Category: latest

സർക്കാർ ചെലവിലല്ല വിദേശയാത്ര നടത്തിയതെന്ന് കായികമന്ത്രി ഒ.ജെ ജനീഷ്

കൊല്ലം: സർക്കാർ ചെലവിലല്ല താൻ വിദേശയാത്ര നടത്തിയതെന്ന് കായികമന്ത്രി ഒ.ജെ ജനീഷ്. പ്രതിപക്ഷം പോയത് പോലെ അല്ല ഞങ്ങൾ പോയത്. യാത്രകൾ ഒന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി ഒ.ജെ ജനീഷ് പറഞ്ഞു. മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേ, ഇത് ഏത് കാലമാണെന്നും മന്ത്രി ചോദിച്ചു. തന്റെ വയസ് 37 ആണ്, തന്ത വൈബ് പിടിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് അദേഹം പറഞ്ഞു.ഒ ജെ ജനീഷ്‌ കുടുംബസമേതം ഒമാനിലേക്കാണ്‌ പോയത്‌. മന്ത്രിമാരായ രമേശ്‌ ചെന്നിത്തല, പി സി വിഷ്‌ണുനാഥ്‌, ഒ […]
Read more

മൃഗശാല മാറ്റുന്ന വിഷയം; സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം ഇല്ലെന്ന് മേയർ

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല മാറ്റുന്ന വിഷയം, സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം ഇല്ലെന്ന് മേയർ വി. വി രാജേഷ്. മേയർ എന്ന നിലയിൽ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികരിച്ചത്. ബിജെപി നിലപാട് പാർട്ടി പറയും. കോർപറേഷനോട് സര്ക്കാർ അഭിപ്രായം തേടിയാൽ കൗൺസിലിൽ ചർച്ച ചെയ്ത് നിലപാട് അറിയിക്കും. നഗരത്തിനുള്ളിലെ മൃഗശാല അപൂർവയിനം മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് ദോഷകരമാണ്. മൃഗങ്ങൾ ചത്തുപോകുന്നുണ്ട്. മൃഗങ്ങൾക്ക് രോഗം പരക്കുമ്പോൾ സമീപ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. ആ ഭീതി സമീപത്ത് താമസിക്കുന്നവർ പറയാറുണ്ടെന്നും […]
Read more

ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിലാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിക്ക് 1000 കോടി രൂപ ചെലവായാലും അത് ചെലവാക്കി രാജ്യത്തിന്റെയും ലോകത്തിന്റെയും എല്ലാ ഭാഗങ്ങളിൽ നിന്നും തീർഥാടകർ എത്തുന്ന കേന്ദ്രങ്ങളാക്കി ഇവയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. തിരുപ്പതിയിൽ ഇതിന് നേതൃത്വം നൽകിയ ആർക്കിടെക്ട് ഉൾപ്പെടെയുള്ളവരോട് ശബരിമലയും ഗുരുവായൂരും സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ശബരിമല സീസൺ കഴിഞ്ഞാൽ ഇതിനുള്ള നീക്കം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെലങ്കാന സർക്കാരിനെ കൂടി ഇതുമായി ബന്ധപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ […]
Read more

പ്രിയദർശിനി പദ്ധതി നാളെ 100 ദിവസം പൂർത്തിയാകും

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിക്ക് നാളെ 100 ദിവസം പൂർത്തിയാകും. പ്രിയദർശിനി പദ്ധതി മികച്ച രീതിയിൽ മുന്നോട്ടുപോകുകയാണെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ പറഞ്ഞു. നിലവിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്. ഈ രീതിയിൽ തന്നെ പദ്ധതി തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും വനിതകൾക്ക് സാരി വിതരണം ചെയ്യും. പദ്ധതിയുടെ ഭാഗമായി വനിതാ ജീവനക്കാർക്കും യാത്രക്കാരുമായി ബന്ധപ്പെട്ട സേവന മേഖലയിലെ വനിതകൾക്കും സാരി വിതരണം ചെയ്യുന്നതിനാണ് തീരുമാനം.നാളെ […]
Read more

അകൽച്ച മറന്ന് വേദി പങ്കിട്ട് മുഖ്യമന്ത്രി വി.ഡി സതീശനും ആർ. ചന്ദ്രശേഖരനും

തിരുവനന്തപുരം: ഏറെക്കാലത്തെ ഭിന്നതകൾക്കും അകൽച്ചയ്ക്കും ശേഷം മുഖ്യമന്ത്രി വി.ഡി സതീശനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും തിരുവനന്തപുരത്ത് നടന്ന ഐഎൻടിയുസി സംസ്ഥാന നേതൃയോഗത്തിൽ വേദി പങ്കിട്ടു. ചടങ്ങിൽ എത്തിയ മുഖ്യമന്ത്രിയെ ആർ ചന്ദ്രശേഖരൻ ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്. കേരളത്തിന് വേണ്ടി രാപ്പകൽ അധ്വാനിക്കുന്ന മുഖ്യമന്ത്രിയാണ് സതീശനെന്ന് പുകഴ്ത്തിയ ചന്ദ്രശേഖരൻ, അദ്ദേഹത്തിന് ബിഗ് സല്യൂട്ട് നൽകുന്നുവെന്നും വ്യക്തമാക്കി. താൻ മണിയടിക്കുന്ന ആളല്ലെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ഐഎൻടിയുസി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കുന്ന ആദ്യ മുഖ്യമന്ത്രി കൂടിയാണ് വി. ഡി […]
Read more

അസീസ് നെടുമങ്ങാട് നായകനാകുന്ന ‘മോഹനവള്ളി’യുടെ ചിത്രീകരണം പൂർത്തിയായി

അസീസ് നെടുമങ്ങാട് നായകനാകുന്ന ആദ്യ ചിത്രം ‘മോഹനവള്ളി’യുടെ ചിത്രീകരണം പൂർത്തിയായി. ‘ഒരു സ്വപ്നം പോലെ ഞാൻ ആദ്യമായി നായകനായ എന്റെ ഫിലിമിന്റെ ഷൂട്ട്‌ പാക് അപ്പ് ആയി’, എന്ന് കുറിച്ച് കൊണ്ട് അസീസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഹൊറർ, ഫാൻ്റസി, ഹ്യൂമറിലൂടെ അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ഉമേഷ് എസ് നായർ സംവിധാനം ചെയ്യുന്നത്. സഞ്ജീവ് ശിവൻ, ലിയോ തദേവൂസ്, വൈശാഖ്, പ്രശാന്ത് മാമ്പുള്ളി എന്നീ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു കൊണ്ടാണ് ഉമേഷ് സംവിധായക നിരയിലേക്കെത്തുന്നത്. ഓരോ മനുഷ്യൻ്റെയും ജീവിതത്തിൽ […]
Read more

ഇഡി കെട്ടിപ്പൊക്കിയ കഥകൾ ചീട്ടു കൊട്ടാരം പോലെ തകരുകയാണെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം: പിണറായി വിജയനും റിയാസിനുമെതിരെയുള്ള ഇഡി അന്വേഷണത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് വി. ശിവൻകുട്ടി. ഇഡി കെട്ടിപ്പൊക്കിയ കഥകൾ ചീട്ടു കൊട്ടാരം പോലെ തകരുകയാണെന്നും തെളിവുകൾ ഇല്ലെന്ന് സമൂഹത്തിനും ബോധ്യപ്പെട്ടെന്നും ശിവൻകുട്ടി പറഞ്ഞു. സുപ്രീംകോടതി വരെ എടുത്തു കളഞ്ഞ കേസാണ്. രാഷ്ട്രീയപ്രേരിതമാണ് എന്നത് വ്യക്തമാണ്. കള്ളക്കേസിൽ കുടുക്കി കള്ളപ്രചാരണം നടത്തുകയാണ്. അത് അംഗീകരിക്കില്ല. ഭീഷണിപ്പെടുത്തേണ്ട കാര്യമില്ല. രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ഇഡിയുടെ കള്ളത്തരങ്ങൾ തുറന്നുകാണിക്കും വി ശിവൻകുട്ടി പറഞ്ഞു. ജയവും തോൽവിയും സാധാരണ ഉണ്ടാകാറുള്ളതാണ്. തോൽവിയുടെയും ജയത്തിന്റെയും […]
Read more

അതിതീവ്ര ന്യൂനമര്‍ദ്ദ സാധ്യത, വെള്ളിയാഴ്ച വരെ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായാണ് ശക്തി കൂടിയ ന്യൂനമര്‍ദം […]
Read more

അരവണ പ്രതിസന്ധി; ‘ദേവസ്വം ബോർഡിനെതിരെ കടുപ്പിച്ച് മന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ അരവണ പ്രതിസന്ധിയില്‍ ദേവസ്വം ബോര്‍ഡിനെതിരെ കടുപ്പിച്ച് മന്ത്രി കെ മുരളീധരന്‍. നട തുറക്കുന്ന സമയത്തുതന്നെ അരവണ പ്ലാന്റില്‍ അറ്റകുറ്റപ്പണി നടത്തുന്നതാണ് ക്ഷാമത്തിന് കാരണം. മണ്ഡലകാലത്തിന് മുമ്പ് വരുന്ന ഭക്തര്‍ അരവണയും അപ്പവും വാങ്ങേണ്ട എന്നാണോയെന്നും മന്ത്രി ചോദിച്ചു. നട തുറന്നിരിക്കുമ്പോള്‍ ഭക്തര്‍ക്ക് പ്രസാദം ലഭിക്കണം. അല്ലെങ്കില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. അരവണ പ്രതിസന്ധിയില്‍ വേണ്ടിവന്നാല്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ ആശങ്ക അറിയിക്കും. വേണ്ടിവന്നാല്‍ സ്‌പെഷ്യല്‍ ടീമിനെ വച്ച് മണ്ഡല […]
Read more

ഭിന്നശേഷിക്കാര്‍ക്ക് വാഹന ടാക്‌സ് ഇളവ്; പരിധി 15ലക്ഷമാക്കി ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് റോഡ് നികുതിയില്‍ ഇളവ്. ഇനി മുതല്‍ 15 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്ക് റോഡ് നികുതി ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. നിലവില്‍ ഏഴുലക്ഷം രൂപ വരെ വിലയുള്ള (പര്‍ച്ചേയ്‌സ് വാല്യു) വാഹനങ്ങള്‍ വാങ്ങുമ്പോഴായിരുന്നു റോഡ് നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. ഇതാണ് വെള്ളിയാഴ്ചത്തെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 15 ലക്ഷമാക്കി ഉയര്‍ത്തിയതെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
Read more

Recent News