Category: latest

മണിക്കൂറുകൾക്കുള്ളിൽ കൂടിയത് 800 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 14,120 രൂപയും 1 പവൻ സ്വർണത്തിന് 1,12,960 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ രാവിലെ സ്വർണ വില 1,12,160 രൂപയായിരുന്നു. വൈകീട്ടും വില മാറിയിരുന്നു. അക്ഷയ തൃതീയ ദിവസമായിരുന്ന ഏപ്രിൽ 19 ന് ആയിരുന്നു ഈ മാസം കേരളത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,14,240 രൂപയായിരുന്നു വില. സ്വർണവിലയിൽ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടം ഇനി എത്ര കാലം […]
Read more

‘ഡോസ്’ ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചു

സിജു വില്‍സണ്‍ നായകനാകുന്ന പുതിയ ചിത്രം ഡോസിന്റെ റിലീസ് നീട്ടിവെച്ചു. ചിത്രം ഏപ്രിൽ 24ന് തിയേറ്ററുകളിൽ എത്തും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. നവാഗതനായ അഭിലാഷ് ആര്‍. നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം എസിനിമാറ്റിക്ക് പിക്‌ചേഴ്‌സിൻ്റെ ബാനറിൽ വണ്ടർ മൂഡ്‌സിനൊപ്പം ചേർന്ന് ഷാന്റോ തോമസ് ആണ് നിർമിക്കുന്നത്. ഡോസില്‍ ജഗദീഷ്, അശ്വിന്‍ കുമാര്‍, കൃഷ്‍ണശങ്കർ, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, മധുപാൽ, റോണി […]
Read more

പൂനെയിലും മധ്യപ്രദേശിലും തിളങ്ങി എ പ്രെഗ്നന്റ് വിഡോയും നടി റ്റ്വിങ്കിൾ ജോബിയും

ദ ബുദ്ധാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പൂനെയിലും , ഏഴാമത് വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മധ്യപ്രദേശിലും മികച്ച ഫീച്ചർ ഫിലിമിനും ,മികച്ച നടിക്കും ഉള്ള അവാർഡ് സ്വന്തമാക്കി മലയാള സിനിമ -എ പ്രെഗ്നന്റ് വിഡോ . ദ ബുദ്ധാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പൂനെയിൽ , മികച്ച നടിക്ക് ഉള്ള അവാർഡ് നടി റ്റ്വിങ്കിൾ ജോബിക്കും , മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് “എ പ്രെഗ്നന്റ് വിഡോ”-ക്കും ലഭിച്ചു. ഏഴാമത് മധ്യപ്രദേശ് വിന്ധ്യ ഇന്റര്‍നാഷണല്‍ ഫിലിം […]
Read more

സംസ്ഥാനത്ത് വെന്തുരുകുന്ന ചൂട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തെ ചൂട് തുടരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗത്തിന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. അതേസമയം നേരിയ ആശ്വാസം പകരാൻ പത്ത് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട വേനൽ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ […]
Read more

താനൂരില്‍ ജോലിക്കിടെ യുവാവിന് സൂര്യതാപമേറ്റു

മലപ്പുറം: മലപ്പുറം താനൂരില്‍ യുവാവിന് സൂര്യതാപമേറ്റു. താനൂര്‍- മഠത്തി റോഡില്‍ താമസിക്കുന്ന യുവാവിനാണ് ജോലി ചെയ്യുന്നതിനിടെ സൂര്യതാപമേറ്റത്. കൈയ്യിലാണ് സൂര്യതാപമേറ്റത്. ഉടൻ തന്നെ ഇയാളെ കുന്നുംപ്പുറം ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി. മലപ്പുറത്ത് ഇതിനകം നാല് പേര്‍ക്ക് സൂര്യതാപം ഏറ്റതായാണ് റിപ്പോര്‍ട്ട്. മലപ്പുറം ചെമ്മാട് വാഹനം കാത്തു നിൽക്കുന്നതിനിടെ രണ്ടാം ക്ലാസുകാരന് സൂര്യതാപമേറ്റിരുന്നു. തിരൂരങ്ങാടി കെ. സി റോഡ് സ്വദേശി അസീസ് – ഫരീദ ദമ്പതികളുടെ മകൻ അഫ്നാൻ ആണ് പരിക്കേറ്റത്. വലതു കയ്യിലായിരുന്നു പൊള്ളലേറ്റത്. […]
Read more

