സംസ്ഥാനത്ത് വെന്തുരുകുന്ന ചൂട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തെ ചൂട് തുടരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗത്തിന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. അതേസമയം നേരിയ ആശ്വാസം പകരാൻ പത്ത് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട വേനൽ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജങ്ങൾ ജാഗ്രതപാലിക്കുക.

Leave a Reply

Your email address will not be published. Required fields are marked *