Category: latest

കൂടത്തായിയിൽ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞു

കോഴിക്കോട്: താമരശ്ശേരി കൂടത്തായിയിൽ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞു. ആറ് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. വാഹനത്തിന്റെ ക്യാബിനിലും പുറത്തുമായി യാത്രചെയ്തവരാണ് അപകടത്തിൽപ്പെട്ടത്. കൂടത്തായി പാലത്തിനു സമീപം ഇന്ന് ഉച്ചയ്ക്ക് 1:45 ഓടെയാണ് അപകടം ഉണ്ടായത്. ഉത്തർപ്രദേശ് സ്വദേശികളായ ഗോപാൽ, മുന്നി, അജയ്, ധർമേന്ദർ, ഷംസുദീൻ, അമർ പ്രസാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടുറോഡിലാണ് വാഹനം മറിഞ്ഞത്. അതുകൊണ്ട് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
Read more

ഇഴ ജന്തുക്കൾ തണുപ്പ് തേടുന്ന സമയമാണ്; മുന്നറിയിപ്പുമായി മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: പാമ്പുകടിക്കെതിരെ സമയബന്ധിത ചികിത്സയും പ്രതിരോധവും വളരെ പ്രധാനമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. ചൂട് വർധിച്ചു വരുന്നതുകൊണ്ട് ഇഴ ജന്തുക്കൾ തണുപ്പ് തേടി പോകുന്ന സമയമാണ്. അതുകൊണ്ട് തന്നെ വീടും സ്ഥാപനങ്ങളും പരിസരങ്ങളും പാമ്പുകൾക്ക് കയറിയിരിക്കാനുള്ള അവസരം നൽകാതെ സൂക്ഷിക്കണം. ഇതിന്റെ ഭാഗമായി കാടും പടർപ്പും കേറാതെയും മാളങ്ങളും പൊത്തുകളും സിമന്റോ മറ്റോ ഇട്ട് അടക്കുകയും വേണം. ഇങ്ങനെ പരിസരം വൃത്തിയായി സൂക്ഷിക്കണം. പാമ്പുകടിയേറ്റാൽ പെട്ടന്നുതന്നെ പ്രഥമ ശുശ്രൂഷയും വിദഗ്ദ്ധ ചികിത്സയും നൽകിയാൽ ജീവൻ […]
Read more

നിതിൻരാജിന്റെ മരണം ; പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യഹർജിയിൽ വാദം പൂർത്തിയായി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികളായ രണ്ട് അധ്യാപകരുടെ മുൻ‌കൂർ ജാമ്യഹർജിയുടെ വാദം പൂർത്തിയായി. മറ്റന്നാൾ വിധി പറയും. ജാതി അധിക്ഷേപം എന്ന വകുപ്പ് ഒഴിവാക്കാൻ ഡോക്ടർ റാം പട്ടികജാതിക്കാരൻ ആണെന്ന രേഖ ഹാജരാക്കിയെങ്കിലും അങ്ങനെയെല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തിയതായും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. ആക്റ്റിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ഡോക്ടർ റാം താനൊരു എസ് സി വിഭാഗത്തിൽപെടുന്ന ആളാണെന്ന് തെളിയിക്കുന്ന രേഖ ഹർജിയോടൊപ്പം കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ റാം ജനിച്ചത് ഒബിസി […]
Read more

ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് കാറിനു പിറകിൽ ഇടിച്ചു; അപകടത്തിൽ ബസ് യാത്രികന് ദാരുണാന്ത്യം

കോഴിക്കോട്: ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് കാറിനു പിറകിൽ ഇടിച്ചുഉണ്ടായ അപകാടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബസ് യാത്രികനായിരുന്ന കാക്കൂർ സ്വദേശി ഇയ്യംകോട്ടുമ്മൽ വീട്ടിൽ അഭിജിത്ത് (20 ) ആണ് മരിച്ചത്. അഭിജിത്ത് മൈസൂരുവിനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ മാണ്ഡ്യ ബുദ്ധന്നൂരിലായിരുന്നു അപകടം. ബംഗളുരു ഇലക്ട്രോണിക്സ് സിറ്റിയിലെ ചന്ദാപുരയിൽ പ്രവർത്തിക്കുന്ന ഒരു മൊബൈൽ ഫോൺ കടയിലെ ടെക്‌നീഷ്യൻ ആയിരുന്നു അഭിജിത്ത്. നാട്ടിൽ നിന്നും ബെംഗളുരുവിലേക്ക് തിരികെ പോവുമ്പോളായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ […]
Read more

എസ്എൻഡിപി യോഗത്തിന് ബാധകമാകുന്നത് ഏത് നിയമം?

