Category: latest

സ്പോൺസറുടെ പേര് മറച്ചുവച്ചതെന്തിന്? മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ കോൺഗ്രസിലും അതൃപ്തി

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ചാർട്ടേഡ് വിമാനയാത്ര വിവാദത്തിൽ സ്പോൺസറെ സംബന്ധിച്ച ദുരൂഹതകൾ തുടരുന്നതിനിടെ, വിഷയം പരസ്യമായി തുറന്നുപറയാൻ തയ്യാറാകാതിരുന്നതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുന്നു. കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ ജെ ജോർജിന്റെ ഉടമസ്ഥതയിലുള്ള കേളച്ചന്ദ്ര ഏവിയേഷന്റെ വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെന്ന് വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ യാത്രയുടെ വിശദാംശങ്ങൾ വ്യക്തമാക്കുമ്പോൾ കെ ജെ ജോർജിന്റെ പേര് വെളിപ്പെടുത്താതിരുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് പാർട്ടിക്കുള്ളിൽ ഒരു വിഭാഗം നേതാക്കളുടെ അമർഷത്തിന് ഇടയാക്കിയത്. വിമാനം പറത്തുന്ന ചുമതല […]
Read more

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് കേരളത്തില്‍ അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ ഏഴ് ജില്ലകൾക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് പുറപ്പെടിവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ […]
Read more

പിണറായിക്കെതിരായ പ്രാഥമിക അന്വേഷണം : അന്വേഷണ സംഘത്തിൻെറ ആദ്യയോഗം ഇന്ന്

തിരുവനന്തപുരം: പിണറായികെതിരായ പ്രാഥമിക അന്വേഷണം എസ്ഐടി രജിസ്റ്റർ ചെയ്യില്ല.ബിഎൻഎസ് പ്രകാരം പ്രാഥമിക അന്വേഷണം നടത്തിയാൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം. അതിനാൽ കേസ് രജിസ്റ്റർ ചെയ്യാതെ അന്വേഷണം നടത്തും. അന്വേഷണം സമയബന്ധിതമായി തീർക്കുമെന്ന് മാത്രമാണ് പൊലീസ് വിശദമാക്കുന്നത്. പിണറായി വിജയനും കുടുംബത്തിനും എതിരെയുള്ള അഴിമതി, ഹവാല ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൻെറ ആദ്യയോഗം ഇന്ന് ചേരും.ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് യോഗം നടക്കുക. ഇഡി കൈമാറിയ റിപ്പോർട്ടും സർക്കാരിന് ലഭിച്ച നിയമോപദേശവുമാണ് യോഗം ഇന്ന് ചർച്ച ചെയ്യുക. […]
Read more

ശബരിമലയിലെ സ്വര്‍ണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയില്‍ നേര്‍ച്ചയായി ലഭിച്ച സ്വര്‍ണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കിരീടം സ്‌ട്രോങ് റൂമില്‍ തന്നെയുണ്ടെന്ന് കാട്ടി തിരുവാഭരണം കമ്മീഷന്‍ ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ ദിവസം കിരീടം നേരില്‍ കണ്ട് ബോധ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇന്ന് രാവിലെയായിരുന്നു ശബരിമലയില്‍ സന്നിധാനത്തെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന കിരീടം കാണാനില്ലെന്ന വാര്‍ത്ത പുറത്തുവന്നത്. സന്നിധാനത്തെ സ്‌ട്രോങ്ങ് റൂമില്‍ ഇല്ലെങ്കില്‍ ആറന്മുളയിലെ സ്‌ട്രോങ്ങ് റൂമില്‍ കിരീടം ഉണ്ടാകുമെന്നായിരുന്നു ഇതിന് പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പ്രതികരിച്ചത്. […]
Read more

സൂപ്പർ എൽനിനോ: ലോകത്ത് നാലര ലക്ഷം മരണങ്ങൾക്ക് സാധ്യത

ഷിക്കാഗോ: അതിശക്തമായ എൽ നിനോ പ്രതിഭാസവും ഉഷ്ണതരംഗവും കാരണം അടുത്ത ആറുമാസത്തിനിടെ ലോകത്ത് സ്വാഭാവികമരണങ്ങളെക്കാൾ 4.51 ലക്ഷത്തോളം കൂടുതൽ മരണങ്ങളുണ്ടായേക്കുമെന്ന് ഷിക്കാഗോ സർവകലാശാല ക്ലൈമറ്റ് ഇംപാക്ട് ലാബിന്റെ പഠനം. സെപ്റ്റംബർ മുതൽ 2027 ഫെബ്രുവരിവരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ ഇന്ത്യയിൽമാത്രം ചൂടുകാരണം 15,800 അധികമരണങ്ങൾ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. അതിൽ പാതി മരണങ്ങളും ഡിസംബർമുതൽ ഫെബ്രുവരിവരെയുള്ള മൂന്നുമാസത്തിനിടെ സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്. 1996-2025 വരെയുള്ള ശരാശരി താപനിലയുമായി താരതമ്യംചെയ്യുമ്പോൾ സംഭവിക്കാനിടയുള്ള അധികമരണനിരക്കാണ് കണക്കാക്കുന്നത്. ദരിദ്ര, വികസ്വര ഗ്ലോബൽ സൗത്ത് രാജ്യങ്ങളിലാണ് കൂടുതൽ […]
Read more

