Category: latest

വ്യോമപാത വിലക്ക് നീട്ടി പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി പാക്കിസ്ഥാൻ. പാക് വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മെയ് 24 പുലർച്ചെ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പാക് വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യയും ഉടൻ തന്നെ നീട്ടിയേക്കും. ഇതോടെ ഒരു രാജ്യങ്ങളും വ്യോമപാത അടച്ചിടൽ ഒന്നാംവർഷത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ വർഷം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും വ്യോമപാത അടച്ചിരുന്നു. 2025 ഏപ്രിൽ 24 മുതൽ ആണ് ഇന്ത്യൻ വിമാനങ്ങളെ പാക്കിസ്ഥാൻ വിലക്കിയത്. […]
Read more

കാർത്തിക് വാസുദേവ് വധക്കേസ്: പ്രതി റിച്ചാർഡ് എഡ്വിൻ കുറ്റക്കാരൻ

ടൊറന്റോ: 2022-ൽ കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയായ കാർത്തിക് വാസുദേവ് ഉൾപ്പെടെ രണ്ടുപേരെ വെടിവെച്ചു കൊന്ന കേസിൽ കനേഡിയൻ പൗരൻ റിച്ചാർഡ് ജോനാഥൻ എഡ്വിൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ടൊറന്റോയിലെ ഒന്റാരിയോ സുപ്പീരിയർ കോടതിയാണ് തിങ്കളാഴ്ച ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. 2022 ഏപ്രിലിലായിരുന്നു നാടിനെ നടുക്കിയ ഈ കൊലപാതകങ്ങൾ നടന്നത്. ടൊറന്റോയിലെ സെനെക്ക കോളേജ് വിദ്യാർത്ഥിയായ കാർത്തിക് വാസുദേവിനെ ഷെർബോൺ മെട്രോ സ്റ്റേഷന് സമീപം വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായിരുന്നു കാർത്തിക്.രണ്ടു ദിവസത്തിന് ശേഷം എലിജാ […]
Read more

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; അടിയന്തര ഇടപ്പെടലുമായി മുഖ്യമന്ത്രി

തൃശൂര്‍: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അടിയന്തര ഇടപെടൽ നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായി ഇക്കാര്യം സംസാരിച്ചു. പൊള്ളലേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തണം. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്. ഇത് മോണിറ്റര്‍ ചെയ്യാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊലീസ്, ഫയര്‍ ആന്‍ഡ് […]
Read more

നരേന്ദ്രമോദി തീവ്രവാദിയെന്ന് മല്ലിഖാർജുൻ ഖർ​ഗേ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തീവ്രവാദി എന്ന് വിളിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർ​ഗേ. വനിതാ സംവരണം സംബന്ധിച്ച് മോദിയുടെ അവകാശവാദങ്ങൾ തെറ്റാണെന്നും മോദി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നും ഖർ​ഗേ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, മോദിയെ തീവ്രവാദി എന്ന് വിളിച്ചതിന് പിന്നാലെ ഖർ​ഗേ അത് തിരുത്തിപ്പറയുകയും വിശദീകരണം നടത്തുകയും ചെയ്തു. വനിത സംവരണം സംബന്ധിച്ചുള്ള മോദിയുടെ അവകാശവാദങ്ങൾ തെറ്റാണ്. മോദി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു. അധികാര ദുർവിനിയോഗം നടന്നിട്ടും നടപടിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിയുടെ പോക്കറ്റിലാണ്. […]
Read more

ഒന്നാംക്ലാസ് പ്രവേശനത്തിന് അഞ്ചുവയസ്സ് ഇത്തവണയും തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ഇത്തവണയും അഞ്ചുവയസ്സായി തുടരും. ആറുവയസ്സെന്ന നിബന്ധന കർശനമാക്കുന്നതോടെ സ്കൂളുകളിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം കുറയുമെന്നതും ഇത് അധ്യാപകരെ ബാധിക്കുമെന്നതും കണക്കിലെടുത്താണ് പ്രവേശനപ്രായം പഴയപടി നിലനിർത്തുന്നത്. 2023-ൽ ഒന്നാംക്ലാസിൽ പ്രവേശനം നേടിയ വിദ്യാർഥികൾ മുൻവർഷത്തെയപേക്ഷിച്ച് കുറഞ്ഞിരുന്നു -10614 പേർ. 2024-ൽ 781 കുട്ടികൾ കൂടുതലായി സ്കൂളിലെത്തി. എന്നാൽ, 2025-ൽ ഒന്നാംക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണം 16,500 ആയി കുറഞ്ഞു. ഈ അധ്യയനവർഷം ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറുവയസ്സായിരിക്കുമെന്ന് കഴിഞ്ഞ […]
Read more

പെട്രോൾ വേണ്ട, ഇനി ‘മദ്യം’ ഒഴിച്ച് വാഹനങ്ങൾ ഓടിക്കാം; നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് ഇനി വാഹനങ്ങൾ പെട്രോളിന് പകരം ഭൂരിഭാഗവും ആൽക്കഹോൾ ഉപയോഗിച്ച് ഓടിക്കാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ. പെട്രോളിൽ 85 ശതമാനം എത്തനോൾ കലർത്തുന്ന ‘ഇ85’ ഇന്ധനത്തിനായുള്ള കരട് നിയമങ്ങൾ ഉടൻ പുറത്തിറക്കാനാണ് സർക്കാരിന്റെ നീക്കം. നിലവിൽ ഉപയോഗിക്കുന്ന 20 ശതമാനം എത്തനോൾ കലർന്ന ഇ20 പെട്രോളിന് പിന്നാലെയാണ് വിപ്ലവകരമായ ഈ മാറ്റം വരുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ആഗോള എണ്ണവിപണിയെ പിടിച്ചുലയ്ക്കുന്ന പശ്ചാത്തലത്തിൽ, ഇന്ധന ഇറക്കുമതി വെട്ടിക്കുറയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. എത്തനോൾ […]
Read more

