ആഗോള ബോക്സ് ഓഫീസിൽ 200 കോടി പിന്നിട്ട് ‘വാഴ 2’

മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തീയേറ്ററിൽ മുന്നേറുകയാണ് വാഴ 2. ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സവിൻ സാ സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരിക്കുകയാണ്. കേരളം ബോക്സ് ഓഫീസിൽ നിന്ന് മാത്രമായി 100 കോടി നേട്ടം സ്വന്തമാക്കാനും ചിത്രത്തിനായിരുന്നു.

ഹ്യൂമറും ഇമോഷനും കൂടിച്ചേർന്ന മികച്ചൊരു എന്റർടൈനർ തന്നെയാണ് വാഴ 2 എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ആദ്യ ഭാഗമായ ബയോപിക്ക് ഓഫ് എ ബില്യന്‍ ബോയ്‌സ് നല്‍കിയ എല്ലാ ഹൈപ്പും പവറും നിലനിർത്താൻ കഴിയുന്നുണ്ട് വാഴ 2 വിനും. വാഴയിലെ ഒരു സൂചന പോലും നല്‍കാതെ അതിലെ കഥാപാത്രങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ കോട്ടയം നസീറിനേയും അസീസ് നെടുമങ്ങാടിനേയും പ്രത്യേക സ്ഥലങ്ങളില്‍ പ്രത്യേക ഷോട്ടുകളിലൂടെ അവതരിപ്പിച്ച് വാഴ 2 വ്യക്തമാക്കുന്നു. സൗഹൃദത്തിന്‍റെ തീവ്ര വികാരങ്ങളും നൊസ്റ്റാൾജിയയും അടങ്ങുന്ന വിധത്തിൽ മനോഹരമായാണ് തിരക്കഥ കൈകാര്യം ചെയ്‍തിരിക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക വശങ്ങളും മികച്ച് നിൽക്കുന്നുണ്ട്. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതിൽ സംവിധായകൻ സവിനും തിരക്കഥകൃത്ത് വിപിൻ ദാസും വിജയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിറിനും ടീമിനും പുറമേ ദേവരാജ്, അമീൻ, ശബരി, ബിജുകുട്ടൻ, സുധീഷ്, വിജയ് ബാബു, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമായുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *