Category: latest

ഇടിഞ്ഞ് വീണ്ടും താഴേക്ക് തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22കാരറ്റ് സ്വർണത്തിന് ഇന്നലത്തെ വിലയിൽ നിന്ന് ഇന്നേക്ക് ഗ്രാമിന് 130 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് പവന് 1040 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 1 ഗ്രാം സ്വർണത്തിന് 14,020 രൂപയും 1 പവൻ സ്വർണത്തിന് 1,12,160 രൂപയുമായി ഇന്നത്തെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,13,200 രൂപയായിരുന്നു. അക്ഷയ തൃതീയ ദിവസമായിരുന്ന ഏപ്രിൽ 19 ന് ആയിരുന്നു ഈ മാസം കേരളത്തിലെ ഏറ്റവും ഉയർന്ന […]
Read more

തിരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില വർധിപ്പിക്കുമെന്ന പ്രചാരണം തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തു ഇന്ധനവില 25 രൂപമുതൽ 28 രൂപ വരെ വർധിക്കുമെന്ന വർധിക്കുമെന്ന പ്രചാരണം തള്ളി കേന്ദ്ര സർക്കാർ. ഇന്ധനവില ഉടൻ വർധിപ്പിക്കാൻ പദ്ധതിയിലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.കൂടാതെ, അസംസ്‌കൃത എണ്ണയുടെയും എൽ.പി.ജി യുടെയും അന്താരഷ്ട്ര വിലകൾ അസ്ഥിരമാണെന്നും ഇന്ധനവില സ്ഥിരമായി നിലനിർത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രെട്ടറി സുജാത ശർമ്മ പറഞ്ഞു. ജനങ്ങളിൽ ആശങ്കയും പരിഭ്രാന്തിയും ഉണ്ടാക്കാനാണ് ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത്. നാലുവർഷത്തിനിടെ പെട്രോൾ, ഡീസൽ […]
Read more

ഉഷ്ണതരംഗത്തിന് സാധ്യത; തൃശ്ശൂരിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ ( പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ ശിഖ സുരേന്ദ്രൻ ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ഏപ്രിൽ 23 , 24 തിയ്യതികളിൽ ഉഷ്‌ണതരംഗസാധ്യതക്കുള്ള ഓറഞ്ച്‌ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് തീരുമാനം. കൂടാതെ ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനുള്ള സാധ്യത മുന്നറിയിപ്പും കാണണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, സ്ഥാപനങ്ങൾക്ക് അത്യാവശ്യ സാഹചര്യങ്ങളിൽ ഓൺലൈൻ ആയി ക്ലാസുകൾ നടത്താവുന്നതാണ്. സർവ്വകലാശാലകൾ/ ബോർഡുകൾ , […]
Read more

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ടു നടന്നു; യുവാവിന് പാമ്പുകടിയേറ്റു

മലപ്പുറം: മലപ്പുറത്ത് ഒതായിയിൽ പാമ്പിനെ പാന്റിന്റെ പോക്കലിട്ട് നടന്ന യുവാവിന് പാമ്പുകടിയേറ്റു. ഇന്നലെയായിരുന്നു സംഭവം നടന്നത്. ഇതര സംസ്ഥാന തൊഴിലാളിയാണ് പാമ്പിനെ പോക്കറ്റിലിട്ട് അങ്ങാടിയിൽ എത്തിയത്. പാമ്പിന്റെ കടിയേറ്റ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ ഭീഷണി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപിനെതിരെ സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കിയ സംഭവത്തിൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസാണ് കേസെടുത്തിരിക്കുന്നത്. ഡ്യൂട്ടിക്കിടയിലെ സംഭവങ്ങളുടെ പേരിൽ തന്നെ വ്യക്തിഹത്യ ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കാട്ടി സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ് നൽകിയ പരാതിയിലാണ് നടപടി. അരുൺ രാജേന്ദ്രന് പുറമെ ടോം കുര്യാക്കോസ്, യാസർ കെ.പി, സോണി പനംതാനം, ശരത് പിള്ള, രാഹുൽ […]
Read more

