് കടക്കുന്നു എന്നായിരുന്നു സംശയം. അതിനാൽ ബാത്ത്റൂമിൽ പാമ്പ് കയറാൻ ഇടയുള്ള ഭാഗം സീൽ ചെയ്യും. വീട്ടിലും പരിസര പ്രദേശങ്ങളിലും വനംവകുപ്പിന്റെ നിരീക്ഷണം തുടരും. അതേസമയം, അനോഷിനെ ഡിസ്ചാർജായി വീട്ടിലേക്ക് […]
Read more

Recent News