Category: latest

​ഗവർണർ പങ്കെടുക്കുന്ന ചടങ്ങിൽ കർശന നിർദേശങ്ങൾ; വിവാദ സർക്കുലർ പിൻവലിച്ച് കാലടി സർവകലാശാല

കൊച്ചി: ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ പിൻവലിച്ച് കാലടി സർവകലാശാല. സർക്കുലർ വിവാദമായതോടെയാണ് പിൻവലിച്ചിരിക്കുന്നത്. ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ​ഗവർണർ എത്തുന്ന പരിപാടിക്ക് കർശന നിർദേശങ്ങളോടെ ആയിരുന്നു സർക്കുലർ പുറത്തിറക്കിയത്. പിന്നാലെ ഇത് വിവാദമാവുകയും ചെയ്തു. പരിപാടിക്ക് ​ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണം, മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലാക്കണം, പ്രസംഗത്തിനിടെ അനാവശ്യ ചലനങ്ങൾ ഒഴിവാക്കണം, പ്രസംഗം അവസാനിക്കുമ്പോൾ കയ്യടിക്കണം, ഗവർണർ മടങ്ങും വരെ ആരും ഹാൾ വിട്ടു പുറത്ത് പോകരുത് തുടങ്ങി കർശന […]
Read more

ഇരട്ട പൗരത്വം ; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കുന്നത് മരവിപ്പിച്ചു

അലഹബാദ്: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തില്‍ പരിശോധന ആവശ്യമാണെന്ന സ്വന്തം ഉത്തരവ് മരവിപ്പിച്ച് അലഹബാദ് ഹൈക്കോടതി. അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന്റെതാണ് നടപടി. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഉത്തരവിടുന്നതിന് മുമ്പ് ആരോപണവിധേയനായ വ്യക്തിക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടത് നിയമപരമായ അത്യാവശ്യമാണെന്ന് ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ത്ഥി ചൂണ്ടിക്കാട്ടി. സമാനമായ മറ്റ് കേസുകളില്‍ പ്രതിക്ക് നോട്ടീസ് നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന മുന്‍കാല കോടതി വിധി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്. രാഹുലിന്റെ വിശദീകരണം കേട്ടശേഷം തുടര്‍നടപടി സ്വീകരിക്കും. […]
Read more

ചോര്‍ച്ച പരിശോധിക്കേണ്ടത് എഞ്ചിനീയര്‍മാരാണ്, മന്ത്രിയല്ല; വി ഡി സതീശന്‍

എറണാകുളം: വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിൽ വീള്ളലുണ്ടായെന്ന ആക്ഷേപം പരിശോേധിക്കാന്‍ റവന്യൂ മന്ത്രി കെ. രാജന്‍ പോയതിനെ പരിഹാസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചോര്‍ച്ച പരിശോധിക്കേണ്ടത് എഞ്ചിനീയർമാരാണ്, മന്ത്രി അല്ല. മന്ത്രി രാജന്റെ പരിശോധന നാടകം ആയിരുന്നു. രാഹുൽ ഗാന്ധി കല്ല് ഇട്ടതിന് ശേഷം അടുത്ത ദിവസം വീട് വെച്ചില്ലെന്നായിരുന്നു ആക്ഷേപം. സർക്കാർ നിര്‍മിച്ച വീടുകളുടെ അവസ്ഥ കണ്ടല്ലോ. ഗുരുതര ക്രമക്കേടാണ് നടന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് ഉദ്ഘാടന നാടകം മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സര്‍ക്കാര്‍ […]
Read more

ആഗോള ബോക്സ് ഓഫീസിൽ 200 കോടി പിന്നിട്ട് ‘വാഴ 2’

മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തീയേറ്ററിൽ മുന്നേറുകയാണ് വാഴ 2. ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സവിൻ സാ സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരിക്കുകയാണ്. കേരളം ബോക്സ് ഓഫീസിൽ നിന്ന് മാത്രമായി 100 കോടി നേട്ടം സ്വന്തമാക്കാനും ചിത്രത്തിനായിരുന്നു. ഹ്യൂമറും ഇമോഷനും കൂടിച്ചേർന്ന മികച്ചൊരു എന്റർടൈനർ തന്നെയാണ് വാഴ 2 എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ആദ്യ ഭാഗമായ ബയോപിക്ക് ഓഫ് എ […]
Read more

ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്നു; ഏപ്രിൽ 20 ന് പ്രവർത്തനം പുനരാരംഭിക്കും

ദുബായ്: മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ദുബായിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ് വീണ്ടും സന്ദർശകർക്കായി തുറക്കുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി അടച്ചിട്ടിരുന്ന വിനോദസഞ്ചാര കേന്ദ്രം ഏപ്രിൽ 20 ന് വൈകുന്നേരം അഞ്ച് മണി മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗ്ലോബൽ വില്ലേജിന്‍റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വാർത്ത പുറത്തുവിട്ടത്. എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതൽ അർധരാത്രി 12 മണി വരെയാണ് പ്രവർത്തന സമയം. മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഗ്ലോബൽ […]
Read more

സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്. “സുര സുര താരാദീപം” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ജുനൈദ് കുമാർ- ആഭേ ടീം സംഗീതം ഒരുക്കിയ ഗാനത്തിന്റെ മലയാളം പതിപ്പിന് ശബ്ദം പകർന്നത് അർജുൻ വിജയ്, അനില രാജീവ്, ബ്രിന്ദ എന്നിവർ ചേർന്നാണ്. സന്തോഷ് വർമയാണ് ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത്. 2026, ജൂലൈ 3 ന് ആണ് ചിത്രം ആഗോള തലത്തിൽ […]
Read more

വീടിൻ്റെസ്‌റ്റെയര്‍ക്കേസില്‍ നിന്ന് വീണു പരിക്കേറ്റ എട്ടുവയസുകാരൻ മരിച്ചു

കണ്ണൂർ: തളിപറമ്പിൽ വീടിൻ്റെ സ്റ്റെയര്‍ക്കേസില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന എട്ടുവയസുകാരൻ മരിച്ചു. എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് വീട്ടില്‍ എം.സജീര്‍-മുബീന ദമ്പതികളുടെ മകൻടി.അബ്ദുള്‍ വാഹിദാണ്(8) മരിച്ചത്. തളിപ്പറമ്പ് സി.എച്ച് എം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞഏപ്രില്‍-16 ന് രാത്രി യിൽ എളമ്പേരംപാറയലെ വീട്ടില്‍ വെച്ചായിരുന്നുഅപകടം. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 1.15 മണിയോടെണാണ്അന്ത്യം.സഹോദരങ്ങള്‍: മുഹമ്മദ് ഷസില്‍, ആലിയ മെഹ്‌സിന്‍.തളിപ്പറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പോസ്‌റ്റുമോർട്ടം നടപടികൾക്കു […]
Read more

നിതിൻ രാജിന്റെ മരണം: ലോൺ ആപ്പ് ഭീഷണി മൂലംമെന്ന് ഡെൻ്റൽ കോളേജ് മാനേജ്മെൻ്റ്

കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിന് കാരണം ലോൺ ആപ്പിന്റെ ഭീഷണിയെന്ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് മാനേജ്മെന്റ്. ജാതി വിവേചന നടത്തിയെന്ന ആരോപണം തെറ്റെന്നും മാനേജ്മെന്റ് എംഡി അദിനാൻ പറയുന്നു. നിതിൻ ലോൺ എടുത്തത് സഹോദരീ ഭർത്താവിന് വേണ്ടിയാണെന്നും അധ്യാപികയുടെ നമ്പർ റഫറൻസ് നമ്പറിൽ നിന്ന് മാറ്റാൻ നിതിനോട് ആവശ്യപ്പെട്ടു. അധ്യാപികയുടെ നമ്പർ നൽകിയിട്ടില്ലെന്ന് നിതിൻ രാജ് ആവർത്തിച്ചു. ഇതോടെ അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് നിതിൻ രാജ് ജീവനൊടുക്കിയതെന്നുമാണ് അദിനാൻ പറയുന്നത്.കോളേജിന് […]
Read more

മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു

തൃശ്ശൂർ: അതിരപ്പള്ളി മലക്കപ്പാറയിൽ തമിഴ്നാട് അതിര്‍ത്തിയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. ഇൻസൈ അമ്മാള്‍ (70) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപമുള്ള ഇവരുടെ വീടിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുലി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ഷോളയാർ ഡാമിന് സമീപത്തെ തമിഴ്നാട് അതിർത്തിക്കുള്ളിലാണ് സംഭവം.
Read more

വഴുതക്കാട് വാഹനാപകടക്കേസ് ; നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ല

തിരുവനന്തപുരം : വഴുതക്കാടുള്ള ട്രിവാൻഡ്രം ക്ലബ്ബിനു സമീപം കഴിഞ്ഞ ഫെബ്രുവരിയിപ്പോൾ ഉണ്ടായ വാഹനാപകടകേസിൽ നടൻ മണിയൻ പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്. കെമിക്കൽ ലാബിൽ നിന്നുള്ള പരിശോധനാ ഫലത്തിലാണ് അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തിയത്. ഇതോടെ മദ്യപിച്ചെന്ന കേസ് പോലീസ് ഒഴിവാക്കി. നിലവിൽ ‘ഹിറ്റ് ആൻഡ് റൺ’ മാത്രമാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നടന്റെ കാറും ഒരു ബൈക്കിലിടിച്ച് രണ്ടു യുവാക്കൾക്ക് പരിക്കേറ്റത്. ബൈക്കിനെ ഇടിച്ച ശേഷം അദ്ദേഹം കാർ നിർത്താതെ പോവുകയായിരുന്നു. ഭയം കാരണമാണ് കാർ […]
Read more

Recent News