മൂന്ന് കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് ടോൾ ബൂത്തിന് സമീപം 3 കോടി രൂപയുടെ എംഡിഎംഎ യുമായി രണ്ട് പേർ എക്‌സൈസിന്റെ പിടിയിൽ. കൊണ്ടോട്ടി കച്ചേരിക്കൽ സ്വദേശി ഷഫീഖ്, അടിവാരം സ്വദേശിനി ഫാത്തിമ നസ്രീൻ എന്നിവരാണ് പിടിയിലായത്. 3 കിലോ 300 ഗ്രാമോളം എംഡിഎംഎ ക്രിസ്റ്റൽ രൂപത്തിലുള്ളതും എംഡിഎംഎ പൈൽസ് 56 ഗ്രാമും പിടികൂടി. രണ്ടുപേരെയും അവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാജ്യസ്ഥാനിൽ നിന്നും ലഹരി എത്തിച്ചതായാണ് പ്രതികളുടെ മൊഴി. ഇതിനായി മംഗലാപുരത്തേക്ക് വിളിച്ചു വരുത്തി […]
Read more

ഭൂഗർഭ പാതയിലൂടെ കുതിക്കാൻ ദുബായ് മെട്രോ

ദുബായ്: ദുബായുടെ പൊതുഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിക്ക് തുടക്കമാകുന്നു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന 42 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ ‘ഗോൾഡ് ലൈൻ’ പദ്ധതി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. 3400 കോടി ദിർഹം ചിലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഭൂഗർഭ പാതയിലൂടെയാവും സർവീസ്. ഗോൾഡ് ലൈൻ മെട്രോ പൂർണ്ണമായും ഭൂമിക്കടിയിലൂടെയാണ് സഞ്ചരിക്കുന്നത്. 40 മീറ്റർ വരെ ആഴത്തിലായിരിക്കും ഇതിന്‍റെ തുരങ്കങ്ങൾ […]
Read more

സൗദിയിൽ വിസിറ്റ് വിസ പുതുക്കി നൽകുന്നതായി റിപ്പോർട്ടുകൾ

റിയാദ്: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെടുകയും , ടിക്കറ്റുനിരക്ക് വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ വിസിറ്റിംഗ് വിസയിൽ സൗദിയിലെത്തി മടങ്ങാനാവാത്ത വിദേശികൾക്ക് ആശ്വാസം. കാലാവധി കഴിഞ്ഞ വിസിറ്റ് വിസകൾ നിശ്ചിത കാലയളവിലേക്ക് കൂടി ജവാസത് ( പാസ്പോർട്ട് ഡയറക്ടറേറ്റ്) പുതുക്കി നൽകുന്നതായാണ് വിവരം. ഔദ്യോഗികമായ അറിയിപ്പുകൾ അധികൃതരിൽ നിന്നും ഉണ്ടായിട്ടില്ലെങ്കിലും ആവശ്യമായ രേഖകളുമായി ജവാസത്തിനെ സമീപിച്ച നിരവധി ഇന്ത്യക്കാർക്ക് വിസ പുതുക്കി ലഭിച്ചതായി വിവരമുണ്ട്. വിസ പുതുക്കികിട്ടിയവർ തന്നെയാണ് ഈ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. […]
Read more

കേരളത്തിൽ സെൽഫ് ലോക്ക്ഡൗൺ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതിനാൽ മറ്റ് ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ നാമെല്ലാവരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ചൂട് വർദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവാപായത്തിനും വരെ കാരണമായേക്കാം. അതിനാൽ സുരക്ഷാ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ […]
Read more

UKയിൽ ഇന്ത്യൻ വംശജരുടെ വാടകവീടിന് നിയമവിരുദ്ധപരസ്യം

ലണ്ടൻ: ലണ്ടനിൽ ഇന്ത്യൻ വംശജരായ ചില ഭൂവുടമകൾ തങ്ങളുടെ വാടകവീടുകൾ ചില പ്രത്യേക മതവിഭാഗങ്ങൾക്ക് മാത്രമായി പരസ്യം ചെയ്യുന്നതായി റിപ്പോർട്ട്. “മുസ്ലിങ്ങൾക്ക് മാത്രം”, “ഹിന്ദുക്കൾക്ക് മാത്രം” എന്നെല്ലാമുള്ള ടാഗുകളോടെയാണ് ഈ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. യുകെ ആസ്ഥാനമായുള്ള ദ ടെലഗ്രാഫ് ദിനപത്രം നടത്തിയ അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, ഫേസ്ബുക്ക്, ഗംട്രി, ടെലിഗ്രാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ “മുസ്ലിങ്ങൾക്ക് മാത്രം”, “രണ്ട് മുസ്ലിം ആൺകുട്ടികൾക്ക് അല്ലെങ്കിൽ രണ്ട് മുസ്ലീം പെൺകുട്ടികൾക്ക്”, “മുസ്ലിങ്ങൾക്ക് മുൻഗണന” എന്നിങ്ങനെയുള്ള വാചകങ്ങൾ പരസ്യങ്ങളിൽ കാണാം. ഇത് […]
Read more

Recent News