Category: latest

സിഎംആർഎൽ-എക്സാലോജിക് കേസ് ഇഡി രചിച്ച തിരക്കഥ : എ കെ ബാലൻ

പാലക്കാട്: സിഎംആർഎൽ-എക്സാലോജിക് കേസ് ഇഡി രചിച്ച തിരക്കഥയാണെന്ന് സിപിഐഎം നേതാവ് എ.കെ. ബാലൻ ആരോപിച്ചു. കേസെടുത്തത് അടിസ്ഥാനരഹിതമായ മൊഴികളുടെ അടിസ്ഥാനത്തിലാണ്. പിണറായി വിജയനെതിരെ തെളിവൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. എഫ് ഐ ആർ ഇട്ടാൽ കുടുങ്ങുക മന്ത്രി ചെന്നിത്തലയും കൂട്ടരും. ഞങ്ങൾ FIR ഇടാൻ വെല്ലുവിളിക്കുകയാണ്. ഈ കേസിൽ വിജിലൻസുമായി ബന്ധപ്പെട്ട പരിശോധന നേരത്തെ കഴിഞ്ഞു. ആര് വിചാരിച്ചാലും പിണാറിയെയും കുടുംബത്തെയും തകർക്കാനാകില്ല. പിണറായി കേരള രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കും. P. ജയരാജനെയും രാജേഷിനെയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയററിൽ […]
Read more

എക്‌സ്-റേ മാറി നല്‍കിയ സംഭവം: വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകും: ആരോഗ്യമന്ത്രി

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സാപ്പിഴവ് പരാതിയില്‍ നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോന്നി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് മന്ത്രി നിര്‍ദേശം നല്‍കി. പ്രാഥമിക അന്വേഷണം നടത്തി സൂപ്രണ്ട് ഡിഎംഇക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റേഡിയോളജി, പള്‍മനറി വകുപ്പുകളിലെ ഡോക്ടര്‍മാരോട് സൂപ്രണ്ട് വിശദീകരണം തേടും. എക്‌സ്-റേ രോഗിക്ക് നല്‍കിയതില്‍ കൗണ്ടറിലെ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിരിക്കാമെന്നാണ് മെഡിക്കല്‍ സൂപ്രണ്ട് പറയുന്നത്. തുടര്‍നടപടികള്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ തീരുമാനിക്കും. […]
Read more

ബെവ്കോയേക്കാൾ കൂടുതൽ മദ്യമാണ് വിദ്വാൻ സൂക്ഷിച്ചത്’; ആന്‍റോ അഗസ്റ്റിനെതിരെ കെ മുരളീധരൻ

തിരുവനന്തപുരം: റിപ്പോർട്ടർ ടി വി മാനേജിങ് ഡയറക്ടർ ആന്‍റോ അഗസ്റ്റിന്‍റെ അറസ്റ്റിലും വിവിധ രാഷ്ട്രീയ വിവാദങ്ങളിലും പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ആന്‍റോ അഗസ്റ്റിന്റെ അറസ്റ്റിനെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമായി ചിത്രീകരിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബെവ്കോയേക്കാൾ കൂടുതൽ മദ്യമാണ് വിദ്വാന്‍റെ കൈവശം ഉണ്ടായിരുന്നത്. എന്നിട്ടാണ് വലിയ വേദവാക്യങ്ങൾ പറയുന്നത്. മാധ്യമപ്രവർത്തനം എന്നത് തട്ടിപ്പുകൾ കാണിക്കാനുള്ള ഒരു മറയല്ല. നിയമം എപ്പോഴും നിയമത്തിന്റെ വഴിക്കുതന്നെ പോകുമെന്ന് മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയനുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, […]
Read more

തോമസ് ഉണ്ണിയാടൻ പുറത്തേക്ക്?, കോൺഗ്രസ് പിന്തുണയോടെ മുന്നോട്ടു പോകാൻ തീരുമാനം

തൃശൂർ: കേരള കോൺഗ്രസ് നേതൃത്വവുമായി അകന്നുനിൽക്കുന്ന ഇരിങ്ങാലക്കുട എംഎൽഎ തോമസ് ഉണ്ണിയാടൻ പാർട്ടി വിടാൻ ഒരുങ്ങുന്നതായി സൂചന. കേരള കോൺഗ്രസിൽനിന്ന് പുറത്തുവന്ന് തൃശൂർ ജില്ലയിൽ കോൺഗ്രസിന്റെ പിന്തുണയോടെ സ്വതന്ത്ര രാഷ്ട്രീയനീക്കം നടത്താനാണ് ആലോചനയെന്നാണ് വിവരം. വിവിധ ജില്ലകളിൽ അനുയായികളുടെ യോഗം വിളിച്ച് പുതിയ പാർട്ടി രൂപീകരിക്കുന്നതും ഉണ്ണിയാടന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. പാർട്ടിയിലെ മുതിർന്ന നേതാക്കളിലൊരാളായിട്ടും അർഹമായ പരിഗണന ലഭിച്ചില്ലെന്ന കടുത്ത അതൃപ്തിയിലാണ് ഉണ്ണിയാടൻ. പി.ജെ. ജോസഫ് മകന്റെ രാഷ്ട്രീയഭാവിക്കായി പാർട്ടിയുടെ താൽപര്യങ്ങൾ ബലികഴിച്ചെന്നാണ് ഉണ്ണിയാടൻ വിഭാഗത്തിന്റെ പ്രധാന […]
Read more

ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ എബിവിപി മുന്നേറ്റം

ന്യൂഡൽഹി: ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് മുന്നേറ്റം. അഞ്ചിലേറെ കോളേജുകളിൽ എല്ലാ സീറ്റുകളിലും എബിവിപി സ്ഥാനാർഥികൾ വിജയിച്ചതായി സംഘടന അവകാശപ്പെട്ടു. രണ്ടുകോളേജുകളിലെ പ്രധാനസീറ്റുകൾ നേടിയതായി എസ്എഫ്ഐയും വിവിധ കോളേജുകളിൽ പ്രധാനസീറ്റുകളിൽ വിജയിച്ചതായി എൻഎസ്‍യുഐയും അവകാശപ്പെട്ടു. അദിതി മഹാവിദ്യാലയ, ശ്രീ ഓറോബിന്ദോ കോളേജ്, ഡോ. ബി ആർ അംബേദ്കർ കോളേജ്, ഭാരതി കോളേജ്, ശിവജി കോളേജ് എന്നിവിടങ്ങളിലാണ് എബിവിപി എല്ലാസീറ്റുകളും നേടിയത്. രാംജാസ് കോളേജിൽ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സെൻട്രൽ കൗൺസിലർ […]
Read more

അളവിൽ കവിഞ്ഞ മദ്യം കൈവശം വച്ചെന്ന കേസ്; ആന്റോ അഗസ്റ്റിനെ 24മണിക്കൂർ എക്സൈസ്കസ്റ്റഡിയിൽ വിട്ടു

സുൽത്താൽബത്തേരി: അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. 24 മണിക്കൂർ നേരത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. നാളെ ഉച്ചയ്ക്ക് 12വരെയാണ് കസ്റ്റഡി സമയം. കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ ആൻ്റോയെ വിശദമായി ചോദ്യം ചെയ്യും. ഇന്നലെ, ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയിരുന്നു. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരി​ഗണിക്കുന്നതിനായി മാറ്റി. നേരത്തെ, ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. അളവിൽ കവിഞ്ഞ 67 ലിറ്റർ മദ്യ […]
Read more

മാസപ്പടിക്കേസ് ലാവ്‌ലിന്‍ കേസിന്റെ തുടര്‍ച്ച’: കേസെടുത്താല്‍ നേരിടാന്‍ സിപിഐഎം

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ യുഡിഎഫ് സർക്കാർ കേസെടുക്കുമോയെന്നതിൽ ആകാംക്ഷ തുടരുന്നു. ആഭ്യന്തര സെക്രട്ടറിക്ക് ലഭിച്ച നിയമോപദേശം ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വീകരിക്കുന്ന നിലപാടായിരിക്കും നിർണായകമാവുക. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താമെന്നാണ് അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശം. ഇഡിയുടെ കത്തിനൊപ്പം കൈമാറിയ രേഖകളും കണ്ടെത്തലുകളും പരിശോധിച്ചശേഷം പ്രാഥമിക അന്വേഷണമോ […]
Read more

ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് അറിയിച്ച് കെഎസ്ഇബി. 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. ഇതിനാല്‍ രാത്രികാല നിയന്ത്രണം വേണ്ടിവരുമെന്നാണ് അറിയിപ്പ്. ഉയര്‍ന്ന വൈദ്യുതി ആവശ്യകതയിലും കഴിഞ്ഞ രണ്ട് ദിവസം നിയന്ത്രണം വേണ്ടി വന്നിരുന്നില്ല. കഴിഞ്ഞ ദിവസത്തെ രാത്രികാല വൈദ്യുതി ആവശ്യകത 5348 മെഗാവാട്ട് ആയിരുന്നു. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 99.39 ദശലക്ഷം യൂണിറ്റായിരുന്നു.സെപ്റ്റംബറിലെ 18 ദിവസത്തിനിടെ മൂന്ന് രാത്രികളിലാണ് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല. […]
Read more

സംസ്ഥാനത്ത് സ്വർണ വില കൂടി, ഇന്ന് ഒരു പവന് വില 1,14,280 രൂപ; വെള്ളി വിലയിലും വ‍‌ർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 130 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ സ്വർണത്തിന്റെ വില ഗ്രാമിന് 14,285 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് 1,14,280 രൂപയായി വില. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 14,155 രൂപയിലും പവന് 1,13,240 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു […]
Read more

ഹൈസ്‌കൂൾ ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കി; പുതിയ ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഹൈസ്‌ക്കൂള്‍ ക്ലാസുകളില്‍ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാര്‍ക്ക് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായി. ഈ അധ്യയന വര്‍ഷത്തേക്കാണ് സബ്ജക്ട് മിനിമം മാര്‍ക്ക് ഒഴിവാക്കിയത്. ഇതോടെ 8,9,10 ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പഠന പിന്തുണ ക്ലാസുകളും ഇല്ലാതാകും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പഠന നിലവാരം ഉറപ്പാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാരാണ് 30 ശതമാനം സബ്ജക്ട് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയത്. എഴുതാനും വായിക്കാനും അറിയാത്തവര്‍ പത്താം ക്ലാസില്‍ എ പ്ലസ് നേടുന്നതായി വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നിലവാരം ഉറപ്പാക്കാന്‍ മിനിമം മാര്‍ക്ക് നിശ്ചയിച്ചത്. ആദ്യഘട്ടത്തിൽ […]
Read more

Recent News