കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികളായ രണ്ട് അധ്യാപകരുടെ മുൻകൂർ ജാമ്യഹർജിയുടെ വാദം പൂർത്തിയായി. മറ്റന്നാൾ വിധി പറയും. ജാതി അധിക്ഷേപം എന്ന വകുപ്പ് ഒഴിവാക്കാൻ ഡോക്ടർ റാം പട്ടികജാതിക്കാരൻ ആണെന്ന രേഖ ഹാജരാക്കിയെങ്കിലും അങ്ങനെയെല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തിയതായും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. ആക്റ്റിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ഡോക്ടർ റാം താനൊരു എസ് സി വിഭാഗത്തിൽപെടുന്ന ആളാണെന്ന് തെളിയിക്കുന്ന രേഖ ഹർജിയോടൊപ്പം കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ റാം ജനിച്ചത് ഒബിസി വിഭാഗത്തിലാണ് എന്ന് കോടതിയെ ബോധ്യപ്പെടുത്തിയതായി പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി. വലിയ കുറ്റകൃത്യമാണ് ചെയ്തത് എന്നതുകൊണ്ട് മുൻകൂർ ജാമ്യം നൽകരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടത്.
Post Views: 9