ഡൽഹി: എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ ഇടപെടലുമായി സുപ്രീംകോടതി. എസ്എൻഡിപി യോഗത്തിന് ബാധകമായത് 1956-ലെ കേന്ദ്ര കമ്പനി നിയമമാണോ 1961-ലെ കേരള നോൺ ട്രേഡിങ് കമ്പനീസ് ആക്ടാണോ എന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. മെയ് 19 നകം നിലപാട് വ്യക്തമാക്കാൻ സുപ്രീംകോടതി സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് നിർദേശിച്ചു. ജസ്റ്റിസ്മാരായ ജെ ബി പർഡിവാല, വിജയ് ബിഷ്ണോയ് എന്നിവർ അടങ്ങിയ ബെഞ്ചാണ് സോളിസിറ്റർ ജനറലിന് നിർദേശം നൽകിയത്. കേന്ദ്ര നിലപാട് വെള്ളാപ്പള്ളി നടേശന്‍റെ […]
Read more

ബംഗാളിൽ മോദിയുടെ പത്തിന ഗ്യാരന്റി

കൊൽക്കത്ത: ബി.ജെ.പി. അധികാരത്തിൽ വന്നാൽ ബംഗാളിലെ സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായി പത്തിന ഗ്യാരന്റികൾ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ സ്ത്രീകൾക്കും പെൺമക്കൾക്കുമെതിരെ അതിക്രമം നടത്തുന്നവർ ശിക്ഷിക്കപ്പെടും. ഓരോ ബ്ലോക്കിലും വനിതാ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും വൻതോതിൽ വനിതകളെ പോലീസ് സേനയിലേക്ക് നിയമിക്കുമെന്നും മോദി പറഞ്ഞു. കൃഷ്ണനഗറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. അധികാരത്തിലെത്തിയാൽ ഒരു വർഷത്തിനുള്ളിൽ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 36,000 രൂപ കൈമാറുമെന്നും പെൺകുട്ടികളുടെ ബിരുദ പഠനത്തിന് 50,000 രൂപ ധനസഹായം നൽകുമെന്നും […]
Read more

പഴകിയ നൂറോളം പൊറോട്ടകൾ , കാലാവധി കഴിഞ്ഞ പാക്കറ്റ് പാലുകൾ; ഹോട്ടലിന് താഴിട്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ

കോഴിക്കോട്: പരിശോധനയിൽ പഴകിയ ഭക്ഷണം കണ്ടത്തിയതിനെത്തുടർന്ന് വടകര ഓർക്കാട്ടേരിയിലെ ഐ ബോൺ ഹോട്ടൽ അടച്ചുപൂട്ടിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം കണ്ടെത്തിയത്. നേരത്തെ നടത്തിയ പരിശോധനയിൽ ഹോട്ടലിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയും ഈ വെള്ളം ഉപയോഗിക്കരുതെന്ന് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഹോട്ടൽ അധികൃതർ ഇത് അവഗണിച്ചു. നൂറോളം പഴകിയ പൊറോട്ടകൾ, കാലാവധി കഴിഞ്ഞ പായ്ക്കറ്റ് പാൽ, ഉപയോഗസൂന്യമായ ഫ്രൈഡ് ഒനിയൻ, ദിവസങ്ങളോളം പഴക്കമുള്ള എണ്ണ,പഴകിയ […]
Read more

‘നേരിനൊപ്പം പോരാട്ടങ്ങൾ നിലപാടുകൾ’; ലോക പുസ്തക ദിനത്തിൽ പുസ്തകവുമായി കെ.സി വേണുഗോപാൽ

ലോക പുസ്തകദിനത്തിൽ വായനക്കാർക്കായി തന്റെ പുതിയ പുസ്തകം സമർപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി. ‘നേരിനൊപ്പം പോരാട്ടങ്ങൾ നിലപാടുകൾ’ എന്നാണ് പുസ്തകത്തിന്റെ പേര്. പുസ്തകം അദ്ദേഹത്തിന്റെ ദീർഘകാല പാർലമെന്ററി ജീവിതത്തിലെ ശ്രദ്ധേയമായ പ്രസംഗങ്ങളുടെ സമാഹാരമാണ്. ഡിസി ബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം കേരള നിയമസഭയിലും രാജ്യസഭയിലും ലോക്സഭയിലും അദ്ദേഹം നടത്തിയ തിരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. മാത്രമല്ല കേരളത്തെ നടുക്കിയ സുനാമി ദുരന്തം മുതൽ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങൾ, […]
Read more

സംസ്ഥാനത്ത് ഉഷ്‌ണതരംഗ മുന്നറിയിപ്പ്

തിരുവനന്തപുരം: പാലക്കാട്, കൊല്ലം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്‌ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:30 നു ശേഷം കൊല്ലം ,പാലക്കാട് ജില്ലകളിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ മറ്റെല്ലാ ജില്ലകളിലും കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങും. 2024 നു ശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിക്കുന്നത്. കടുത്ത ചൂട് മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ മഞ്ഞ അലർട്ട് തുടരുകയാണ്. ഈ മാസം 24 വരെയാണ് മുന്നറിയിപ്പ്. അൾട്രാവയലറ്റ് വികിരണ […]
Read more

അക്ഷയ തൃതീയ മുതൽ പതിയെ താഴേക്കിറങ്ങി സ്വർണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് കേരളത്തിൽ 1,12,600 രൂപയാണ് വില വരുന്നത്. പവന് 880 രൂപയാണ് ഇന്നത്തേക്ക് ഇടിഞ്ഞിരിക്കുന്നത്. ഒരു ഗ്രാമിന് 110 രൂപയാണ് കുറഞ്ഞിരിക്കുന്നത്. അക്ഷയ തൃതീയ ദിവസമായിരുന്ന ഏപ്രിൽ 19 ന് ആയിരുന്നു ഈ മാസം കേരളത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,14,240 രൂപയായിരുന്നു വില. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് […]
Read more

Recent News