Category: latest

ഹോർമുസ് കടക്കാൻ ശ്രമിച്ച രണ്ട് കപ്പലുകൾ പിടിച്ചെടുത്തതായി ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച രണ്ട് ചരക്ക് കപ്പലുകൾ പിടിച്ചെടുത്തതായി ഇറാൻ. ഐആർജിസി നാവികസേനയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ വ്യക്തമാക്കി. നേരത്തെ രണ്ട് കപ്പലുകൾക്ക് നേരെ വെടിവെപ്പ് നടന്നതായി യുകെ മാരിടൈം ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഈ കപ്പലുകളാണ് ഇറാൻ പിടിച്ചെടുത്തതെന്നാണ് സൂചന. പനാമയുടെ പതാകയേന്തിയ എം.എസ്.സി ഫ്രാൻസിസ്‌ക, ലൈബീരിയൻ പതാകയുള്ള എപാമിനോണ്ടസ് എന്നീ ചരക്ക് കപ്പലുകളാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ എപാമിനോണ്ടാസ് എന്ന ലൈബീരിയൻ പതാകയുള്ള കപ്പൽ യുഎഇലെ ജബൽ അലി തുറമുഖത്ത് നിന്നും ഗുജറാത്തിലെ […]
Read more

ഇടുക്കിയിൽ വീട്ടുമുറ്റത്ത് കരടികള്‍; ദൃശ്യങ്ങൾ പുറത്ത്

ഇടുക്കി: കുമളി മുല്ലയാറിൽ വീട്ടുമുറ്റത്ത് കരടികളെത്തി. മുല്ലയാര്‍ സ്വദേശി ഇന്ദുലേഖ രതീഷിന്റെ വീട്ടുമുറ്റത്താണ് രണ്ട് കരടികളെത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ സ്ഥാപിച്ച സിസിടിവിയില്‍ കരടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. വീട്ടുമുറ്റത്തേക്ക് കടുവകള്‍ ചാടിയിറങ്ങുന്നതും ഇതിനിടെ വീട്ടിലെ ചെടിച്ചട്ടി താഴെ വീണ് പൊട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവ പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നും എത്തിയതാകാം എന്നാണ് വനം വകുപ്പിന്റെ നിഗമനം. പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം. കനത്ത ചൂട് മൂലം വെളളത്തിനും ആഹാരത്തിനും […]
Read more

തൃശ്ശൂര്‍ വെടിക്കെട്ടുപുര അപകടം; ഒരാൾ കൂടി മരിച്ചു

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തില്‍ ഒരാൾ കൂടി മരിച്ചു. പട്ടാമ്പി സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിനാലായി. സ്ഫോടനം നടക്കുമ്പോൾ ആകെ 36 പേരാണ് വെടിക്കെട്ടുപുരയില്‍ ഉണ്ടായിരുന്നതെന്നാണ് ജില്ലാ കളക്ടർ സ്ഥിരീകരിക്കുന്നത്. പതിമൂന്നുപേരാണ് ചികിത്സയിലുളളത്. ഇതില്‍ അഞ്ചുപേര്‍ ഗുരുതരാവസ്ഥയിലാണ്. രണ്ടുപേര്‍ വെന്റിലേറ്ററിലും. ഒരാള്‍ക്ക് ഇപ്പോള്‍ അടിയന്തര സര്‍ജറി കഴിഞ്ഞിട്ടുണ്ട്. 11 പേര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് ചികിത്സ തേടിയത്. രണ്ടുപേര്‍ ജൂബിലി മിഷന്‍ ആശുപത്രിയിൽ ചികിത്സയിലാണ്. അപകട സമയത്ത് […]
Read more

