‘പ്രധാനമന്ത്രിക്കെതിരെ കർശന നടപടി വേണം’; അവകാശലംഘന നോട്ടീസ് നൽകി കെ. സി വേണുഗോപാൽ
ന്യൂഡൽഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന് പിന്നാലെ മോദിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി കെ. സി വേണുഗോപാൽ. സ്പീക്കർക്ക് കത്തും നൽകി. രാജ്യത്തോടുള്ള അഭിസംബോധനയിൽ പ്രധാനമന്ത്രി എംപിമാരെ അപമാനിച്ചെന്നാണ് പരാതി. പ്രതിപക്ഷം വോട്ട് ചെയ്തത് സ്ത്രീ സംവരണം തടയാനെന്ന പ്രസ്താവന അസത്യമാണെന്നും കെ. സി വേണുഗോപാൽ നോട്ടീസിൽ പറയുന്നു. കോൺഗ്രസ് എന്ന് 50 തവണയാണ് മോദി പറഞ്ഞത്. ഇത് ലജ്ജാകരവും പക്ഷപാതപരവുമായിരുന്നുവെന്നും കെ. സി വേണുഗോപാൽ വ്യക്തമാക്കി. പാർലമെന്റിലെ നടപടിക്രമങ്ങളെ കുറിച്ചാണ് […]
Read more

