Category: latest

കേരളതീരത്ത് ആശങ്കയായി സമുദ്ര താപതരംഗം

കൊച്ചി: കേരളതീരത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ആശങ്കാജനകമാകുംവിധം ചൂടുകൂടുന്ന പ്രതിഭാസം കണ്ടെത്തി. കാലാവസ്ഥാവ്യതിയാനത്തെ തുടർന്നുള്ള സമുദ്രതാപതരംഗം ശക്തമാകുന്നുവെന്ന് ഭൗമശാസ്ത്രമന്ത്രാലയത്തിൻ കീഴിൽ സമുദ്രപഠനങ്ങൾ നടത്തുന്ന ഹൈദരാബാദ് ആസ്ഥാനമായ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് ഡയറക്ടർ ഡോ. ടി.എം. ബാലകൃഷ്ണൻ നായർ ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു. ഉഷ്ണതരംഗങ്ങളെ കുറിച്ച് പഠിക്കാനായി ഇൻകോയ്സ് വികസിപ്പിച്ചെടുത്ത പ്രത്യേകസേവനമായ മറൈൻ ഹീറ്റ് വേവ് അഡ്വൈസറി സർവീസസ് ഇതു സംബന്ധിച്ച വിവരങ്ങൾ നൽകുന്നുണ്ട്. താപതരംഗം സമുദ്രത്തിലെ ആവാസവ്യവസ്ഥയ്ക്കും മത്സ്യ ബന്ധനമേഖലയ്ക്കും പ്രതിസന്ധി […]
Read more

ശബരിമല സ്വർണക്കൊള്ള; പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനേയും മുൻ ബോർഡ് അംഗം അജികുമാറിനേയും എസ്ഐടി ചോദ്യം ചെയ്തു. മൂന്നാം തവണയാണ് പ്രശാന്തിനെ എസ്ഐടി ചോദ്യം ചെയ്യുന്നത്. 2025-ൽ സ്വർണപ്പാളി കൊണ്ടുപോയ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായിരുന്നു ചോദ്യം ചെയ്യൽ. കുറ്റപത്രം നൽകുന്ന നടപടികൾ വേഗത്തിലാക്കാനും എസ്ഐടി നീക്കം നടത്തുന്നുണ്ട്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്തതെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് എസ്ഐടി ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയത്. ശേഷം ഇരുവരേയും വിട്ടയച്ചു. സ്വർണപ്പാളിക്കേസിലും […]
Read more

സിനിമയിൽ 26 വർഷങ്ങൾ പൂർത്തിയാക്കി പുരി ജഗനാഥ്; വിജയ് സേതുപതി ചിത്രം “സ്ലം ഡോഗ്” പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം “സ്ലം ഡോഗ്” ചിത്രീകരണം പൂർത്തിയാക്കി, എല്ലാ ഭാഷകളിലുമുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. “33 ടെംപിൾ റോഡ്” എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുന്നതിനിടയിൽ, സിനിമാ ഇൻഡസ്ട്രിയിൽ 26 വർഷങ്ങൾ പൂർത്തിയാക്കിയ സംവിധായകൻ പുരി ജഗനാഥിന് പ്രശംസയുമായി വിജയ് സേതുപതി. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് […]
Read more

ചൂടുപിടിച്ച് തണ്ണിമത്തൻ വില

കൊല്ലം: കനത്ത ചൂടിനിടെ തണ്ണിമത്തന്റെ വിലയും കൂടുന്നു. കൊല്ലത്തെ പൊതുവിപണിയിൽ തിങ്കളാഴ്ചത്തെ വില കിലോഗ്രാമിന് 34 രൂപയാണ്. വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഒരുമാസംമുൻപുവരെ 20-25 രൂപയായിരുന്നു വില. ഇപ്പോൾ ആവശ്യത്തിന് തണ്ണിമത്തൻ കിട്ടാനില്ല. റംസാൻ വിപണി കണ്ട് വിളവെടുത്ത തണ്ണിമത്തൻ തീർന്നെന്നാണ് സൂചന. തമിഴ്‌നാട്ടിൽനിന്നുള്ള നാന്താരി ഇനത്തിലുള്ള തണ്ണിമത്തനും കർണാടകയിൽനിന്നുള്ള കടുംപച്ച നിറത്തിലുള്ള കിരൺ തണ്ണിമത്തനുമാണ് വിപണിയിൽ കൂടുതലുണ്ടായിരുന്നത്. നാന്താരിയുടെ വരവ് നിലച്ചു. കിരണാണ് ഇപ്പോൾ വിപണിയിലുള്ളത്. പൊള്ളാച്ചിയിൽനിന്നാണ് നിലവിൽ തണ്ണിമത്തൻ കൊല്ലത്ത് എത്തുന്നത്.
Read more

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വരുന്ന മൂന്ന് മണിക്കൂറിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മാത്രമല്ല കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നുമുതൽ ഏപ്രിൽ 22 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 വരെ […]
Read more

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളിൽ ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. നിലവിൽ 12 ജില്ലകളിലാണ് താപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. ഈ മാസം 24 […]
Read more

തൃശൂ‍ർ പൂരത്തിന് കൊടിയേറി

തൃശൂ‍‍ർ: തൃശ്ശൂർ പൂരത്തിന് കൊടിയേറി. തിരുവമ്പാടിയിലും പാറമേക്കാവിലും എട്ട് ഘടകക്ഷേത്രങ്ങളിലും പൂരത്തിന് കൊടിയേറി. ദേശക്കാരുടെ ആരവങ്ങൾക്കിടയിലാണ് കൊടിയേറ്റം നടന്നത്. ഞായറാഴ്ചയാണ് തൃശൂർ പൂരം. രാവിലെ 11 മണിക്കാണ് തിരുവമ്പാടി ക്ഷേത്രത്തിൽ കൊടിയേറ്റ് നടന്നത്. ഭൂമിപൂജയ്ക്കുശേഷം ശ്രീകോവിലിൽ പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ കെട്ടി ദേശക്കാർ കൊടി ഉയർത്തി. ക്ഷേത്രത്തിൽ നിന്നുള്ള പൂരപ്പുറപ്പാടിൽ തിരുവമ്പാടി ചന്ദ്രശേഖരനാണ് തിടമ്പേറ്റുന്നത്. വലിയ പാണിക്കുശേഷം പുറത്തേക്ക് എഴുന്നള്ളിയ ഭഗവതിയെ സാക്ഷി നിർത്തിയാണ് പാറമേക്കാവിൽ കൊടിയേറ്റ് നടന്നത്. മാവിലകൊണ്ട് അലങ്കരിച്ച കൊടിമരത്തിൽ സിംഹമുദ്രയുള്ള കൊടിക്കുറ ദേശക്കാർ […]
Read more

വ്യാജ ലോൺ പരസ്യത്തിൽ പേരും ചിത്രവും; മുന്നറിയിപ്പുമായി നടൻ അജു വർ​ഗീസ്

തന്റെ പേരും ചിത്രവും ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ലോൺ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി നടൻ അജു വർ​ഗീസ്. എ എം ട്രസ്റ്റ് ലോണ്‍ സര്‍വീസസ് എന്ന സ്ഥാപനത്തിന്‍റെ പരസ്യം പങ്കുവച്ചുകൊണ്ടാണ് അജു വര്‍ഗീസ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 3 ലക്ഷം വരെ കേരളത്തില്‍ എവിടെയും നല്‍കുന്നു എന്ന വാഗ്‍ദാനം നല്‍കുന്ന സ്ഥാപനത്തിന്‍റെ പരസ്യത്തില്‍ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ അജു വര്‍ഗീസിന്‍റെ ചിത്രവും കാണാം. എന്നാൽ ഇത് തന്‍റെ അനുമതിയോടെ ഉള്ള പരസ്യം […]
Read more

എംകെ സ്റ്റാലിന്റെ പദ്ധതികളെ പുകഴ്ത്തി രാഹുൽ ഗാന്ധി

ചെന്നൈ: എം കെ സ്റ്റാലിന്റെ പദ്ധതികളെ പുകഴ്ത്തി രാഹുൽ ഗാന്ധി. കന്യാകുമാരി കൊളച്ചലിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അവകാശമാണെന്നും ,ഭരണ ഘടന പറയുന്നത് അതാണെന്നും, എന്നാൽ ബിജെപിക്ക് അത് അംഗീകരിക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിനെ ഡൽഹിയിൽ ഇരുന്നു ഭരിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങൾ തമിഴ്‌നാടിനെ തമിഴ്‌നാട്ടിൽ ഇരുന്ന് ഭരിക്കാനാണ് ആഗ്രഹിക്കുന്നത്. ഇത് നേരിട്ട് പറയാൻ ബിജെപിക്ക് ധൈര്യമില്ല. അതിനുവേണ്ടി ഒരു കക്ഷിയെ കൂടെക്കൂട്ടി. എഐഎഡിഎംകെ തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട […]
Read more

മാളവികയും- അവിനാഷും- സീമ.ജി.നായരും ഒന്നിക്കുന്ന സൈബർ ക്രൈം ത്രില്ലർ ‘അച്യുത അവതാരം’; പുതിയ പോസ്റ്റർ റിലീസായി

കൊച്ചി: കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥെയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘അച്യുത അവതാര’ത്തിൻ്റെ പുതിയ പോസ്റ്റർ റിലീസായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി എന്നെ ഭാഷകളിൽ എത്തുന്ന ചിത്രം പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈബർ ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ പുതിയ പോസ്റ്ററിൽ ഫാമിലി ഡ്രാമക്കുള്ള പ്രാധാന്യവും എടുത്ത് കാണാൻ കഴിയും. സൈബർ ആസക്തിയുടെ ഭയാനകമായ അനന്തരഫലങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന […]
Read more

Recent News