ഇന്ധനപ്രതിസന്ധി; 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ്

ബെർലിൻ: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജർമ്മനിയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ലുഫ്താൻസ് എയർലൈൻസ് 20,000 വിമാന സർവീസുകൾ റദ്ദാക്കും. ഇന്ധനപ്രതിസന്ധി മറികടക്കാനാണ് കമ്പനിയുടെ നീക്കമെന്നാണ് വിവരം. മേയ് മുതൽ ഒക്ടോബർ വരെ ഏകദേശം 40,000 മെട്രിക് ടൺ ഇന്ധനം ലാഭിക്കാൻ കമ്പനി ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്..പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതോടെ വിമാന ഇന്ധന വില ഇരട്ടിയായിരുന്നു. പ്രതിസന്ധി മറികടക്കാൻ ആദ്യ ഘട്ടത്തിൽ മേയ് അവസാനം വരെ 120 വിമാനങ്ങൾ റദ്ദാക്കിയതായി ചൊവ്വാഴ്ച കമ്പനി അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച ലുഫ്താൻസ സിറ്റിലൈൻ റീജിയണൽ […]
Read more

ടിസിഎസ് മതപരിവര്‍ത്തന കേസ്: നിദ ഖാന് നിര്‍ണായക പങ്കുണ്ടെന്ന് പൊലീസ്

മുംബൈ : ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ( TCS) നാസിക് യൂണിറ്റില്‍ മതപരിവര്‍ത്തനം നടത്തിയ സംഭവത്തില്‍ ജീവനക്കാരി നിദ ഖാന് നിര്‍ണായക പങ്കുണ്ടെന്ന് പൊലീസ്. ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കി. ടിസിഎസിന്റെ നാസിക് കമ്പനിയുടെ യൂണിറ്റില്‍ ലൈംഗിക പീഡനം, നിര്‍ബന്ധിത മതപരിവര്‍ത്തനം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് നിദ ഖാനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ടിസിഎസില്‍ നടന്ന ലൈംഗിക പീഡനക്കേസുകളില്‍ ഇതുവരെ എട്ടുപേര്‍ അറസ്റ്റിലായെന്ന് പൊലീസ് വ്യക്തമാക്കുന്നു. താന്‍ ഗര്‍ഭിണിയാണെന്നും, അതിനാല്‍ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നേരത്തേ നിദ […]
Read more

യുവതിയും യുവാവും ഒരേ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്: വിവാഹിതയായ യുവതിയെയും സമീപ നാട്ടുകാരനായ യുവാവിനെയും ആളൊഴിഞ്ഞ പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് തൊട്ടില്‍പ്പാലം മാമ്പിലാടാണ് നാടിനെ നടുക്കിയ സംഭവം. പാലേരി കുനിയോട് സ്വദേശിനിയായ തട്ടാന്‍കണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശിയായ പഞ്ചാരപറമ്പത്ത് അജേഷ് (35) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാമ്പിലാട് കുന്നിന് മുകളിലായി അമ്മച്ചൂര്‍ രാഘവന്‍ എന്നയാളുടെ പറമ്പിലെ കശുമാവിന്റെ കൊമ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് കുട്ടികളുടെ അമ്മയായ ശരണ്യയെ കഴിഞ്ഞ ദിവസം രാവിലെ മുതല്‍ […]
Read more

വായ്പ അടയ്ക്കാമെന്ന് ഉറപ്പ് ലഭിച്ചു : എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ല

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ലെന്ന് കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക്. മാര്‍ച്ച് 31-നകം ബാങ്ക് വായ്പ കുടിശ്ശിക മുഴുവന്‍ അടച്ചുതീര്‍ക്കുമെന്ന് മുനീറിന്റെ കുടുംബം ഉറപ്പുനല്‍കിയതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 31-നകം കുടിശ്ശിക അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് കാണിച്ച് സഹകരണ ബാങ്ക് നോട്ടീസയച്ചിരുന്നു. കോഴിക്കോട് നടക്കാവിലുളള ക്രസന്റ് ഹൗസിനാണ് ജപ്തി സംബന്ധിച്ച നോട്ടീസ് ലഭിച്ചത്. വീട് നവീകരണത്തിനായി ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് മുനീര്‍ […]
Read more

