Category: latest

സർക്കാർ ജിഎസ്ടിയെ ആയുധമാക്കുന്നു; റിപ്പോർട്ടറിന് നോട്ടീസ് കൊടുക്കാൻ സർക്കാരിന് ധൈര്യം ഇല്ല: ടിഎം തോമസ് ഐസക്

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനലിന് മേലുള്ള ജിഎസ്ടി ആരോപണത്തില്‍ ഒരാഴ്ചയായിട്ടും തന്റെ ചോദ്യത്തിന് സര്‍ക്കാരില്‍ നിന്നും മറുപടിയില്ലെന്ന് മുന്‍ മന്ത്രി ടിഎം തോമസ് ഐസക്. ഈ നിമിഷം വരെ നികുതി ഈടാക്കാനുള്ള നോട്ടീസ് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയിട്ടില്ല. ജിഎസ്ടി വെട്ടിച്ചുവെന്ന് ആരോപിച്ച് വിശദീകരണം ചോദിച്ച് സമന്‍സ് കൊടുത്തിരിക്കുകയാണ്. നോട്ടീസ് കൊടുക്കാനുള്ള ധൈര്യം ഇല്ല. അത്രക്ക് അടിസ്ഥാന രഹിതമായ കാര്യമാണ് നടക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു. ‘സപ്ലൈ ഇല്ലെങ്കില്‍ ജിഎസ്ടി ഇല്ല. സപ്ലൈക്ക് വേണ്ടി അഡ്വാന്‍സ് കൊടുക്കുകയും ഓര്‍ഡര്‍ കാന്‍സല്‍ […]
Read more

സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ നാളെ (വ്യാഴം)മുതല്‍ വിതരണം ആരംഭിക്കും. പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആകെ 1,068.79 കോടി രൂപ അനുവദിച്ചു. ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി 957.93 കോടി രൂപയും, വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണത്തിനായി 110.86 കോടി രൂപയുമാണ് അനുവദിച്ചത്. ഓരോ മാസവും പെന്‍ഷന്‍ തുക യാഥാസമയത്ത് ഗുണഭോക്താക്കളിലെത്തിക്കുക എന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണിതെന്ന് ധനമന്ത്രി അറിയിച്ചു.
Read more

ബംഗാളിൽ പഴയ വോട്ടർ പട്ടിക ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി മുൻ മുഖ്യമന്ത്രി മമത ബാനർജി. എസ്ഐആർ നടപടിക്രമങ്ങളിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് മമത ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എസ്ഐആറിന് മുമ്പുള്ള വോട്ടർ പട്ടിക ഉപയോഗിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് മമത ബാനർജിയുടെ ആവശ്യം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മമത ബാനർജി ഫേസ്ബുക്ക് ലൈവിലൂടെ പ്രഖ്യാപിച്ചു. കഴിഞ്ഞ 10 മാസത്തിനിടെ, എസ്ഐആർ അടക്കമുള്ള കമ്മീഷനിലെ നടപടികൾക്കെതിരെ […]
Read more

കാൻസർ മരുന്നിന് കൊള്ളവില ഈടാക്കുന്നതിനെതിരെ സുപ്രീം കോടതി

ന്യൂഡൽഹി: കാൻസ‍ർ മരുന്നുകളുടെ നിർമ്മാതാക്കൾ റീട്ടെയിലർമാർക്ക് വിൽക്കുന്ന വിലയും മരുന്നുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി ചില്ലറ വിൽപ്പന വിലയും (എംആർപി) തമ്മിലുള്ള വൻ അന്തരത്തിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. 2,700 രൂപയ്ക്ക് വാങ്ങുന്ന മരുന്ന് 27,000 രൂപ എംആർപിയിൽ വിൽക്കാൻ അനുവദിക്കുന്നത് ‘കൊള്ളയടിക്കലിന്’ തുല്യമാണെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. അത് കൊള്ളയടിക്കലല്ലെങ്കിൽ പിന്നെ മറ്റെന്താണ്? മരുന്ന് വാങ്ങുന്നതിനായി ആളുകൾ വീടും ആഭരണങ്ങളും വരെ വിൽക്കുന്നു എന്നായിരുന്നു മരുന്നുകളുടെ വില നിയന്ത്രണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെ ജസ്റ്റിസ് സന്ദീപ് മേത്ത […]
Read more

ഇഡി നിയമം ദുരുപയോഗം ചെയ്യുന്നു’; ആരോപണവുമായി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും

ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും രംഗത്ത്. ഇ ഡി നിയമ നടപടികള്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആരോപണം. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസ് നിലനില്‍ക്കില്ല എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് ഡൽഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഇഡി കുറ്റപത്രത്തില്‍ കേസെടുക്കാന്‍ വിസമ്മതിച്ച വിചാരണ കോടതി ഉത്തരവിനെതിരെ ഇഡി നല്‍കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ ഇഡിയുടെ റിവിഷന്‍ ഹര്‍ജിയെ ഇരുവരും എതിര്‍ത്തു. ഹര്‍ജി നിലനില്‍ക്കുന്നതല്ല എന്നും വിചാരണക്കോടതിയുടെ ഉത്തരവ് […]
Read more

ശബരിമല മണ്ഡലകാല ഒരുക്കങ്ങള്‍ക്കിടെ ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ച; മുഖ്യമന്ത്രിക്ക് പരാതി

