Category: latest

ഹൈസ്‌കൂൾ ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കി; പുതിയ ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഹൈസ്‌ക്കൂള്‍ ക്ലാസുകളില്‍ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാര്‍ക്ക് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായി. ഈ അധ്യയന വര്‍ഷത്തേക്കാണ് സബ്ജക്ട് മിനിമം മാര്‍ക്ക് ഒഴിവാക്കിയത്. ഇതോടെ 8,9,10 ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പഠന പിന്തുണ ക്ലാസുകളും ഇല്ലാതാകും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പഠന നിലവാരം ഉറപ്പാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാരാണ് 30 ശതമാനം സബ്ജക്ട് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയത്. എഴുതാനും വായിക്കാനും അറിയാത്തവര്‍ പത്താം ക്ലാസില്‍ എ പ്ലസ് നേടുന്നതായി വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നിലവാരം ഉറപ്പാക്കാന്‍ മിനിമം മാര്‍ക്ക് നിശ്ചയിച്ചത്. ആദ്യഘട്ടത്തിൽ […]
Read more

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ പിടിമുറുക്കി എസ്‌ഐടി; ചോദ്യം ചെയ്യലിന് ഇന്ന് വീണ്ടും നോട്ടീസ് നല്‍കും

കൊച്ചി: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ ചോദ്യം ചെയ്യലുകള്‍ക്കായി പിഎസ്‌സി അംഗങ്ങള്‍ നേരിട്ട് ഹാജരാകുന്നതിനായി ഇന്ന് വീണ്ടും എസ്‌ഐടി നോട്ടീസ് നല്‍കും. പിഎസ്‌സിക്ക് പ്രത്യേക നിയമപരിരക്ഷ ഇല്ലെന്ന നിയമോപദേശത്തിന് പിന്നാലെയാണ് നടപടി. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. ആദ്യം നോട്ടീസ് അയച്ച നാലുപേര്‍ക്ക് വീണ്ടും നോട്ടീസ് അയയ്ക്കും. അത് നിരസിച്ചാല്‍ വാറന്റിനായി കോടതിയെ സമീപിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്താന്‍ കഴിയാത്ത പിഎസ്‌സിയിലെ മുതിര്‍ന്ന […]
Read more

കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര ചികിത്സാപിഴവ്, 16-കാരിക്ക് നൽകിയത് 88-കാരിയുടെ എക്സ്റേ

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര ചികിത്സാപിഴവ്. ശ്വാസംമുട്ടലിന് ചികിത്സ തേടിയെത്തിയ 16-കാരിക്ക് നൽകിയത് 88-കാരിയുടെ എക്സ്റേ. കൃത്യമായ് എക്സ്റേ പരിശോധിക്കാതെ നട്ടെല്ലിന് വളവുണ്ടെന്ന് പറഞ്ഞ് മരുന്ന് നിർദ്ദേശിച്ച് ഡോക്ടർ. ഈ മാസം 14 നാണ് കൂടൽ അതിരുങ്കൽ സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥിനി ശ്വാസം മുട്ടലിനെ തുടർന്ന് കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. ഡ്യൂട്ടി ഡോക്ടർ ദീപ്തിയാണ് കുട്ടിയെ പരിശോധിച്ചത്. നെഞ്ചിന്‍റെ എക്സ്റേ എടുക്കാൻ നിർദ്ദേശിച്ചു. എക്സ്റേ ഫിലിം ഡോക്റെ കാണിച്ചപ്പോൾ […]
Read more

പാർട്ടി ചിഹ്നവും പേരും മരവിപ്പിച്ച സംഭവം : മമത ബാനർജി സുപ്രീം കോടതിയിൽ ഹർജി നൽകി

ഡൽഹി : തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി ചിഹ്നവും പേരും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്കെതിരെ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജി സുപ്രീം കോടതിയെ സമീപിച്ചു. പാർട്ടിയിലെ വിമത വിഭാഗവുമായുള്ള തർക്കത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊണ്ട ഇടക്കാല ഉത്തരവിനെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. പാർട്ടി ഘടനയെ സമഗ്രമായി പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തതെന്ന് മമത ബാനർജി സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനയുടെ പത്താം പട്ടിക പ്രകാരം അയോഗ്യത നേരിടുന്ന വിമത ജനപ്രതിനിധികളുടെ വാദങ്ങളെ മാത്രം ആധാരമാക്കിയാണ് […]
Read more

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന് പ്രോസിക്യൂഷൻ അനുമതി നൽകാനില്ലെന്ന് സർക്കാർ

തിരുവനന്തപുരം: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പ്രോസിക്യൂഷൻ അനുമതി നൽകാനില്ലെന്ന് സർക്കാർ. ഇതുസംബന്ധിച്ച പിന്നോക്ക വിഭാഗക്ഷേമ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. നിയമാധികാരിക്കാണ് പ്രോസിക്യൂഷൻ അനുമതി നൽകാനുള്ള അധികാരം. വെള്ളാപ്പള്ളിയുടെ നിയമാധികാരി വകുപ്പല്ല. അതിനാൽ സർക്കാരിന് പ്രോസിക്യൂഷൻ അനുമതി നൽകാൻ കഴിയില്ലെന്നാണ് വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്. കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കമായതോടെ ഹൈക്കോടതി കടുത്ത വിമർശനം ഉയർത്തിയിരുന്നു. പ്രോസിക്യൂഷന് അനുമതി വേണ്ടെന്ന് […]
Read more