മാസപ്പടി കേസ്; സിബിഐ അന്വേഷണത്തില്‍ മാത്രമേ സത്യം പുറത്തുവരൂവെന്ന് ഷോൺ ജോർജ്

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ എസ്‌ഐടി രൂപീകരിച്ച ഉത്തരവില്‍ നിയമപ്രശ്‌നമുണ്ടെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ഇ ഡി കത്ത് കൊടുത്തത് ഡിജിപിക്കാണെന്നും ആഭ്യന്തര വകുപ്പ് മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കാന്‍ നിയമപരമായി കഴിയില്ലെന്നും ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ആരോപണ വിധേയനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആരോപണ വിധേയനായ മന്ത്രിയാണ് എഫ്‌ഐആര്‍ ഇടരുത് എന്ന് പറയുന്നത്. ഡയറിക്കുറിപ്പില്‍ മുഖ്യമന്ത്രിയുടെ അടക്കം പേരുണ്ട്. എസ്‌ഐടി മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യുമോയെന്നും അദ്ദേഹം ചോദിച്ചു.പി എ മുഹമ്മദ് റിയാസിന്റെ അനധികൃത […]
Read more

പിണറായിക്കും കുടുംബത്തിനുമെതിരായ അന്വേഷണം; ഘടകകക്ഷികളെ ഒപ്പം കൂട്ടാനൊരുങ്ങി CPM

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയനും കുടുംബത്തിനുമെതിരായ അന്വേഷണത്തിൽ രാഷ്ട്രീയപ്രതിരോധം ശക്തമാക്കാൻ സി.പി.എം. എൽ.ഡി.എഫിലെ എല്ലാ ഘടക കക്ഷികളെയും ഇതിന്റെ ഭാഗമാക്കാനാണ് ആലോചന. ഇതിനായി ഇടതുമുന്നണി യോഗം വിളിച്ചേക്കും. എന്നാൽ, പോലീസ് അന്വേഷണത്തെ എതിർക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.ഐ. ഇ.ഡി.യുടെ രാഷ്ട്രീയം പറയുമ്പോൾതന്നെ, ആരോപണത്തിന്റെ നിജസ്ഥിതി പൊതുജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ അന്വേഷണം നടക്കുന്നതാണ് ഉചിതമെന്നാണ് സി.പി.ഐ. നേതാക്കളുടെ പക്ഷം. മറ്റുകക്ഷികളും ആരോപണങ്ങളിൽ അഭിപ്രായം പറയാതെയും അന്വേഷണത്തെ എതിർക്കുന്ന രീതിയോട് അകലംപാലിച്ചുമാണ് നിൽക്കുന്നത്.സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനല്ലാതെ, കേസിന്റെ വിശദാംശങ്ങളിലേക്കു കടന്ന് […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. രാവിലെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഒരു പവൻ സ്വർണത്തിന് 1,120 രൂപ കുറഞ്ഞ് വില 1,11,960 രൂപയിലെത്തി. ഗ്രാമിന് 140 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,995 രൂപയായി മാറി. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന നിരക്കുകളിൽ തുടർന്ന ശേഷമാണ് വിപണിയിൽ ഈ പെട്ടെന്നുള്ള ഇടിവുണ്ടായത്. രാജ്യാന്തര വിപണിയിലെ വിലവ്യതിയാനങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടായ മാറ്റങ്ങളുമാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. വിവാഹ […]
Read more

അജ്ഞാത സുഹൃത്തിനെ കണ്ടെത്താനാകുമെന്ന വിശ്വാസത്തോടെ കാത്തിരിക്കാം; DYFIക്ക് പിന്തുണയുമായി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ വിമാനയാത്രയുടെ സ്‌പോണ്‍സര്‍ ആരാണെന്നറിയാനുള്ള ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മത്സരത്തിന് പിന്തുണയുമായി സിപിഐഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍. ഇങ്ങനെയൊരു വേറിട്ട ക്യാമ്പയിനുമായി രംഗത്തിറങ്ങുന്ന ഡിവൈഎഫ്‌ഐക്ക് അഭിനന്ദനങ്ങളെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അജ്ഞാത സുഹൃത്തിനെ കണ്ടെത്താനാകുമെന്ന വിശ്വസത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ‘മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോണ്‍സര്‍മാരുടെ മുഖം വരയ്ക്കൂ, സമ്മാനം നേടൂ’ എന്ന പേരിലാണ് ഡിവൈഎഫ്‌ഐ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. പവര്‍കട്ടിനെ നേരിടുന്നതിനുള്ള എമര്‍ജന്‍സി ലൈറ്റാണ് ബംബര്‍ സമ്മാനം. പ്രോത്സാഹന സമ്മാനമായി പങ്കെടുക്കുന്നവര്‍ക്കെല്ലാം […]
Read more

ഗോവയിലെ എസ്‌ഐആര്‍ നടപടിയില്‍ ഗുരുതര വീഴ്ച, 97 പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കി

പനാജി: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത വിവാദമായതിന് പിന്നാലെ ഗോവ വോട്ടര്‍പട്ടികയില്‍ നടന്ന ഗുരുതര വീഴ്ചകളും പുറത്ത്. ഗോവയിലെ 97 വോട്ടര്‍മാരെ പട്ടികയില്‍ നിന്നും നീക്കയതിലാണ് വീഴ്ചയുണ്ടായത്. ഒഴിവാക്കപ്പെട്ട 97 പേരും യോഗ്യതയുള്ളവരാണെന്ന് ചൂണ്ടിക്കാട്ടി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ആവശ്യം നിരാകരിച്ചുവെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ഗോവ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഒരാഴ്ചയ്ക്കിടെ എട്ടു തവണ തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. എന്നാല്‍ ഇവയൊന്നും അംഗീകരിച്ചില്ലെന്നും വിമർശനമുണ്ട്. ആദ്യഘട്ടത്തില്‍ ഒഴിവാക്കിയ 97 വോട്ടര്‍മാര്‍ പിന്നീട് മതിയായ രേഖകള്‍ […]
Read more

Recent News