‘അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് ഇല്ല, വൈദ്യുതി നിരക്ക് കൂട്ടാതിരിക്കാന്‍ ശ്രമിക്കും’; മന്ത്രി കെ. കൃഷ്ണൻകുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഓവർ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം മാത്രമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു. റെഗുലേറ്ററി കമ്മീഷൻ ഹിയറിങ് കഴിഞ്ഞു. വൈദ്യുതി ഉപയോഗം 6195 മെഗാവാട്ട് പിന്നിട്ടു. കൂടുതൽ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരും. കറന്റ് ചാർജ് കൂട്ടാതിരിക്കാൻ ശ്രമിക്കുമെന്നും ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു അതേസമയം പവർക്കെട്ട് ഇല്ലാത്ത പത്ത് വർഷം എന്ന എല്‍ഡിഎഫ് പരസ്യത്തിന് എതിരായ വിമർശനത്തോടും മന്ത്രി […]
Read more

അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാ​ഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുക്കുന്ന സാഹചര്യത്തിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത. ആരോ​ഗ്യവകുപ്പ് ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ശുദ്ധമല്ലാത്ത വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുതെന്നാണ് ആരോഗ്യവകുപ്പിന്റെ ജാഗ്രത നിർദേശം. പൊതുസ്ഥലങ്ങളിൽ വെള്ളത്തിന്റെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. ജലസ്രോതസ്സുകൾ വൃത്തിയായി സൂക്ഷിക്കണം, കിണറുകളും, ടാങ്കുകളും,നീന്തൽ കുളങ്ങളും ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. അമീബിക് മസ്തിഷ്ക ജ്വരം കണ്ടെത്താനുള്ള പരിശോധനകൾ കൂടി നടത്താനും ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്. മസ്തിഷ്ക […]
Read more

വാര്‍ണര്‍ ബ്രദേഴ്‌സിനെ വാങ്ങി പാരാമൗണ്ട്; 8100 കോടി ഡോളറിന്റെ ഇടപാട്

മാധ്യമരംഗത്തും ലോകസിനിമയിലും വമ്പന്‍ പൊളിച്ചെഴുത്തിന് വഴിയൊരുക്കി പാരാമൗണ്ടുമായുള്ള ലയനത്തിന് അനുമതി നല്‍കി വാര്‍ണര്‍ ബ്രദേഴ്‌സ് ഓഹരി ഉടമകളുടെ യോഗം. 8100 കോടി ഡോളറാണ് പാരമൗണ്ട് ഇതിനായി മുടക്കുന്നത്. വാര്‍ണര്‍ ബ്രദേഴ്‌സിന്റെ മറ്റ് ബാധ്യതകള്‍ കൂടി കണക്കിലെടുത്താല്‍ ലയനത്തിന്റെ ആകെ മൂല്യം 11,100 കോടി ഡോളറിലെത്തും. സര്‍ക്കാര്‍ ഏജന്‍സികളുടെ പരിശോധന കൂടി പൂര്‍ത്തിയായാല്‍ ഹോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലയനങ്ങളിലൊന്നായി ഇത് മാറും. സ്‌കൈഡാന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് പാരാമൗണ്ട്. അതേസമയം സിനിമ പ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട എച്ച്ബിഒ […]
Read more

ജോർജിയോസ് ഡോണിസ് സൗദി ദേശീയ ടീം പരിശീലകൻ

റിയാദ്: സൗദി അറേബ്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി ജോർജിയോസ് ഡോണിസ്. സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം നടത്തിയത്. ഫ്രഞ്ച് പരിശീലകൻ ഹെർവ് റെനാർഡ് പരസ്പര ധാരണയോടെ ടീമുമായി പിരിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായാണ് ജോർജിയോസ് ഡോണിസ് സ്ഥാനമേൽക്കുന്നത്.യൂറോപ്പ്യൻ ഫുട്ബോളിലും സൗദി പ്രോ ലീഗിലും വലിയ പരിചയസമ്പത്തുണ്ട് ഡോണിസിന്. കൂടാതെ, AEK ഏഥൻസ്, PAOK FC , സൗദി ക്ലബ്ബ്കളായ അൽ ഹിലാൽ, അൽ വഹ്ദ, അൽ ഫത്ത്ഹ് , അൽ ഖലീജ് […]
Read more

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മരിച്ചു

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് മരിച്ചു. അപകടം നടന്ന ദിവസം മുതൽ സതീശൻ തൃശ്ശൂരിലെ മെഡിക്കൽ കോളേജ് ബേൺസ് ഐസിയുവിൽ ചികിത്സയിലായിരുന്നു. സതീശന് 90 ശതമാനത്തിലധികം പൊള്ളൽ ഏറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിക്കുന്ന ആളായിരുന്നു സതീശൻ മുണ്ടത്തിക്കോട്. വർഷങ്ങളായി ഈ മേഖലയിൽ ജോലി ചെയ്യുന്നയാളാണ്. മൂന്ന് വർഷത്തിലധികമായി തിരുവമ്പാടിയുടെ പൂരം ലൈസൻസിയായിരുന്നു. 2024ൽ തൃശൂർ പൂരത്തിലെ ആദ്യ […]
Read more

Recent News