മലപ്പുറത്ത് മുസ്ലിം ലീഗ് വിട്ട് 20 യുവാക്കൾ സിപിഐഎമ്മിൽ ചേർന്നു

മലപ്പുറം: എടപ്പാൾ മാണൂരിൽ മുസ്ലിം ലീഗ് വിട്ട് 20 യുവാക്കൾ സിപിഐഎമ്മിൽ ചേർന്നു. ലീഗിൻ്റെയും കോൺഗ്രസിൻ്റെയും വർഗീയ നിലപാടിൽ പ്രതിഷേധിച്ചാണ് സിപിഐഎമ്മിന്റെ ഭാഗമായതെന്ന് യുവാക്കൾ വ്യക്തമാക്കി. മുൻ MSF, KSU, യൂത്ത് ലീഗ് നേതാക്കളും പ്രവർത്തകരും ആണ് ഇടതു പക്ഷത്തിന്റെ ഭാഗമായത്. മാണൂരില്‍ സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനില്‍ യുവാക്കളെ സ്വീകരിച്ചു. ഇന്നലെയാണ് ലീഗിന്റെ ഭാഗമായിരുന്ന യുവാക്കൾ സിപിഐഎമ്മിൽ ചേർന്നത്. കോൺഗ്രസിന്റെയും ലീഗിന്റെയും വർഗീയ നിലപാടുകൾക്കെതിരെയാണ് തങ്ങൾ പാർട്ടി വിടുന്നതെന്നാണ് 20 യുവാക്കളും […]
Read more

ഏതു വകുപ്പിൻ്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടർ ചാനലിനെതിരെ അന്വേഷണം നടത്തുന്നത്’

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരായി ജിഎസ്ടി വകുപ്പ് നടത്തുന്ന നടപടികളില്‍ വിമര്‍ശനവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് രംഗത്ത്. ഏത് വകുപ്പിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടര്‍ ചാനലിനെതിരായി അന്വേഷണം നടത്തുന്നതെന്ന് ജിഎസ്ടി കമ്മീഷണര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണത്തിന് യാതൊരു അടിത്തറയുമില്ല. അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീമിന്റെ സേവനം വാങ്ങുമ്പോള്‍ റിവേഴ്‌സ് ചാര്‍ജായി ജിഎസ്ടി ഈടാക്കുന്നത് ന്യായമാണ്. അതിന് നോട്ടീസ് നല്‍കാം. അഡ്വാന്‍സിന് മേലുള്ള ജിഎസ്ടി നല്‍കിയില്ലെങ്കില്‍ സെക്ഷന്‍ 74 പ്രകാരം പിഴയും ഈടക്കാം. എന്നാല്‍ അത്തരം […]
Read more

പാലക്കാട് നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം: മന്ത്രിയുടെ നേതൃത്വത്തിൽ 23-ന് അടിയന്തര യോഗം വിളിച്ചു

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിലെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ടുള്ള കുടിവെള്ള വിതരണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഈ മാസം 23-ന് അടിയന്തര യോഗം വിളിച്ചുചേർത്തു. രമേഷ് പിഷാരടി എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ് നടപടി. പാലക്കാട് നഗരസഭയിലെ വെണ്ണക്കര, തിരുനെല്ലായി-പാളയം, മണലാഞ്ചേരി, മൂത്താൻതറ, മനയ്ക്കൽതൊടി, പിരായിരി ഗ്രാമപഞ്ചായത്തിലെ മെട്രോനഗർ, മാപ്പിളക്കാട്, കല്ലേക്കാട്, കുറുക്കൻപാറ, ഫാത്തിമ റോഡ് എന്നീ പ്രദേശങ്ങളിലാണ് വ്യാപകമായി കുടിവെള്ള പ്രശ്നം നിലനിൽക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ കുടിവെള്ള പ്രശ്നം കൂടുതൽ […]
Read more

തമിഴ് നാട് ഉപതിരഞ്ഞെടുപ്പ്; മുതിർന്ന നേതാക്കളെ ഒഴിവാക്കി അണ്ണാ ഡിഎംകെയുടെ താര പ്രചാരകരുടെ പട്ടിക പുറത്ത്

ചെന്നൈ: തമിഴ്നാട് ഉപതിരഞ്ഞെടുപ്പ്, മുതിർന്ന നേതാക്കളെ ഒഴിവാക്കി അണ്ണാ ഡിഎംകെയുടെ താര പ്രചാരകരുടെ പട്ടിക. മുൻ മന്ത്രിമാരായ എസ് പി വേലുമണി, സി വി ഷൺമുഖം എന്നിവരെയാണ് ഒഴിവാക്കിയത്. ജനറൽ സെക്രട്ടറി എടപ്പാടി പഴനിസാമിയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയ നേതാക്കളാണ് രണ്ടുപേരും. മധുരാന്തകം (യൂണിറ്റ്), താരാപുരം (യൂണിറ്റ്) നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐഎഡിഎംകെ 40 സ്റ്റാർ പ്രചാരകരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ ഔദ്യോഗിക പട്ടിക, […]
Read more

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല

കൊച്ചി : അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസിൽ ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യമില്ല. കോടതി കേസ് ചൊവ്വാഴ്ച പരിഗണിക്കും. ബത്തേരി കോടതി ജാമ്യം നിഷേധിച്ചതോടെ ആന്റോ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി ഇന്ന് നാല് മണിക്ക് പരിഗണിച്ചു. ജാമ്യം നിഷേധിച്ചതോടെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനായിരിക്കും എക്‌സൈ് നീക്കം. വിശദമായ ചോദ്യം ചെയ്യലിലാകും അളവില്‍ കവിഞ്ഞ മദ്യം കണ്ടെത്തിയതില്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുക.തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നും ആന്റോ […]
Read more

Recent News