പത്തനംതിട്ട: ശബരിമലയിലെ മണ്ഡലകാല ഒരുക്കങ്ങള്‍ക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ടെന്‍ഡര്‍ നടപടികളില്‍ ഗുരുതര വീഴ്ചയെന്ന് പരാതി. മാസങ്ങള്‍ വൈകിയാണ് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചത്. ശബരിമല, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ കടകള്‍, ഹോട്ടലുകള്‍ എന്നിവയുടെ ലേലം ഇതുവരെ വിളിച്ചിട്ടില്ല. ഇതിന് പുറമേ ഏലയ്ക്ക, നെയ്യ് എന്നിവക്കുള്ള ടെന്‍ഡറും വിളിച്ചിട്ടില്ല എന്നാണ് വിവരം. ഉണ്ണിയപ്പം, മോദക നിര്‍മാണം എന്നിവക്കുള്ള ടെന്‍ഡറും ഫയലിലാണ്. അരവണ നിറയ്ക്കാനുള്ള ടിന്നുകളുടെ വിതരണം ഉറപ്പാക്കാനായിട്ടില്ലെന്നതും പരാതിയുണ്ട്. ദേവസ്വം ബോര്‍ഡിനെതിരെ കോണ്‍ഗ്രസ് അനുകൂല ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സംഘടനയാണ് […]
Read more

ബ്രസീൽ-ഇന്ത്യ ലെജൻഡ്‌സ് ഫുട്ബോൾ മത്സരം പരിഗണിച്ച് കൊച്ചി നഗരത്തിൽ ഇന്നും വൻ ഗതാഗത നിയന്ത്രണം

കൊച്ചി: ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് നടക്കുന്ന ബ്രസീൽ ലെജൻഡ്സും ഇന്ത്യ ലെജൻഡ്സും തമ്മിലുള്ള ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കൊച്ചി സിറ്റി ട്രാഫിക് പോലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വിവിധ ഭാഗങ്ങളിൽ നിന്ന് മത്സരത്തിനെത്തുന്ന കാണികൾക്കുള്ള വാഹനം പാർക്കിംഗ് നിർദേശങ്ങളും റൂട്ട് മാറ്റങ്ങളും പൊലീസ് പരസ്യപ്പെടുത്തി. പശ്ചിമകൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽ നിന്നുള്ളവർ ചാത്യാത്ത് റോഡിൽ ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. തുടർന്ന് മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് സ്റ്റേഡിയത്തിലേക്ക് പോകണം. പറവൂർ, […]
Read more

പാലപ്പിള്ളി ഹാരിസൺ എസ്റ്റേറ്റിലെ വനിതാ വാച്ചറെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: ജോലിസ്ഥലത്തെ കടുത്ത മാനസിക പീഡനത്തെത്തുടർന്ന് പാലപ്പിള്ളി കുണ്ടായി ഹാരിസൺ എസ്റ്റേറ്റിലെ വനിതാ വാച്ചർ ജീവനൊടുക്കി. ചെമ്പുച്ചിറ സ്വദേശി ഊട്ടുപുരയ്ക്കൽ ബാലന്റെ മകൾ മഞ്ജുഷ (41) ആണ് മരിച്ചത്. ഫാക്ടറിക്ക് 500 മീറ്റർ അകലെയുള്ള വൈദ്യുത ടവറിലാണ് മഞ്ജുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൻ്റെ മരണത്തിന് ഉത്തരവാദികൾ ഫാക്ടറിയിലെ മൂന്ന് പേരാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. മൂന്ന് വർഷം മുൻപ് ജോലിക്കിടെ സോളാർ വേലിയിൽ നിന്ന് ശക്തമായ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മഞ്ജുഷ ഫാക്ടറി […]
Read more

വെങ്ങാനൂരിൽ വാഹനാപകടം; നടുറോഡിൽ പറന്ന് കറൻസി നോട്ടുകൾ; ഓടിക്കൂടിയ നാട്ടുകാർ നോട്ടുകൾ ശേഖരിച്ച് പൊലീസിനെ ഏൽപ്പിച്ചു

തിരുവനന്തപുരം: വെങ്ങാനൂർ എസ് ബി ഐ ബാങ്കിന് മുന്നിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റിട്ടയേർഡ് എ.എസ്.ഐ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. വെണ്ണിയൂർ സ്വദേശിയായ റിട്ട. എ.എസ്.ഐ പ്രഭാകരൻ നായർക്ക് (72) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന വാഴിച്ചൽ സ്വദേശി ശരത്തിനും (35) പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടയിൽ റോഡിലുടനീളം കറൻസി നോട്ടുകൾ ചിതറിപ്പറന്നത് കൗതുകത്തോടൊപ്പം ആളുകളെ പരിഭ്രാന്തരാക്കുകയും […]
Read more

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം: രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: പിണറായിക്കും റിയാസിനും വീണക്കുമെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന അധ്യക്ഷൻ എംവി ഗോവിന്ദൻ. അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. തെളിവിൻ്റെ കണിക പോലും ഇല്ല. പിന്നെന്തിന് ഒളിച്ചോടണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് ചോദിച്ചു. എൽഡിഎഫ് യോഗം ഉടൻ വിളിക്കും. തെളിവുകളില്ലാതെ പാർട്ടിക്കെതിരെ കടന്നാക്രമണം നടത്തുകയാണ്. ശക്തമായ പ്രതിഷേധം ആരംഭിച്ചു. പ്രതിഷേധം ഇനിയും ഉണ്ടാകും. ഇതുകൊണ്ടൊന്നും സിപിഎമ്മിനെ തകർക്കാനാവില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. അതേസമയം, മാസപ്പടി കേസിലെ ഇഡി കത്തിന്മേൽ […]
Read more

Recent News