കോഴിക്കോട്: താമരശ്ശേരി കൂടത്തായിയിൽ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞു. ആറ് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. വാഹനത്തിന്റെ ക്യാബിനിലും പുറത്തുമായി യാത്രചെയ്തവരാണ് അപകടത്തിൽപ്പെട്ടത്. കൂടത്തായി പാലത്തിനു സമീപം ഇന്ന് ഉച്ചയ്ക്ക് 1:45 ഓടെയാണ് അപകടം ഉണ്ടായത്. ഉത്തർപ്രദേശ് സ്വദേശികളായ ഗോപാൽ, മുന്നി, അജയ്, ധർമേന്ദർ, ഷംസുദീൻ, അമർ പ്രസാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടുറോഡിലാണ് വാഹനം മറിഞ്ഞത്. അതുകൊണ്ട് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
Related Posts
വിയറ്റ്നാമില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു; 15 പേർ മരിച്ചതായി വിവരം
ന്യൂഡല്‍ഹി: വിയറ്റ്നാമില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് അപകടം. 15 പേർ മരിച്ചതായി വിവരം. വിയറ്റ്നാമിലെ ഫു…
വയനാട് തുരങ്കപാത നിർമ്മാണ സ്ഥലത്ത് മണ്ണിടിച്ചിൽ; മരണം അഞ്ചായി, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
കൽപ്പറ്റ: വയനാട് മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ മരണം അഞ്ചായി. ദുരന്തം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.…
എറണാകുളത്ത് ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ അപകടം; യുവതിക്ക് ദാരുണാന്ത്യം
കൊച്ചി: പ്ലാറ്റ്ഫോമിൽ നിന്ന് നീങ്ങി തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിനി ചിപ്പി(35)യാണ്…