‘ഒരു മുസ്ലിം വീട്ടിലും വോട്ട് അഭ്യർത്ഥിച്ച് പോയില്ല’; പരാമർശവുമായി എൻഡിഎ സ്ഥാനാർഥി ഐസക് വർഗീസ്

പാലക്കാട്: വിവാദ പരാമർശവുമായി മണ്ണാർക്കാട് എൻഡിഎ സ്ഥാനാർഥി ഐസക് വർഗീസ്. വോട്ട് ചോദിച്ചുകൊണ്ട് മണ്ഡലത്തിലെ ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്നാണ് ഐസക് വർഗീസിന്റെ പരാമർശം. ഇത് മുന്നണിയുടെ തീരുമാനമല്ലെന്നും തന്റെ വ്യക്തിപരമായ തീരുമാനം ആണെന്നും ഐസക് വ്യക്തമാക്കി. എൻഡിഎ സ്ഥാനാർഥി എന്ന നിലയിൽ തന്നെ ഉൾക്കൊള്ളാൻ സാധിക്കാത്ത ഒരു വിഭാഗത്തോട് വോട്ട് അഭ്യർത്ഥിക്കേണ്ടെന്നത് സ്വന്തം നിലപാടാണ്. മതത്തിന്റെ അടിസ്ഥാനത്തിലല്ല ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎയെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ളവരോട് വോട്ട് ചോദിക്കേണ്ട എന്നത് തന്റെ അനുഭവത്തിൽ നിന്നും […]
Read more

സ്കൂളിൽ നിന്നും വിനോദസഞ്ചാരത്തിന് പോയ കുട്ടി മുങ്ങി മരിച്ചു

എറണാകുളം: എറണാകുളത്ത് സ്കൂളിൽ നിന്നും വിനോദസഞ്ചാരത്തിന് പോയ സംഘത്തിലെ കുട്ടി മുങ്ങി മരിച്ചു. മുഹമ്മദ് ആദം ( 5 ) ആണ് മരിച്ചത്. തമ്മനത്തെ പ്രീ സ്കൂളിൽ നിന്നും പാർക്കിലെത്തിയ സംഘത്തിലെ കുട്ടിയാണ് മരിച്ച ആദം. കിഴക്കമ്പലം പഴങ്ങനാട്ടെ ജിംഗിൽ പാർക്കിനു പുറത്തെ കാനയിലാണ് ആദം വീണത്.
Read more

‘പ്രധാനമന്ത്രിക്കെതിരെ കർശന നടപടി വേണം’; അവകാശലംഘന നോട്ടീസ് നൽകി കെ. സി വേണുഗോപാൽ

ന്യൂഡൽഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന് പിന്നാലെ മോദിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി കെ. സി വേണുഗോപാൽ. സ്പീക്കർക്ക് കത്തും നൽകി. രാജ്യത്തോടുള്ള അഭിസംബോധനയിൽ പ്രധാനമന്ത്രി എംപിമാരെ അപമാനിച്ചെന്നാണ് പരാതി. പ്രതിപക്ഷം വോട്ട് ചെയ്തത് സ്ത്രീ സംവരണം തടയാനെന്ന‌ പ്രസ്താവന അസത്യമാണെന്നും കെ. സി വേണുഗോപാൽ നോട്ടീസിൽ പറയുന്നു. കോൺഗ്രസ് എന്ന് 50 തവണയാണ് മോദി പറഞ്ഞത്. ഇത് ലജ്ജാകരവും പക്ഷപാതപരവുമായിരുന്നുവെന്നും കെ. സി വേണുഗോപാൽ വ്യക്തമാക്കി. പാർലമെന്റിലെ നടപടിക്രമങ്ങളെ കുറിച്ചാണ് […]
Read more

ബൈക്കിൽ പിക്കപ്പ് വാനിടിച്ചു ; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി രാധാകൃഷ്ണൻ – സുജാത ദമ്പതികളുടെ മകൻ ഹരിനാരായണൻ (20) ആണ് മരിച്ചത്. ഹരിനാരായണന്റെ സുഹൃത്ത് ആദിത്യൻ (20) ചികിത്സയിലാണ്. ഞായറാഴ്ച രാത്രി ഒൻപതുമണിയോടെ കണ്ണനാകുഴി ക്ഷേത്രത്തിനു സമീപത്തായിരുന്നു അപകടം. ബൈക്ക് പെട്രോൾ തീർന്ന് നിന്നുപോയി. പിന്നീട് മറ്റൊരു സുഹൃത്തായ അക്ഷയുമായി വാഹനം പരിശോധിച്ച് നിൽക്കുമ്പോളാണ് കോഴികയറ്റി വന്ന പിക്കപ്പ് വാൻ ഇവരെ ഇടിച്ചത്.ഹരിനാരായണൻ അപകടസ്ഥലത്ത് തന്നെ […]
Read more

Recent News