70-80% രാഷ്ട്രീയക്കാർ പോൺ കാണാറുണ്ട്, എല്ലാവരെയും പരിശോധിക്കണം

മാൽഡ: വനിതാ രാഷ്ട്രീയ നേതാക്കൾക്കെതിരേ നടത്തിയ പ്രസ്താവന വിമർശനങ്ങൾക്ക് ഇടയാക്കിയതിനു പിന്നാലെ വീണ്ടും വിവാദ പ്രസ്താവനയുമായി ബിഹാറിൽനിന്നുള്ള ലോക്‌സഭാ എംപി പപ്പു യാദവ്. രാഷ്ട്രീയക്കാരിൽ 70 ശതമാനം മുതൽ 80 ശതമാനം വരെ പേർ അശ്ലീലദൃശ്യങ്ങൾ കാണാറുണ്ടെന്നാണ് അദ്ദേഹത്തിന്റെ പരാമർശം. നേരത്തെ, വനിതാസംവരണ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പപ്പു നടത്തിയ പ്രസ്താവന വിവാദമാവുകയും വിഷയത്തിൽ ബിഹാർ വനിതാ കമ്മിഷൻ അദ്ദേഹത്തോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. പുരുഷനേതാവിന്റെ മുറിയിൽ പോകാതെ ഇന്ത്യയിലെ ഭൂരിഭാഗം വനിതകൾക്കും രാഷ്ട്രീയത്തിൽ പ്രവേശിക്കാനാകില്ലെന്നായിരുന്നു […]
Read more

എസ്ഐആറിൽ ജില്ലാ നേതൃത്വം ജാഗ്രത പാലിച്ചില്ല; എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വനിയെ വിമർശിച്ച് ബിജെപി

കാസർകോഡ്: ബിജെപി മഞ്ചേശ്വരം മണ്ഡലം അവലോകന യോഗത്തിൽ കാസർകോഡ് നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി എം എൽ അശ്വനിക്കെതിരെ രൂക്ഷ വിമർശനം. എസ്ഐആറിൽ ജില്ലാ നേതൃത്വം ജാഗ്രത പാലിച്ചില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. മഞ്ചേശ്വരം മണ്ഡലത്തിൽ എസ്ഐആർ തിരിച്ചടി ആയെന്നാണ് വിലയിരുത്തൽ. അതോടൊപ്പം മണ്ഡലത്തിലെ എസ്ഐആറിൽ യുഡിഎഫ് ജാഗ്രതയോടെ പ്രവർത്തനം നടത്തിയെന്നും യോഗം വിലയിരുത്തി.
Read more

അധികാരമേറ്റ് ആഴ്ചകൾക്കുള്ളിൽ ബലേൻ ഷാ സർക്കാർ പ്രതിസന്ധിയിൽ

കാഠ്മണ്ഡു: അധികാരമേറ്റ് ആഴ്ചകൾ മാത്രം പിന്നിടുമ്പോൾ നേപ്പാൾ പ്രധാനമന്ത്രി ബലേൻ ഷാ കടുത്ത ജനരോഷത്തെ അഭിമുഖീകരിക്കുന്നതായി റിപ്പോർട്ട്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ സർക്കാരിനെതിരെ കാഠ്മണ്ഡുവിലെ ഭരണസിരാകേന്ദ്രമായ സിംഹദർബാർ ഉൾപ്പെടെയുള്ള ഇടങ്ങളിൽ വൻ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. വിദ്യാർഥി സംഘടനകളുടെ നിരോധനം, ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ കസ്റ്റംസ് തീരുവ, ആഭ്യന്തര മന്ത്രിക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ എന്നിവയാണ് ജനങ്ങളെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങൾ. ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് കൊണ്ടുവരുന്ന 100 നേപ്പാളി രൂപയ്ക്ക് മുകളിലുള്ള സാധനങ്ങൾക്ക് നിർബന്ധിത […]
Read more

Recent News