Category: latest

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് നീക്കം; തെര. കമ്മീഷനിലെ ഭിന്നതയുടെ പുതിയ വിവരങ്ങൾ പുറത്ത്

ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകൾ പരസ്യമായ സാഹചര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ സഖ്യം. കഴിഞ്ഞകാലങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊണ്ട തീരുമാനങ്ങൾ സുപ്രീംകോടതി അടിയന്തരമായി പരിശോധിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാർ അടിയന്തരമായി രാജി വെക്കണമെന്ന ആവശ്യവും പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിക്കും എം എ ബേബിക്കും മമത ബാനർജിക്കും പിന്നാലെ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടു കഴിഞ്ഞു. […]
Read more

കുളിക്കാനിറങ്ങിയ കള്ളൻ ചാടിയിട്ട് ഒരു മാസം; അന്വേഷണം തുടരുന്നു

കൊച്ചി: ആലുവ സബ് ജയിലില്‍ നിന്ന് ഇതര സംസ്ഥാനക്കാരനായ പ്രതി ജയില്‍ ചാടിയിട്ട് ഇന്നേക്ക് ഒരു മാസം പൂർത്തിയാകുന്നു. ഇയാളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. മോഷണക്കേസില്‍ അറസ്റ്റിലായ മധുര്‍ജ്യ സോനോവാളിനായി അന്വേഷണം തുടരുകയാണ് പൊലീസ്. ജയില്‍ മതില്‍ക്കെട്ടിനോട് ചേര്‍ന്ന് നിര്‍മിച്ച ബഹുനില കെട്ടിടമാണ് പ്രതിക്ക് ചാടാന്‍ സഹായകമായത്. ഉൾക്കൊള്ളാവുന്നതിന്‍റെ ഇരട്ടിയിലേറെ തടവുകാരുള്ള ജയിലാണ് ആലുവ സബ് ജയിൽ. നിരന്തരം ആവശ്യമുയര്‍ന്നിട്ടും മതിയായ വാര്‍ഡന്‍മാരെ പോലും ഇതുവരെ ഇവിടെ നിയമിച്ചിട്ടില്ല. എടത്തലയിലെ അതിഥി തൊഴിലാളികളുടെ ക്യാംപില്‍ നിന്ന് 9 […]
Read more

സ്വർണ്ണ കിരീടം സുരക്ഷിതം; വ്യക്തത വരുത്തി ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വ‍ർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണർ ബോർഡിന് വിശദീകരണം നൽകി. മറ്റു ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതിൽ പരിശോധന തുടരും എന്നുമാണ് വിവരം. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012 ൽ സമർപ്പിച്ച 55. 72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാതായി എന്നായിരുന്നു പുറത്തുവന്ന വിവരം. നിലവില്‍ കിരീടം നഷ്ടമായിട്ടില്ല എന്ന് വ്യക്തമായിട്ടുണ്ട്. ദേവസ്വം രജിസ്റ്ററിൽ സ്വർണ്ണകിരീടത്തിന്‍റെ കണക്കുണ്ടെങ്കിലും ആറന്മുളയിലെ സ്ട്രോങ്ങ് റൂമിൽ ഉള്ളത് […]
Read more

പാലക്കാട്ടെ കുടിവെള്ളക്ഷാമം: ജൽ ജീവൻ മിഷൻ പ്രവൃത്തികൾ മാർച്ച് 31നകം പൂർത്തിയാക്കാൻ നിർദേശം

പാലക്കാട്: പാലക്കാട് നഗരസഭയിലെയും മാത്തൂർ, പിരായിരി പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ സാന്നിധ്യത്തിൽ യോഗം ചേർന്നു. രമേഷ് പിഷാരടി എംഎൽഎയുടെ ആവശ്യപ്രകാരം മന്ത്രിയുടെ ചേംബറിൽ ബുധനാഴ്ച ചേർന്ന യോഗത്തിൽ ജൽ ജീവൻ മിഷൻ പ്രവൃത്തികളുടെ പുരോഗതിയും വിവിധ പ്രദേശങ്ങളിലെ വിതരണ തടസ്സങ്ങളും ചർച്ച ചെയ്തു. മാത്തൂർ, പിരായിരി പഞ്ചായത്തുകളിലെ ജൽ ജീവൻ മിഷൻ പ്രവൃത്തികൾ 2027 മാർച്ച് 31നകം പൂർത്തിയാക്കി പൂർണതോതിൽ കുടിവെള്ള വിതരണം ആരംഭിക്കണമെന്ന് മന്ത്രി നിർദേശിച്ചു. കരാറുകാരന് […]
Read more

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്‍കി അങ്കമാലി സ്വദേശി; 40 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

കൊച്ചി : കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്‍കി അങ്കമാലി സ്വദേശി. ബസ്സിനായി 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. ഹീമാന്‍ റോബോട്ടിക് കാര്‍ പാര്‍ക്കിങ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ജോസ് ആണ് ബസ് സമ്മാനിച്ചത്. കേരളത്തില്‍ ആദ്യമായാണ് ഒരു സ്വകാര്യ വ്യക്തിയോ സ്ഥാപനമോ കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്‍കുന്നതെന്ന് മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. ഏതെങ്കിലും വ്യക്തികള്‍ക്കോ കൂട്ടായ്മകള്‍ക്കോ സംഘടനകള്‍ക്കോ സര്‍ക്കാരിന് ബസുകള്‍ വാങ്ങി നല്‍കാമെന്ന് സര്‍ക്കാര്‍ അധികാരമേറ്റ സമയത്ത് അറിയിച്ചിരുന്നു. സര്‍ക്കാര്‍ ചെലവില്‍ […]
Read more

