UKയിൽ ഇന്ത്യൻ വംശജരുടെ വാടകവീടിന് നിയമവിരുദ്ധപരസ്യം

ലണ്ടൻ: ലണ്ടനിൽ ഇന്ത്യൻ വംശജരായ ചില ഭൂവുടമകൾ തങ്ങളുടെ വാടകവീടുകൾ ചില പ്രത്യേക മതവിഭാഗങ്ങൾക്ക് മാത്രമായി പരസ്യം ചെയ്യുന്നതായി റിപ്പോർട്ട്. “മുസ്ലിങ്ങൾക്ക് മാത്രം”, “ഹിന്ദുക്കൾക്ക് മാത്രം” എന്നെല്ലാമുള്ള ടാഗുകളോടെയാണ് ഈ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. യുകെ ആസ്ഥാനമായുള്ള ദ ടെലഗ്രാഫ് ദിനപത്രം നടത്തിയ അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, ഫേസ്ബുക്ക്, ഗംട്രി, ടെലിഗ്രാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ “മുസ്ലിങ്ങൾക്ക് മാത്രം”, “രണ്ട് മുസ്ലിം ആൺകുട്ടികൾക്ക് അല്ലെങ്കിൽ രണ്ട് മുസ്ലീം പെൺകുട്ടികൾക്ക്”, “മുസ്ലിങ്ങൾക്ക് മുൻഗണന” എന്നിങ്ങനെയുള്ള വാചകങ്ങൾ പരസ്യങ്ങളിൽ കാണാം. ഇത് യുകെയിലെ ഇക്വാളിറ്റി ആക്ട് 2010 ന്റെ ലംഘനമാണ്.

ചില പരസ്യങ്ങൾ പഞ്ചാബി, ഗുജറാത്തി സംസാരിക്കുന്നവർ അല്ലെങ്കിൽ കേരളത്തിൽ നിന്നും ഹരിയാണയിൽ നിന്നുമുള്ള ആളുകൾ എന്നിങ്ങനെ പ്രത്യേക പ്രാദേശിക അല്ലെങ്കിൽ ഭാഷാ ഗ്രൂപ്പുകളെയും ലക്ഷ്യമിട്ടിരുന്നു. ടിക് ടോക്കിൽ പ്രവർത്തിക്കുന്ന റോഷൻ പ്രോപ്പർട്ടീസ് എന്ന കമ്പനി “മുസ്ലിം ആൺകുട്ടിക്ക് മുൻഗണന”, “മുസ്ലിങ്ങൾക്ക് ഒരു ഇരട്ട മുറി ലഭ്യമാണ്”, “പഞ്ചാബി ആൺകുട്ടികൾക്ക് അനുയോജ്യം” എന്നെല്ലാമുള്ള നിരവധി ലിസ്റ്റിങ്ങുകൾ പോസ്റ്റ് ചെയ്തതായി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. ടെലഗ്രാഫ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം ഫേസ്ബുക്ക് പേജ് നീക്കം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *