വെടിക്കെട്ടപകടം: ‘നിലവിൽ അപകട സാധ്യത ഇല്ല, തിരച്ചിൽ തുടരും’; DGP റവാഡ ചന്ദ്രശേഖർ
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന സ്ഥലത്ത് നിലവിൽ അപകട സാധ്യത ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സ്ഫോടക ശേഖരം പൊട്ടിതീരുകയോ, നിർവീര്യം ആക്കുകയോ ചെയ്തു. ഇന്ന് വൈകുന്നേരത്തോെ എന്താണ് ഉണ്ടായത് എന്നൊരു വ്യക്തത ഉണ്ടാകുമെന്ന് ഡിജിപി പറഞ്ഞു. ഇന്നത്തെ തിരച്ചിൽ നടപടികൾ നാളെയും തുടരുമെന്ന് അിദ്ദേഹം വ്യക്തമാക്കി. പ്രാഥമിക കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്‌ഫോടന സ്ഥലത്ത് 34 പേരുണ്ടെന്നാണ് പ്രാഥമിക കണക്ക്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും, ഡിഎൻഎ പരിശോധന വേഗത്തിലാക്കുമെന്നും ഡിജിപി പറഞ്ഞു. […]
Read more

