Category: latest

സംസ്ഥാനത്ത് വെന്തുരുകുന്ന ചൂട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തെ ചൂട് തുടരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗത്തിന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. അതേസമയം നേരിയ ആശ്വാസം പകരാൻ പത്ത് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട വേനൽ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ […]
Read more

താനൂരില്‍ ജോലിക്കിടെ യുവാവിന് സൂര്യതാപമേറ്റു

മലപ്പുറം: മലപ്പുറം താനൂരില്‍ യുവാവിന് സൂര്യതാപമേറ്റു. താനൂര്‍- മഠത്തി റോഡില്‍ താമസിക്കുന്ന യുവാവിനാണ് ജോലി ചെയ്യുന്നതിനിടെ സൂര്യതാപമേറ്റത്. കൈയ്യിലാണ് സൂര്യതാപമേറ്റത്. ഉടൻ തന്നെ ഇയാളെ കുന്നുംപ്പുറം ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി. മലപ്പുറത്ത് ഇതിനകം നാല് പേര്‍ക്ക് സൂര്യതാപം ഏറ്റതായാണ് റിപ്പോര്‍ട്ട്. മലപ്പുറം ചെമ്മാട് വാഹനം കാത്തു നിൽക്കുന്നതിനിടെ രണ്ടാം ക്ലാസുകാരന് സൂര്യതാപമേറ്റിരുന്നു. തിരൂരങ്ങാടി കെ. സി റോഡ് സ്വദേശി അസീസ് – ഫരീദ ദമ്പതികളുടെ മകൻ അഫ്നാൻ ആണ് പരിക്കേറ്റത്. വലതു കയ്യിലായിരുന്നു പൊള്ളലേറ്റത്. […]
Read more

‘അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് ഇല്ല, വൈദ്യുതി നിരക്ക് കൂട്ടാതിരിക്കാന്‍ ശ്രമിക്കും’; മന്ത്രി കെ. കൃഷ്ണൻകുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഓവർ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം മാത്രമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു. റെഗുലേറ്ററി കമ്മീഷൻ ഹിയറിങ് കഴിഞ്ഞു. വൈദ്യുതി ഉപയോഗം 6195 മെഗാവാട്ട് പിന്നിട്ടു. കൂടുതൽ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരും. കറന്റ് ചാർജ് കൂട്ടാതിരിക്കാൻ ശ്രമിക്കുമെന്നും ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു അതേസമയം പവർക്കെട്ട് ഇല്ലാത്ത പത്ത് വർഷം എന്ന എല്‍ഡിഎഫ് പരസ്യത്തിന് എതിരായ വിമർശനത്തോടും മന്ത്രി […]
Read more

അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാ​ഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുക്കുന്ന സാഹചര്യത്തിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത. ആരോ​ഗ്യവകുപ്പ് ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ശുദ്ധമല്ലാത്ത വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുതെന്നാണ് ആരോഗ്യവകുപ്പിന്റെ ജാഗ്രത നിർദേശം. പൊതുസ്ഥലങ്ങളിൽ വെള്ളത്തിന്റെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. ജലസ്രോതസ്സുകൾ വൃത്തിയായി സൂക്ഷിക്കണം, കിണറുകളും, ടാങ്കുകളും,നീന്തൽ കുളങ്ങളും ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. അമീബിക് മസ്തിഷ്ക ജ്വരം കണ്ടെത്താനുള്ള പരിശോധനകൾ കൂടി നടത്താനും ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്. മസ്തിഷ്ക […]
Read more

വാര്‍ണര്‍ ബ്രദേഴ്‌സിനെ വാങ്ങി പാരാമൗണ്ട്; 8100 കോടി ഡോളറിന്റെ ഇടപാട്

മാധ്യമരംഗത്തും ലോകസിനിമയിലും വമ്പന്‍ പൊളിച്ചെഴുത്തിന് വഴിയൊരുക്കി പാരാമൗണ്ടുമായുള്ള ലയനത്തിന് അനുമതി നല്‍കി വാര്‍ണര്‍ ബ്രദേഴ്‌സ് ഓഹരി ഉടമകളുടെ യോഗം. 8100 കോടി ഡോളറാണ് പാരമൗണ്ട് ഇതിനായി മുടക്കുന്നത്. വാര്‍ണര്‍ ബ്രദേഴ്‌സിന്റെ മറ്റ് ബാധ്യതകള്‍ കൂടി കണക്കിലെടുത്താല്‍ ലയനത്തിന്റെ ആകെ മൂല്യം 11,100 കോടി ഡോളറിലെത്തും. സര്‍ക്കാര്‍ ഏജന്‍സികളുടെ പരിശോധന കൂടി പൂര്‍ത്തിയായാല്‍ ഹോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലയനങ്ങളിലൊന്നായി ഇത് മാറും. സ്‌കൈഡാന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് പാരാമൗണ്ട്. അതേസമയം സിനിമ പ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട എച്ച്ബിഒ […]
Read more

ജോർജിയോസ് ഡോണിസ് സൗദി ദേശീയ ടീം പരിശീലകൻ

റിയാദ്: സൗദി അറേബ്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി ജോർജിയോസ് ഡോണിസ്. സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം നടത്തിയത്. ഫ്രഞ്ച് പരിശീലകൻ ഹെർവ് റെനാർഡ് പരസ്പര ധാരണയോടെ ടീമുമായി പിരിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായാണ് ജോർജിയോസ് ഡോണിസ് സ്ഥാനമേൽക്കുന്നത്.യൂറോപ്പ്യൻ ഫുട്ബോളിലും സൗദി പ്രോ ലീഗിലും വലിയ പരിചയസമ്പത്തുണ്ട് ഡോണിസിന്. കൂടാതെ, AEK ഏഥൻസ്, PAOK FC , സൗദി ക്ലബ്ബ്കളായ അൽ ഹിലാൽ, അൽ വഹ്ദ, അൽ ഫത്ത്ഹ് , അൽ ഖലീജ് […]
Read more

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മരിച്ചു

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് മരിച്ചു. അപകടം നടന്ന ദിവസം മുതൽ സതീശൻ തൃശ്ശൂരിലെ മെഡിക്കൽ കോളേജ് ബേൺസ് ഐസിയുവിൽ ചികിത്സയിലായിരുന്നു. സതീശന് 90 ശതമാനത്തിലധികം പൊള്ളൽ ഏറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിക്കുന്ന ആളായിരുന്നു സതീശൻ മുണ്ടത്തിക്കോട്. വർഷങ്ങളായി ഈ മേഖലയിൽ ജോലി ചെയ്യുന്നയാളാണ്. മൂന്ന് വർഷത്തിലധികമായി തിരുവമ്പാടിയുടെ പൂരം ലൈസൻസിയായിരുന്നു. 2024ൽ തൃശൂർ പൂരത്തിലെ ആദ്യ […]
Read more

കുവൈത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം

കുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും ഡ്രോൺ ആക്രമണം. വടക്കൻ കര അതിർത്തി കേന്ദ്രങ്ങളിലെ രണ്ട് സ്ഥലങ്ങളിലാണ് ഇന്ന് രാവിലെ ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ കേണൽ സൗദ് അബ്ദുൽഅസീസ് അൽ – ഒതൈബി അറിയിച്ചു. ഇറാഖ് റിപ്പബ്ലിക്കിൽ നിന്നാണ് ഫൈബർ -ഒപ്റ്റിക്ക് വയർ നിയന്ത്രിത സ്ഫോടക ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടന്നതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും വസ്തു നഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്നും റിപ്പോർട്ട് ചെയ്തു. സംഭവത്തെ തുടർന്ന് […]
Read more

‘ഇത്രമാത്രം മണ്ടത്തരം സംസാരിക്കുന്ന ഒരു മനുഷ്യനെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല; അഖിൽ മാരാരിനെ വിമർശിച്ച് ആതിര മാധവ്

പ്രസവവുമായി ബന്ധപ്പെട്ട് അഖിൽ മാരാർ നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. നിരവധി ആളുകളാണ് വിഷയത്തിൽ അഖിൽ മാരാരെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്. പ്രസവം എന്നത് ഒരുകാലത്ത് സ്ത്രീകൾ വളരെ ആസ്വദിച്ചു ചെയ്തിരുന്ന കാര്യമാണെന്നും ആശുപത്രികൾ അതിനെ സങ്കീർണ്ണമാക്കിയെന്നും അഖിൽ മാരാർ പറഞ്ഞിരുന്നു. ഒരു മാസം മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞ ഇക്കാര്യം ഈയിടെയാണ് വൈറലായത്. വിഷയം വലിയ ചർച്ചകളിലേക്ക് നീങ്ങിയെങ്കിലും പറഞ്ഞതയിൽ തന്നെ ഉറച്ചുനിൽക്കുകയാണ് അഖിൽ മാരാർ. ഇതിനിടെ, വിഷയത്തിൽ അഖിൽ മാരാരെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് അവതാരകയും നടിയുമായ […]
Read more

ആം ആദ്മി പാർട്ടിയിൽ പിളർപ്പ്; രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള എംപിമാർ ബിജെപിയിലേക്ക്

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ വൻ പിളർപ്പ്. രാഘവ് ഛദ്ദ എംപി എഎപി വിട്ട് ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചു. സഞ്ജയ് സിങ് ഒഴികെയുള്ള രാജ്യസഭ എംപിമാരും പാർട്ടി വിട്ടു. വാർത്താ സമ്മേളനം നടത്തിയാണ് എംപിമാർ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. അശോക മിത്തൽ, സന്ദീപ് പഥക്ക് എന്നിവരും എഎപി വിടുന്നതായി പ്രഖ്യാപിച്ചു. കൂടുതൽ എംപിമാർ എഎപി വിടുമെന്നും രാഘവ് ഛദ്ദ അവകാശപ്പെട്ടു. നൽകിയ ഉത്തരവാദിത്വം മികച്ച രീതിയിൽ പൂർത്തിയാക്കിയെന്ന് പറഞ്ഞ രാഘവ് ഛദ്ദ, അരവിന്ദ് കെജ്‍രിവാളിന് നന്ദി പറഞ്ഞതിനൊപ്പം […]
Read more

Recent News