എറണാകുളം: പെരുമ്പാവൂർ മണ്ണൂർ കുഴൂരിൽ മൂർഖൻ പാമ്പിനെ പിടികൂടി. ഒപ്പം ഇരുപതോളം മുട്ടകളും കണ്ടെത്തി. മണ്ണൂർ കുഴൂരിലെ നിരവത്ത് ജോസ് എന്നയാളുടെ പറമ്പിലെ മാളത്തിന് നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പുപിടിത്തക്കാരൻ എത്തി പിടികൂടി. കുട്ടികൾ പുറത്തു കളിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്.
ചൂട് വർധിച്ചുവരുന്ന സാഹചര്യമായതിനാൽ പാമ്പുകടി ഏൽക്കാനുള്ള സാധ്യത സാധാരണയെക്കാൾ കൂടുതലാണ്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.