കേടായ വാഹനം മാറി ഉപയോഗിച്ചത് കുറ്റകൃത്യമാണോ? മന്ത്രിമാരുടെ വിദേശയാത്രയില്‍ ധൂര്‍ത്തില്ല’

തിരുവനന്തപുരം: മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ എട്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ലോകകേരള സഭ പിരിച്ചുവിടുമെന്നും വി ഡി സതീശന്‍ പറഞ്ഞു. പകരം ഫലപ്രദമായ ഒരു സംവിധാനം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആദ്യത്തെ സഭ കൂടിയെടുത്ത തീരുമാനം തന്നെയാണ് പിന്നീടുള്ള ലോക കേരള സഭകളിലും തീരുമാനിച്ചത്. പുതിയ തീരുമാനങ്ങള്‍ ഒന്നുമില്ല. […]
Read more

പിണറായിക്കെതിരായ അന്വേഷണത്തിന് പിന്നിൽ സതീശൻ-അമിത് ഷാ-ചെന്നിത്തല കൂട്ടുകെട്ട്: എംവി ജയരാജൻ

കണ്ണൂർ: മാസപ്പടി കേസിൽ ഇ ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം പ്രഖ്യാപിച്ച നടപടിക്ക് പിന്നിൽ മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ബി ജെ പിയുമായി ചേർന്ന് നടത്തിയ ഉന്നത ഗൂഢാലോചനയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു നടപടിയുണ്ടാകുന്നത്. പഞ്ചാബിലും തമിഴ്‌നാട്ടിലും ഇ ഡി കത്തുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ വിസമ്മതിച്ചത് ചൂണ്ടിക്കാട്ടിയ ജയരാജൻ, കേരളത്തിൽ ഈ […]
Read more

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപം; ആൻ്റോ അഗസ്റ്റിൻ്റെ മുൻകുർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപത്തിൽ ഒന്നാം പ്രതിയായ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ്റെ മുൻകുർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. പ്രതിഭാഗം കേസ് എറണാകുളത്തേക്ക് മാറ്റി എന്ന് കോടതിയിൽ അറിയിച്ചു. ഇത് പരിശോധിച്ച ശേഷം കോടതി ഹർജിയിൽ തീരുമാനം എടുക്കും. ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരി​ഗണിക്കുന്നത് മാറ്റിയത്. ആൻ്റോ അ​ഗസ്റ്റിനെതിരെ സൈബർ പൊലീസ് ആണ് കേസ് എടുത്തത്. പിന്നീട് കളമശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.
Read more

വിഡി സതീശൻ അതിസമ്പന്നരുടെ കളിപ്പാവ, വിമാന-വിദേശ യാത്രകളുടെ സ്പോൺസർമാർ സാമ്പത്തിക ശക്തികൾ

തിരുവനന്തപുരം: പേരുവെളിപ്പെടുത്താൻ കഴിയാത്തവിധം അതിസമ്പന്നന്മാരുടെ കൈയിലെ കളിപ്പാവയായി മുഖ്യമന്ത്രി വി ഡി സതീശൻ മാറിയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അജ്ഞാതരായ സാമ്പത്തിക ശക്തികൾ സ്‌പോൺസർ ചെയ്യുന്ന വിമാനത്തിലും ഹെലികോപ്റ്ററിലും സഞ്ചരിക്കുന്നത് അഭിമാനമായി കാണുന്ന മുഖ്യമന്ത്രി പ്രബുദ്ധ കേരളത്തെ നാണംകെടുത്തുകയാണെന്നും, സർക്കാർ നൽകിയ കാറുകൾ മാറ്റിവെച്ച് പണപ്രഭുക്കളുടെ അത്യാഡംബര കാറുകൾക്കായി മന്ത്രിമാർ കാത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പണക്കാരുടെ സൗജന്യം പറ്റുന്നത് സർക്കാരിന് ലാഭമുണ്ടാക്കാനാണെന്ന വിചിത്രവാദവും മന്ത്രിമാരുടെ വിദേശയാത്രകളിലെ ദുരൂഹതകളും നെഹ്‌റൂവിയൻ സോഷ്യലിസത്തിന്റെ പുതിയ […]
Read more

പിണറായിക്കും റിയാസിനുമെതിരായ അന്വേഷണം: എസ്‌ഐടി രൂപികരിച്ചു

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി റിയാസിനുമെതിരെ അന്വേഷണത്തിനായി എസ്‌ഐടി രൂപീകരിച്ച് സര്‍ക്കാര്‍. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ് മേല്‍നോട്ടം. എസ്പി വിക്രമനാണ് അന്വേഷണച്ചുമതല. കേസില്‍ ഇവര്‍ക്കെതിരെയുള്ള അന്വേഷണം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മൂന്ന് ഡിവൈഎസ്പിമാരും അന്വേഷണ സംഘത്തിലുണ്ട്. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. അതിനുശേഷമായിരിക്കും കേസ് എടുത്ത് മുന്നോട്ടുപോകുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്
Read more

Recent News